ട്വന്റി-20 യില്‍ പൊട്ടിത്തെറി; പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജിവെച്ചു; ഭരണം നഷ്ടപ്പെട്ടു

ട്വന്റി 20ക്ക് വോട്ടെടുപ്പിന് മുന്‍പ് തിരിച്ചടി. എറണാകുളത്ത് പൂതൃക്ക പഞ്ചായത്തില്‍ ട്വന്റി – 20യെ പ്രതിസന്ധിയിലാക്കി പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോന്‍ രാജിവെച്ചു. ട്വന്റി – 20യുടെ എന്‍ഡിഎ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് രാജി. സാബു ജേക്കബ് ഭീഷണിപ്പെടുത്തിയെന്നും പൂജ ജോമോന്‍ ആരോപിച്ചു.

രാജിവെക്കുമെന്ന് നേരത്തെ സാബുവിനോട് പറഞ്ഞിരുന്നുവെന്ന് പൂജ പറഞ്ഞു. നേരത്തെ രാജിവച്ച ഒരു അംഗം വാഹനാപകടത്തില്‍ മരിച്ചു എന്നും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നും സാബു എം ജേക്കബ് പറഞ്ഞു.
ട്വന്റി -20യുടെ നിലപാട് മതേതരത്വത്തിന് എതിരാണ്. അതില്‍ അതൃപ്തിയുള്ളതിനാലാണ് രാജി – അവര്‍ പറഞ്ഞു.

നറുക്കെടുപ്പിലൂടെയാണ് പൂതൃക്ക പഞ്ചായത്ത് ട്വന്റി 20 പിടിച്ചത്. നിലവില്‍ ട്വന്റി -20 – 7 , യുഡിഎഫ് – 7 എന്നിങ്ങനെയാണ് കക്ഷിനില. പൂജ ജോമോന്‍ രാജിവെക്കുന്നതോടെ ട്വന്റി20 ക്ക് പൂതൃക്ക പഞ്ചായത്തില്‍ ഭരണം നഷ്ടമായി.

Related Posts

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്
  • October 5, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലുമാണ് ഇന്ന് യെല്ലോ അലേർട്ട്…

Continue reading
മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി
  • October 5, 2026

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈമാറി എസ്ഐടി. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നും ഡിജിപി ശുപാർശ ചെയ്തു. നിലവിലുള്ള SIT അന്വേഷണം ഉചിതമായി തുടരണമെന്നും ഡിജിപി റിപ്പോർട്ടിൽ വ്യക്തമാക്കി. സംസ്ഥാന സർക്കാർ…

Continue reading

You Missed

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം, ഒക്ടോബർ 9 വരെ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

ആർ ശ്രീലേഖയുടെ രാജി നീക്കത്തിന് പിന്നിൽ BJP നേതാക്കളുടെ നിസഹകരണം; ആർഎസ്എസിനും അതൃപ്തി

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റണമെന്ന് കെ സുധാകരൻ പോസ്റ്റിട്ടെന്ന വ്യാജ പ്രചാരണം; പൊലീസ് കേസെടുത്തു

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മധ്യസ്ഥത വഹിക്കാൻ ഇന്ത്യ; നയതന്ത്ര ചർച്ചകൾ നടത്തുന്നതായി വിദേശകാര്യ മന്ത്രാലയം

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും

സംസ്ഥാനത്തെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഡോക്സി സൈക്കിളിന്റെ ആദ്യ ബാച്ചുകൾ എത്തി: ഏഴിനം മരുന്നുകൾ ഇന്ന് എത്തും