SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ഡൽഹി: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഫോം സിക്സുമായി ബന്ധപ്പെട്ട ഹർജികളിലും നോട്ടീസ് അയച്ചു. ജന്തർമന്തർ പ്രതിഷേധ ഇടമല്ലാതെ ആക്കിയ തീരുമാനത്തിനെതിരായ ഹർജികളിൽ കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകി. ഇന്ത്യ സഖ്യത്തിന്റെ സുപ്രീംകോടതിയിലേക്കുള്ള മാർച്ചിൽ ചീഫ് ജസ്റ്റിന് നീരസം. രാഹുൽ ​ഗാന്ധി അടക്കമുള്ള നേതാക്കൾക്ക് നോട്ടീസ് അയച്ചു. സുപ്രീംകോടതി പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കാനും നിർദേശം നൽകി.

ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിനെതിരെ നൽകിയ ഹർജിയിൽ പ്രതിഷേധങ്ങൾ അധികാരികൾക്ക് കേൾക്കാൻ കഴിയുന്ന ഇടങ്ങളിലായിരിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ജന്തർ മന്തർ അത്തരം ഒരു ഇടം എന്നും ഹർജിക്കാർ വാദിച്ചു. രാഹുൽ ഗാന്ധിയുടെയും ഇന്ത്യാ സഖ്യ നേതാക്കളുടെയും ഹർജിയിലാണ് കേന്ദ്രത്തിന് നോട്ടീസ് നൽകിയിരിക്കുന്നത്. തടങ്കൽ കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ നിർദ്ദേശം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു.

അതേസമയം സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങളുടെ അനന്തരഫലത്തിന്റെ ഉത്തരവാദിത്വം അതാത് സംഘടനകൾക്കുണ്ടെന്ന് കേന്ദ്രം കുറ്റപ്പെടുത്തി. തുടർന്നാണ് ഇന്ത്യാ സഖ്യ നേതാക്കൾ നോട്ടീസ് അയച്ചത്. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ വനിത മാധ്യമപ്രവർത്തകർക്കെതിരെ ലൈംഗിക ശാരീരിക അതിക്രമങ്ങൾ വരെ ഉണ്ടായി എന്ന് ഹർജിക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

Related Posts

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്
  • October 15, 2026

മുംബൈ:അമേരിക്കൻ പൗരത്വമുള്ള നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി മുംബൈ പൊലീസ്. മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തതിനെ തുടർന്നാണ് നടപടി. ഒക്ടോബർ 28 നകം രാജ്യം വിടണമെന്നാണ് നിർദേശം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ പദവിയുള്ള ഇമ്രാൻ ഖാൻ, മുംബൈ…

Continue reading
FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്
  • October 15, 2026

കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി. പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്. FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല. പ്രാഥമിക അന്വേഷണം ആവശ്യപ്പെടാൻ അവകാശമില്ല. 66/2 പ്രകാരം നൽകിയ കത്തിൽ കേസ്…

Continue reading

You Missed

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

SIRനെതിരായ ഇന്ത്യ മുന്നണിയുടെ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ്; ജന്തർ മന്തറിലെ പ്രതിഷേധ വിലക്കിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

മാസപ്പടി കേസ്: ‘പിണറായി വിജയൻ വിചാരണ നേരിടണം, മടിയിൽ കനമില്ലെങ്കിൽ ഭയക്കുന്നതെന്തിന്?‌’ മാത്യു കുഴൽനാടൻ

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

ഉളുപ്പ് എന്ന വാക്കിന്റെ അർത്ഥം അറിയാമെങ്കിൽ പിണറായി രാജിവെക്കണം, പണ്ട് ഉമ്മൻ‌ചാണ്ടിക്കെതിരെ ഉളുപ്പ് എന്ന വാക്ക് പ്രയോഗിച്ച ആളാണ്: ഷോൺ ജോർജ്

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

മുംബൈയിലെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു; നടൻ ഇമ്രാൻഖാന് രാജ്യം വിടാൻ നോട്ടീസ് നൽകി പൊലീസ്

FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്

FIR രജിസ്റ്റർ ചെയ്യാൻ പ്രതിയെ കേൾക്കേണ്ടതില്ല; പിണറായി വിജയന് തിരിച്ചടിയായ ഹൈക്കോടതി ഉത്തരവ് ട്വന്റിഫോറിന്

നമുക്ക് രാത്രി പകലാക്കാം! നെടുമ്പാശേരി അപകടത്തില്‍ മരിച്ച ഗോപികയുടെ കുടുംബത്തിനെതിരെ ശശികല