‘നാലാം തീയതി ഭരണം മാറുമ്പോൾ UDF വന്നതുകൊണ്ടാണ് പവർകട്ടെന്ന ക്യാപ്‌സ്യൂൾ ഫാക്ടറികൾ റെഡിയായിട്ടുണ്ടാകും, ഇത് പിണറായി സർക്കാർ വരുത്തിവെച്ച വിന’; സന്ദീപ് വാര്യർ

കൊടുംചൂടിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. പവർകട്ട് ഇല്ലാത്ത പത്തുവർഷങ്ങൾ എന്ന അവകാശവാദവുമായി നാട് നീളെ വെച്ച ഫ്ലെക്സ് ബോർഡുകളുടെ നിറം മങ്ങുന്നതിന് മുൻപേ കെഎസ്ഇബി ജനത്തെ ഇരുട്ടിലാക്കി തുടങ്ങിയിരിക്കുന്നു.

ഇടതുപക്ഷ സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാൻ ഇത്രയും കാലം നടത്തിയ പിആർ വർക്കുകൾ ഇപ്പോൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും ഇന്ന് കെഎസ്ഇബിയെ ഒരു വലിയ പടുകുഴിയിൽ എത്തിച്ചിരിക്കുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

കഠിനമായ വേനലും വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവും മുൻകൂട്ടി കണ്ട് വൈദ്യുതി വാങ്ങുന്നതിൽ ഉണ്ടായ വീഴ്ചയ്ക്ക് ആരാണ് മറുപടി പറയുക? നാലാം തീയതി ഭരണം മാറുമ്പോൾ യുഡിഎഫ് വന്നതുകൊണ്ടാണ് പവർകട്ട് എന്ന് പറയാൻ ഇവിടെ ക്യാപ്‌സ്യൂൾ ഫാക്ടറികൾ റെഡിയായി ഇരിപ്പുണ്ടാകും. എന്നാൽ ജനത്തിന് അറിയാം, ഇത് പിണറായി സർക്കാർ കഴിഞ്ഞ എട്ടു വർഷം കൊണ്ട് വരുത്തിവെച്ച വിനയാണെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.

സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചത്

“പവർകട്ട് ഇല്ലാത്ത പത്തുവർഷങ്ങൾ” എന്ന അവകാശവാദവുമായി നാട് നീളെ വെച്ച ഫ്ലെക്സ് ബോർഡുകളുടെ നിറം മങ്ങുന്നതിന് മുൻപേ കെഎസ്ഇബി ജനത്തെ ഇരുട്ടിലാക്കി തുടങ്ങിയിരിക്കുന്നു.

ഇടതുപക്ഷ സർക്കാരിന്റെ വീഴ്ചകൾ മറച്ചുപിടിക്കാൻ ഇത്രയും കാലം നടത്തിയ പിആർ വർക്കുകൾ ഇപ്പോൾ ചീട്ടുകൊട്ടാരം പോലെ തകരുകയാണ്. പിണറായി വിജയൻ സർക്കാരിന്റെ കാലത്തെ കെടുകാര്യസ്ഥതയും ദീർഘവീക്ഷണമില്ലായ്മയും ഇന്ന് കെഎസ്ഇബിയെ ഒരു വലിയ പടുകുഴിയിൽ എത്തിച്ചിരിക്കുന്നു.

പവർകട്ട് മുക്തമെന്ന് പറഞ്ഞത് ആരെ പറ്റിക്കാനായിരുന്നു? തിരഞ്ഞെടുപ്പ് കഴിയും വരെ ലോഡ് ഷെഡിംഗ് ഇല്ലെന്ന് വീരവാദം മുഴക്കിയവർ ഇപ്പോൾ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കൈമലർത്തുകയാണ്.

കെഎസ്ഇബിയെ നഷ്ടത്തിന്റെ കയത്തിലേക്ക് തള്ളിയിട്ട്, വരുംതലമുറയുടെ മേൽ വലിയൊരു കടബാധ്യതയാണ് ഈ സർക്കാർ വരുത്തിവെച്ചിരിക്കുന്നത്.

കഠിനമായ വേനലും വൈദ്യുതി ഉപഭോഗത്തിലെ വർദ്ധനവും മുൻകൂട്ടി കണ്ട് വൈദ്യുതി വാങ്ങുന്നതിൽ ഉണ്ടായ വീഴ്ചയ്ക്ക് ആരാണ് മറുപടി പറയുക?
നാലാം തീയതി ഭരണം മാറുമ്പോൾ യുഡിഎഫ് വന്നതുകൊണ്ടാണ് പവർകട്ട് എന്ന് പറയാൻ ഇവിടെ ക്യാപ്‌സ്യൂൾ ഫാക്ടറികൾ റെഡിയായി ഇരിപ്പുണ്ടാകും. എന്നാൽ ജനത്തിന് അറിയാം, ഇത് പിണറായി സർക്കാർ കഴിഞ്ഞ എട്ടു വർഷം കൊണ്ട് വരുത്തിവെച്ച വിനയാണെന്ന്.

Related Posts

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
  • September 26, 2026

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളിൽ എ.ടി.എം സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ…

Continue reading
മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്
  • September 26, 2026

പത്തനംതിട്ട: മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതിൽ വനംമന്ത്രി ഷിബു ബേബി ജോണിന്റെ വാദം പൊളിയുന്നു. പി ധനേഷ് കുമാർ ഐഎഫ്എസിനെ അപ്രധാന ചുമതലയിലേക്കാണ് മാറ്റിയത്. ധനേഷ് കുമാറിന് മാന്യമായ പരിഗണന നൽകിയെന്നായിരുന്നു മന്ത്രിയുടെ അവകാശവാദം. നിലമ്പൂർ ഡിഎഫ്ഒ ആയിരിക്കെ…

Continue reading

You Missed

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

മുട്ടിൽ മരംമുറി പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം; വനംമന്ത്രിയുടെ വാദം പൊളിയുന്നു, പി ധനേഷ്കുമാറിനെ മാറ്റിയത് അപ്രധാന ചുമതലയിലേക്ക്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു