ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി നടന്നതായുള്ള ആരോപണത്തില്‍ അന്വേഷണം തുടങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി). ഐ.സി.സിയുടെ ആന്റി കറപ്ഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. കാനഡ-ന്യൂസീലന്‍ഡ് മത്സരത്തില്‍ ഒത്തുകളി നടന്നുവെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഒത്തുകളിയില്‍ അധോലോകനായകന്‍ ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പിന് പങ്കുണ്ടെന്ന വിവരങ്ങളും പുറത്തു വന്നതോടെ സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഇന്ത്യന്‍ വംശജനായ കാനഡ ബൗളര്‍ക്കെതിരെയും അന്വേഷണം നടത്തും. മത്സരത്തില്‍ കാനഡ ക്യാപ്റ്റന്‍ ദില്‍പ്രീത് ബജ്വയാണ് ആരോപണ വിധേയനായി നില്‍ക്കുന്നത്. ഇദ്ദേഹം ഓവറാണ് ഒത്തുകളി ആരോപണത്തിന് ശക്തിപകരുന്നത്. ന്യൂസീലന്‍ഡ് രണ്ടിന് 32 റണ്‍സെന്ന നിലയിലായിരിക്കെ ബജ്വ എറിഞ്ഞ ഓവറില്‍ ഒരു നോബോളും വൈഡും അടക്കം 15 റണ്‍സാണ് വിട്ടുകൊടുത്തത്. റണ്‍സ് അധികമായി വിട്ടുകൊടുത്ത രീതിയാണ് ഒത്തുകളി നടന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നത്. ലോറന്‍സ് ബിഷ്‌ണോയ് ഗ്രൂപ്പാണ് ഒത്തുകളിക്ക് പിന്നിലെന്ന് ഐ.സി.സി. സംശയിക്കുന്നത്. അതേ സമയം ദില്‍പ്രീത് ബജ്‌വ ബിഷ്‌ണോയ് ഗ്രൂപ്പുമായി ബന്ധപ്പെട്ടിരുന്നതായി ഉറപ്പിക്കുന്ന കനേഡിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ താരം ഒത്തുകളിക്ക് സ്വാധീനിക്കപ്പെട്ടിരിക്കാമെന്നും പറയുന്നു. ഇന്ത്യയും ശ്രീലങ്കയും ഒരുമിച്ച് ആതിഥേയത്വം വഹിച്ച ഐസിസി ടി 20 ലോകകപ്പില്‍ ചെന്നൈയിലെ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. ഈ മത്സരത്തില്‍ കാനഡ എട്ട് വിക്കറ്റിന് ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടിരുന്നു.

Related Posts

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം
  • June 25, 2026

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ…

Continue reading
ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ
  • June 25, 2026

ഫിഫ ലോകകപ്പിൽ മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി. ഒരു ഗോൾ മാത്യുസ് കുന്യയുടെ വകയായിരുന്നു. പകരക്കാരനായി സൂപ്പർ താരം നെയ്മർ ജൂനിയർ കളത്തിലെത്തി. മത്സരത്തിന്റെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കക്ഷി ചേരാൻ ED; കോടതിയിൽ അപേക്ഷ നൽകും

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

‘FCRA ചട്ട ഭേദഗതി ബിൽ സംശയാസ്പദം: മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റം’: ഓർത്തഡോക്സ് സഭ

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാമ്പിനെ കണ്ട പേടിയില്‍ പ്രതിശ്രുത വരനെ അറിയാതെ തള്ളിപ്പോയതന്നെ പച്ചക്കള്ളം, ചിരിച്ചുകൊണ്ടുള്ള വഞ്ചന, കൊലയെക്കുറിച്ചുള്ള ഗൂഗിള്‍ സെര്‍ച്ച്; പൂനെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

പാസ്‌പോര്‍ട്ട് യാത്രാരേഖ മാത്രം, പൗരത്വം തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാനാകില്ല: വിദേശകാര്യമന്ത്രാലയം

തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്

തിരുവനന്തപുരം ന​ഗരസഭയിൽ CPIM-BJP കൗൺസിലർമാരുടെ കയ്യാങ്കളി; വിമർശിച്ച് മേയർ വിവി രാജേഷ്

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം

യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം