‘മതം പറഞ്ഞ് ബിജെപി വോട്ട് പിടിച്ചിട്ടില്ല, ഭാരതീയ ജനത പാർട്ടിയുടെ ശബ്ദം നിയമസഭയിൽ ഉണ്ടാകും’; നവ്യ ഹരിദാസ്

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം നടത്തുമെന്ന് കോഴിക്കോട് മണ്ഡലത്തിലെ NDA സ്ഥാനാർത്ഥി നവ്യ ഹരിദാസ്. ഭാരതീയ ജനത പാർട്ടിയുടെ ശബ്ദം നിയമസഭയിൽ ഉണ്ടാകും. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ ത്രികോണ മത്സരമാണ് നടന്നതെന്നും നവ്യ ഹരിദാസ് വ്യക്തമാക്കി.

അതിൽ മേൽക്കൈ നേടാൻ എൻഡിഎയ്ക്ക് കഴിയും. ഒരു മുന്നണിയുടെയും വോട്ടുകൾ ബിജെപി ചോർത്തില്ല. മതം പറഞ്ഞു ബിജെപി വോട്ട് പിടിച്ചിട്ടില്ല. എൻഡിഎ മുന്നോട്ട് വയ്ക്കുന്ന ആശയം വികസനമാണ്. വ്യാജ പ്രചരണങ്ങൾ തിരിച്ചറിയാനുള്ള പക്വത ബിജെപിക്ക് ഉണ്ട്. ഭരണമാറ്റം വരണമെന്ന തീരുമാനത്തിലേക്ക് ജനങ്ങൾ എത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

വനിത സംവരണ ബിൽ, സ്ത്രീകൾക്ക് ആത്മാഭിമാനം പകരുന്ന ചരിത്രപരമായ നീക്കത്തിലേക്ക് കേന്ദ്രം ചുവടുവെക്കുന്നു. വളരെ പുരോഗമനാത്മകമായ തീരുമാനം. മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ഭാരതത്തിലുടനീളം നാരീ ശക്തി സമ്മേളനം നടത്തുമെന്നും നവ്യ ഹരിദാസ് കൂട്ടിച്ചേർത്തു.

Related Posts

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ
  • April 16, 2026

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണ വിധേയനായ ഡോ. റാമിന്റെ എടക്കാടിലെ ക്ലിനിക്കിലേക്ക് ഡിവൈഎഫ്ഐ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. ജാതി വെറിയൻ റാമിനെ അറസ്റ്റ് ചെയ്യുക എന്ന ഫ്ളക്സ് ബോർഡ് സ്ഥാപിച്ചാണ് പ്രതിഷേധം…

Continue reading
പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി
  • April 16, 2026

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം.ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതി സമീപിച്ചിരുന്നു. കർശന ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം നൽകിയത്. കേസിലെ അതിജീവിതയെ സ്വാധീനിക്കാൻ പാടില്ല. അന്വേഷണ ഉദ്യോഗസ്ഥർ ആവിശ്യപ്പെട്ടാൽ ഹാജരാകണം എന്നിങ്ങനെയാണ് ഉപാധികൾ.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു