നിതിന്‍ രാജിന്റെ മരണം; കാരണം കോളേജിലെ വിചാരണയും ലോണ്‍ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്

ആര്‍ എല്‍ നിതിന്‍ രാജിന്റെ മരണത്തിന് കാരണം കോളേജിലെ വിചാരണയും ലോണ്‍ ആപ്പ് ഭീഷണിയുമെന്ന് പൊലീസ്. ഈ മാസം ഒമ്പതിന് നിതിന്റെ ഫോണിലേക്ക് വന്നത് 98 സന്ദേശങ്ങള്‍. ആത്മഹത്യക്ക് മുമ്പ് നിതിനെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് ചോദ്യം ചെയ്തു. ടീച്ചര്‍ക്ക് ലോണ്‍ ആപ്പില്‍ നിന്ന് സന്ദേശം എത്തിയതും നിതിന്‍രാജിനെ ദുഃഖിതനാക്കി.

ഇന്‍സ്റ്റ പേ എന്ന ആപ്പില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. നിതിന്‍ രാജിന്റെ പ്രിയപ്പെട്ട അധ്യാപിക ലതക്ക് ആപ്പില്‍ നിന്ന് സന്ദേശം എത്തിയത് ദുഃഖിതനാക്കി. ആത്മഹത്യക്ക് മുന്‍പ് നിതിനെ പ്രിന്‍സിപ്പലിന്റെ മുറിയില്‍ വച്ച് ചോദ്യം ചെയ്തു. പ്രിന്‍സിപ്പല്‍ ഫോണ്‍ പിടിച്ചു വെച്ചു. പരാതി നല്‍കാന്‍ ടീച്ചര്‍ ഒരുങ്ങിയതോടെയാണ് ആത്മഹത്യ. ഭീഷണി മാത്രമല്ല പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നുള്ള ചോദ്യം ചെയ്യലും മനോവിഷമത്തിന് കാരണമായെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് കോളേജിലെ സ്റ്റാഫ്‌റൂമില്‍ എന്താണ് സംഭവിച്ചതെന്ന് അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് നിതിന്‍ രാജിന്റെ സഹോദരി ഭര്‍ത്താവ് അശോകന്‍ പറഞ്ഞു. ലോണ്‍ ആപ്പില്‍ നിതിന്‍ ടീച്ചറിന്റെ നമ്പര്‍ കൊടുത്തോ എന്നറിയില്ല. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് മരണത്തില്‍ പങ്കില്ല. നിലവിലെ അന്വേഷണത്തില്‍ തൃപ്തരാണെന്നും അശോകന്‍ പറഞ്ഞു.

കോളജിലെ സ്റ്റാഫ് റൂമില്‍ എന്തോ എന്തോ സംഭവിച്ചുവെന്നും ലോണ്‍ ആപ്പുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംഭവിച്ചു കാണുമെന്നും അശോകന്‍ പറഞ്ഞു. അത്തരത്തില്‍ ഒരു വിവരവും അധികൃതര്‍ കുടുംബത്തെ അറിയിച്ചിട്ടില്ല. ലോണ്‍ ആപ്പില്‍ ടീച്ചറുടെ നമ്പര്‍ കൊടുത്തോ എന്നറിയില്ല. കോണ്‍ടാക്ട് ലിസ്റ്റിലുള്ളവര്‍ക്ക് സന്ദേശങ്ങള്‍ വന്നിരുന്നു. നിതിന്റെ അമ്മയുടെയും സഹോദരിയുടെയും ഫോണിലും ലോണ്‍ അടക്കാത്തതിനാല്‍ മെസേജ് വന്നിരുന്നു. ടീച്ചര്‍ക്കും അത്തരത്തില്‍ മെസേജ് പോയിരിക്കാം. അത്തരത്തില്‍ മെസേജ് വന്നെങ്കില്‍ കുടുംബത്തെ അധികൃതര്‍ക്ക് അറിയിക്കാമായിരുന്നു – സഹോദരീ ഭര്‍ത്താവ് പറഞ്ഞു.

Related Posts

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍
  • April 18, 2026

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലുണ്ടായെന്ന ആരോപണം തള്ളി റവന്യൂ മന്ത്രി കെ രാജന്‍. മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്. ഇത് തടയാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടില്ലെന്നും വീടുകളില്‍ വിള്ളല്‍ ഉണ്ടായിട്ടില്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു. ദുരന്തബാധിതരുടെ ധനസഹായം മുടങ്ങിയത് സാങ്കേതിക പ്രശ്‌നം…

Continue reading
കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്
  • April 18, 2026

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 10 പ്രതികള്‍ക്ക് 25 വര്‍ഷം തടവ് ശിക്ഷ. 260000 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്. തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്താണ് ശിക്ഷ വിധിച്ചത്. പ്രതികളില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

‘മേല്‍ക്കൂരയില്‍ വെള്ളം കിനിഞ്ഞ് വന്ന പാടുണ്ട്, അത് തടയാനുള്ള പണി പൂര്‍ത്തിയായിട്ടില്ല’; ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളലെന്ന ആരോപണം തള്ളി മന്ത്രി കെ രാജന്‍

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: 10 സിപിഐഎം പ്രവര്‍ത്തകര്‍ക്ക് 25 വര്‍ഷം തടവ്

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

‘സ്വത്തുക്കൾ സംബന്ധിച്ച് ഏത് ഏജൻസിക്കും അന്വേഷിക്കാം, കൂടെ സജി ചെറിയാൻ്റെയും എച്ച്.സലാമിൻ്റെയും സ്വത്തുക്കളെക്കുറിച്ചും അന്വേഷിക്കണം’; ജി സുധാകരൻ

കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

കാഴ്ചയില്ലാത്ത ഭർത്താവിന് തുണയാകാൻ ഒപ്പം പോയി; അന്ത്യയാത്രയിലും ഒരുമിച്ച് അബ്ദുൽ മജീദും റുഖിയയും

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

വിജയ് നാളെ കടലൂരില്‍ പ്രചാരണം നടത്തും; അവസാന പ്രചാരണം ചെന്നൈയില്‍

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസി; സുപ്രധാന ചുവടുവെയ്‌പ്പെന്ന് സോക്കര്‍ ലോകം