‘ഒറ്റ രാത്രി കൊണ്ട് ഇറാനെ നശിപ്പിക്കാന്‍ അമേരിക്കയ്ക്ക് കഴിയും, അത് ചിലപ്പോള്‍ ഈ രാത്രി തന്നെ സംഭവിച്ചേക്കാം’; ട്രംപ്

ഇറാനെതിരെ പ്രകോപനപരമായ ഭീഷണി ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനെ ഒറ്റ രാത്രി കൊണ്ട് അവസാനിപ്പിക്കുമെന്നാണ് ഭീഷണി. നാളെയ്ക്കുള്ളില്‍ നയതന്ത്ര കരാറിലെത്തിയില്ലെങ്കില്‍ ഇറാന്റെ സര്‍വ മേഖലകളെയും തകര്‍ക്കുമെന്നുമാണ് ട്രംപിന്റെ മുന്നറിയിപ്പ്. അതേസമയം അമേരിക്ക നടത്തുന്നത് ക്രൂരമായ അധിനിവേശ യുദ്ധമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് വിമര്‍ശിച്ചു.

ഇറാനെതിരായ അമേരിക്കയുടെ യുദ്ധം നന്നായി പുരോഗമിക്കുകയാണെന്നാണ് ട്രംപ് വിശദീകരിച്ചിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് അമേരിക്കന്‍ സൈന്യത്തിന് മുഴുവന്‍ ഇറാനെയും നശിപ്പിക്കാന്‍ സാധിക്കും. അത് ചിലപ്പോള്‍ നാളെ രാത്രി തന്നെ സംഭവിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. താത്കാലിക വെടിനിര്‍ത്തലിനായി യുഎസ് മുന്നോട്ട് വെച്ച നിര്‍ദേശം തള്ളിയതായി ഇറാന്‍ ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ ഭീഷണി.

അതേസമയം യുഎസ് മുന്നോട്ടുവെച്ച താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ തള്ളിക്കൊണ്ട് ഇറാന്‍ തങ്ങളുടെ ഔദ്യോഗിക മറുപടി പാകിസ്താന് കൈമാറി. സമ്പൂര്‍ണ യുദ്ധവിരാമം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ഇറാന്‍ വ്യക്തമാക്കി. യുദ്ധത്തില്‍ തകര്‍ന്നവയുടെ പുനര്‍ നിര്‍മ്മാണവും ഉചിതമായ നഷ്ടപരിഹാരവും വേണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു.

പാകിസ്താന്‍ വഴി കൈമാറിയ മറുപടിയില്‍ പ്രധാനമായും 10 വ്യവസ്ഥകളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. ഹോര്‍മുസിന് മേലുള്ള പരമാധികാരം ഉള്‍പ്പെടെ പത്തിന നിര്‍ദേശങ്ങളാണ് മറുപടിയില്‍ ഇറാന്‍ മുന്നോട്ട് വെച്ചത്. മേഖലയിലാകെയുള്ള ആക്രമണങ്ങള്‍ അവസാനിപ്പിക്കണം, ഹോര്‍മുസിലൂടെയുള്ള സുരക്ഷിത യാത്രക്കായി പ്രോട്ടോക്കോള്‍ കൊണ്ടുവരും, ഉപരോധങ്ങള്‍ ഒഴിവാക്കണം തുടങ്ങിയവയാണ് ഇറാന്റെ നിര്‍ദേശങ്ങള്‍.

Related Posts

ടെഹ്റാനിൽ കെട്ടിടത്തിന് നേരെ ആക്രമണം; 13 മരണം
  • April 6, 2026

ടെഹ്റാനിലെ കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ടെഹ്‌റാന്റെ തെക്ക് ഭാഗത്തുള്ള എസ്ലാംഷഹറിൽ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ വ്യോമാക്രമണം ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ അമേരിക്കയോ ഇസ്രയേലോ ഏറ്റെടുത്തിട്ടില്ല . ഹോർമുസ്…

Continue reading
പശ്ചിമേഷ്യൻ സംഘർഷം: ഇതുവരെ കൊല്ലപ്പെട്ടത് 13 അമേരിക്കൻ സൈനികർ; രണ്ടു പൈലറ്റുകളെ രക്ഷിച്ചതായി റിപ്പോർട്ട്
  • April 4, 2026

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ 13 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടെന്ന് യുഎസ് പ്രതിരോധ വകുപ്പ്. 365 പേർക്ക് പരിക്കേറ്റു. രണ്ടു പൈലറ്റുകളെ രക്ഷിച്ചതായും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻ വെടിവച്ചിട്ട എഫ്-15 പോർവിമാനത്തിലേയും എ-10 പോർവിമാനത്തിലെയും ഓരോ പൈലറ്റുകളെ വീതമാണ് രക്ഷിച്ചത്.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍

‘ഡിയര്‍ ശ്രീ രേവന്ത് റെഡ്ഡി’; ‘ഡാഷ് മോനേ രേവന്താ’ പരാമര്‍ശത്തിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രിക്ക് കത്തുമായി പിണറായി വിജയന്‍

ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍

ഒന്നുകൂടി സമനില തെറ്റിയിരുന്നെങ്കില്‍ മുഖ്യമന്ത്രി ആ ഡാഷ് പൂരിപ്പിച്ചേനെ, ബാക്കി പറഞ്ഞില്ലല്ലോ ഭാഗ്യം: വി ഡി സതീശന്‍

‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍

‘അമിത് ഷാ, നിതിന്‍ ഗഡ്കരി, നിര്‍മലാ സീതാരാമന്‍ എന്നിവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത് എന്തിന്?’; മുഖ്യമന്ത്രിയോട് കെ സി വേണുഗോപാല്‍

യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?

യുദ്ധസാഹചര്യത്തിൽ കൈത്താങ്ങ് പ്രഖ്യാപിക്കുമോ?

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

“ഞങ്ങൾക്ക് എല്ലാം ചെയ്തത് തന്നത് ഇടത് സർക്കാർ”; തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് സമസ്ത എപി വിഭാഗം

വീട് വാഗ്‌ദാനം നൽകി പണം പിരിച്ച് വഞ്ചിച്ചു; വി ഡി സതീശൻ, സണ്ണി ജോസഫ് , K സുധാകരൻ എന്നിവർക്കെതിരെ പരാതി നൽകി വയനാട്ടിലെ ദുരന്തബാധിതർ

വീട് വാഗ്‌ദാനം നൽകി പണം പിരിച്ച് വഞ്ചിച്ചു; വി ഡി സതീശൻ, സണ്ണി ജോസഫ് , K സുധാകരൻ എന്നിവർക്കെതിരെ പരാതി നൽകി വയനാട്ടിലെ ദുരന്തബാധിതർ