താറാവ് തൂവലിന് കടുത്ത ക്ഷാമം; ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ഇനി സിന്തറ്റിക് കോക്കുകളും ഉയര്‍ന്നുപൊങ്ങും

പക്ഷിപനിയും മറ്റും കാരണം തൂവലുകളുടെ കടുത്ത ക്ഷാമം ഉടലെടുത്തതോടെ ഇവ ഉപയോഗിച്ചുള്ള ഷട്ടില്‍ നിര്‍മാണത്തിന് പ്രതിസന്ധി നേരിടുന്നു. ഇത് മറികടക്കാന്‍ ഇനി മുതല്‍ രാജ്യാന്തര ബാഡ്മിന്റന്‍ മത്സരങ്ങളിലേക്കായി സിന്തറ്റിക് കോക്കുകള്‍ നിര്‍മിച്ച് എത്തിക്കും. ഗ്രേഡ്-3 ടൂര്‍ണമെന്റുകളിലും ജൂനിയര്‍ തലത്തിലെ രാജ്യാന്തര മത്സരങ്ങളിലും സിന്തറ്റിക് തൂവല്‍ ഉപയോഗിച്ചുള്ള ഷട്ടില്‍ കോക്കുകള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഉപയോ ഗിക്കാന്‍ ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്) അനുമതി നല്‍കി. പരീക്ഷണം വിജയിച്ചാല്‍ രാജ്യാന്തര മത്സരവേദികളിലെല്ലാം ഭാവിയില്‍ സിന്തറ്റിക് ഷട്ടില്‍ കോക്കുകള്‍ കൂടി ഉപയോഗിക്കും.

തൂവലുകള്‍ ലഭിക്കുന്നതിന് കാലതാമസം നേരിടുന്നുണ്ട് ഇപ്പോള്‍. ഷട്ടിലുകളുടെ ലഭ്യത കുറയാനും വില കുത്തനെ ഉയരാനും ഇത് കാരണമായിട്ടുണ്ട്. ഇതോടെയാണ് ബാഡ്മിന്റന്‍ ഫെഡറേഷന്‍ ബദല്‍ മാര്‍ഗം തേടാന്‍ തീരുമാനിച്ചത്. താറാവ് വര്‍ഗ്ഗങ്ങളില്‍ ഉള്‍പ്പെടുന്ന വാത്തകളുടെ തൂവലുകളാണ് ഷട്ടില്‍ കോര്‍ക്ക് നിര്‍മാണത്തിനായി പ്രധാനമായും ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഒരു കോക്ക് നിര്‍മിക്കാന്‍ 16 തൂവലുകളെങ്കിലും വേണ്ടിവരും. എന്നാല്‍ വാത്ത പക്ഷിയുടെ ഒരു ചിറകില്‍ നിന്ന് പരമാവധി ആറ് തൂവലുകള്‍ മാത്രമെ കോക്ക് നിര്‍മാണത്തിന് ഉപയോഗിക്കാവുന്ന ഗുണനിലവാരത്തില്‍ ഉണ്ടാവുകയുള്ള. ചൈനയിലും ജപ്പാനിലും വാത്ത വളര്‍ത്തലില്‍ നിന്ന് ഏറെ കര്‍ഷകര്‍ പിന്‍മാറിയതോടെയാണ് തൂവലുകള്‍ക്ക് ക്ഷാമം നേരിട്ട് തുടങ്ങിയത്. അതേ സമയം സിന്തറ്റിക് തൂവലുകള്‍ എത്രത്തോളം ഫളപ്രദമാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ കണ്ടുതന്നെയറിയണം.

Related Posts

ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ലൈനപ്പ് ആയി; ക്വാര്‍ട്ടര്‍ അവസാന പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനും ആര്‍സനലിനും വിജയം
  • April 16, 2026

യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ സെമി ബര്‍ത്ത് ഉറപ്പിച്ച് വമ്പന്‍ ടീമുകള്‍. ഇന്നലെ അര്‍ധരാത്രി നടന്ന അവസാന രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ആര്‍സനല്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ആയ സ്‌പോര്‍ട്ടിങ് സിപിയെയും ബയേണ്‍ മ്യൂണിക് റയല്‍മാഡ്രിഡിനെയും തോല്‍പ്പിച്ചു.…

Continue reading
ഇന്നെങ്കിലും ഒന്ന് ജയിക്കാമോ? ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ
  • April 11, 2026

കളിക്കാര്‍ പോയും വന്നും കൊണ്ടേയിരിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആദ്യ വിജയം തേടി ഇന്നിറങ്ങുന്നു. ബെംഗളൂരു എഫ്‌സിയാണ് എതിരാളികള്‍. കളിക്കാര്‍ മാറുന്നതിന് പുറമെ പരിശീലകനെ വരെ മാറ്റിയിട്ടും വിജയമെന്നത് സ്വപ്‌നമാകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്. ഇന്ന് രാത്രി രാത്രി 7.30-നാണ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു