‘ബില്ലിനെ പരാജയപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തം’: പ്രതിപക്ഷയോഗത്തിൽ TMC- കോൺഗ്രസ്‌ തർക്കം

വനിതാ സംവരണ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷയോഗത്തിൽ തൃണമൂൽ കോൺഗ്രസ് – കോൺഗ്രസ്‌ തർക്കം. എല്ലാ തൃണമൂൾ കോൺഗ്രസ്‌ എംപിമാരും ലോക്സഭയിൽ എത്തില്ലെന്ന് ടിഎംസി നേതാവ് സാഗരിക ഘോഷ് എംപി പറഞ്ഞതോടെയാണ് തർക്കമുണ്ടായത്. എംപിമാർ വരാത്തത് ബിജെപിയെ സഹായിക്കുന്നതു പോലെയാകുമെന്ന് രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു.

ബില്ലിനെ പരാജയപ്പെടുത്തേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷയോ​ഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു. മമതയോടു സംസാരിക്കാൻ ഉദ്ദവ് താക്കറയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ചിരിക്കുന്ന സാഹചര്യത്തിൽ ചില എംപിമാർക്ക് പാർലമെന്റിൽ എത്താൻ കഴിയില്ലെന്നായിരുന്നു പ്രതിപക്ഷ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് അറിയിച്ചത്. ഇതിന് പിന്നാലെ വിമർശനവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

കോൺഗ്രസ് ഉൾപ്പെടെയുള്ള വിവിധ പ്രതിപക്ഷ പാർട്ടികൾ എംപിമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ദിവസവും പാർലമെന്റിൽ‌ ഉണ്ടാകണമെന്നാണ് എംപിമാർക്ക് നൽകിയിരിക്കുന്ന നിർദേശം. ബില്ല് പാർലമെന്റിൽ പാസക്കണമെങ്കിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. അതിനാൽ പ്രതിപക്ഷം എതിർ‌ത്താൽ ബില്ല് പാസാകില്ലെന്നും എല്ലാ എംപിമാരുടെയും പങ്കാളിത്തം ഉറപ്പാക്കണമെന്നാണ് രാഹുൽ ​ഗാന്ധി ആവശ്യപ്പെടുന്നത്.

നിതാ സംവരണ ഭേദഗതി ബില്ല് ,മണ്ഡല പുനർനിർണയ ബില്ല് , കേന്ദ്രഭരണ നിയമ ഭേദഗതി എന്നിങ്ങനെ മൂന്ന് ബില്ലുകൾ ആണ് കേന്ദ്രം കൊണ്ടുവരുന്നത്. മൂന്ന് ബില്ലിനെയും എതിർത്ത് വോട്ട് ചെയ്യാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. ലോക്സഭയിൽ 18 മണിക്കൂർ ബില്ലിൽ ചർച്ച നടക്കുമെന്നാണ് റിപ്പോർട്ട്‌. ചർച്ചയുടെ ആദ്യദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംസാരിച്ചേക്കും. രാജ്യസഭയിൽ 16 മണിക്കുറുമാണ് ചർച്ചയ്ക്കു നിശ്ചയിച്ചിരിക്കുന്നത്.

Related Posts

CJP സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണം; നിർണായക നീക്കവുമായി സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം
  • August 31, 2026

ഡൽഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ. സമരങ്ങളിലെ കേസുകൾ കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കണമെന്ന് കേന്ദ്രം അപേക്ഷ നൽകി.സെപ്റ്റംബർ അഞ്ചിന് സിജെപി ഡൽഹയിൽ പ്രതിഷേധം നടത്താനിരിക്കെയാണ് കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നീക്കം. മുൻ സമരങ്ങളുമായി…

Continue reading
ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
  • August 31, 2026

ഡല്‍ഹി: ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായതായി പരാതി. ആഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. കാശ്മീരി ഗേറ്റിന് സമീപത്ത് വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി. ഈ മാസം നാലിനാണ് ഡല്‍ഹിയിലെ കാശ്മീരി ഗേറ്റിന് സമീപം…

Continue reading

You Missed

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടി’; മന്ത്രി എം ലിജു

‘കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്

‘കോണ്‍ഗ്രസിനെ സേവിക്കണം, ലീഗിന്റെ കാല് തിരുമ്മണം, ബിജെപിയെ തഴുകണം, അതിനിടെ സിപിഐഎമ്മിനെ നന്നാക്കണം’; കെ കെ രമയെ അധിക്ഷേപിച്ച് സിപിഐഎം നേതാവ്

ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ്.. ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്

ലോക, കളങ്കാവല്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ്.. ഹാട്രിക് ബ്ലോക്ക്ബസ്റ്റര്‍ വിജയവുമായി ഫ്യൂച്ചര്‍ റണ്ണപ്പ് ഫിലിംസ്

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

‘വി കുഞ്ഞികൃഷ്ണന്‍ കള്ളം പ്രചരിപ്പിക്കുന്നു; പിണറായി പറഞ്ഞതില്‍ എവിടെയാണ് ഭീഷണി?’; ടി ഐ മധുസൂദനന്‍

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

ആദ്യ ഹാട്രിക് ക്രിസ്റ്റിയാനോക്കെതിരെ; ഇതിഹാസ താരത്തിന്റെ കരിയറിലെ ഏറ്റവും മികച്ച നിമിഷങ്ങള്‍ അറിയാം

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി

കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസ്; വീണാ ജോര്‍ജിന്റെയും ഗണ്‍മാന്റെയും മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി