വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം; പ്രതി വിനോദ് തൂങ്ങിമരിച്ച നിലയില്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍. അട്ടപ്പളം സ്വദേശി വിനോദ് ആണ് മരിച്ചത്. കേസില്‍ വീണ്ടും ഹാജരാവാന്‍ ആവശ്യപ്പെട്ടതോടെ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് വിവരം. വീടിന് സമീപത്തെ പറമ്പിലാണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാര്‍ച്ച് 19ന് കേസില്‍ പ്രതികളുടെയെല്ലാം ജാമ്യം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനുപിന്നാലെ വീണ്ടും ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു.
പാലക്കാട് എസ്സി/എസ്ടി സ്പെഷ്യല്‍ കോടതിയാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരുന്നത്. പ്രതികള്‍ക്ക്, വിചാരണ കോടതി തിടുക്കത്തില്‍ ജാമ്യം അനുവദിച്ചെന്ന് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ജഡ്ജി യാന്ത്രികമായാണ് പ്രവര്‍ത്തിച്ചതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.

ഡിസംബര്‍ 17ന് വൈകിട്ടാണ് ഈസ്റ്റ് അട്ടപ്പള്ളത്തു വച്ച് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേല്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ നീണ്ട വിചാരണക്കും മര്‍ദനത്തിനും ഒടുവില്‍ അവശനായി കിടന്ന രാംനാരായണനെ പൊലീസ് ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ അന്ന് വൈകിട്ടോടെ രാംനാരായണന്‍ മരിച്ചു. ഞെട്ടിക്കുന്ന ക്രൂരതയുടെ വിവരങ്ങള്‍ ആയിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ബംഗ്ലാദേശിയാണെന്ന് ആരോപിച്ചായിരുന്നു യുവാവിനെ നാട്ടുകാര്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്.

Related Posts

കാലവർഷ മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത
  • July 9, 2026

സംസ്ഥാനത്ത് കാലവർഷ മഴ തുടരും. ഇന്ന് വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പില്ല. കനത്ത മഴയെ തുടർന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ…

Continue reading
വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദം: പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാൻ പ്രതിപക്ഷം
  • July 9, 2026

വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദത്തിൽ പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാൻ പ്രതിപക്ഷം. ഓഹരി കൈമാറ്റത്തിൽ കരാർ ലംഘനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിക്കുന്നത്. ഓഹരി കൈമാറ്റം യാഥാർത്ഥ്യം ആയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കരാർ ലംഘനമില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ട്രെയിനിൽ മണിയറയൊരുക്കി, ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചു; ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു

ട്രെയിനിൽ മണിയറയൊരുക്കി, ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചു; ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു

അയോധ്യയ്ക്ക് പിന്നാലെ മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം

അയോധ്യയ്ക്ക് പിന്നാലെ മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം

കാലവർഷ മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കാലവർഷ മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ; മുജ്തബ ഖമനയി എത്തുമോ?

ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ; മുജ്തബ ഖമനയി എത്തുമോ?

വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദം: പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാൻ പ്രതിപക്ഷം

വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദം: പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാൻ പ്രതിപക്ഷം

വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം നാലായി

വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം നാലായി