‘ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, തീക്ഷ്ണമാണ് പ്രതിഛായ’; പ്രശംസിച്ച് കെ.പി. സുധീര


ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്‌ത പ്രതിഛായ സിനിമയെ പ്രശംസിച്ച് എഴുത്തുകാരി കെ.പി. സുധീര. സുധീര പറഞ്ഞ വാക്കുകൾ പങ്കുവെച്ച്‌ നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ ഫേസ്ബുക്കിലൂടെയാണ് പങ്കുവച്ചത്. പ്രതിഛായയുടെ റിലീസ് ദിവസം മുതൽ ധാരാളം സന്ദേശങ്ങൾ തനിക്കുവരുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിച്ചു. കെ.പി. സുധീരയുടെ നല്ല വാക്കുകൾക്ക് നന്ദി അറിയിക്കുന്നതായും ബാലചന്ദ്ര മേനോൻ പറഞ്ഞു.

രാഷ്ട്രീയം പ്രമേയമായി ഉണ്ടാക്കിയ ഒരു സിനിമയ്ക്ക് ഇത്രയധികം മനുഷ്യ ഹൃദയങ്ങളിൽ വികാരഭരിതമാക്കാൻ സാധിക്കുമെന്ന് എനിക്കിപ്പോഴാണ് മനസിലാക്കിയത്. കെ.എൻ. വർഗീസ് എന്ന ബാലചന്ദ്രമേനോന്റെ കഥാപാത്രം മേനോന്റെ ചിരപ്രതിഷ്ഠിതമായ അഭിനയത്തെ പുതുക്കിപ്പണിയുകയാണെന്ന് തോന്നി. ആദ്യത്തെ പകുതിയിൽ അതിഗംഭീരമായി അച്ഛനായി ബാലചന്ദ്ര മേനോൻ അഭിനയിച്ചു തകർത്തു. രണ്ടാമത്തെ പകുതി മകനായ നിവിൻ പോളിയും.

രാഷ്ട്രീയത്തിനോടുള്ള കൂറ് വ്യക്തികളോടല്ല, സാഹചര്യങ്ങളോടാണ് എന്ന പാഠമാണ് ചിത്രം പറയുന്നത്. മുഖ്യമന്ത്രിയുടെ കഥാപാത്രം പറയുന്നുണ്ട്, നൂറ് തെറ്റുചെയ്യുമ്പോൾ നൂറ് ശരിയും ചെയ്യുന്നുണ്ടെന്ന്. ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, അതുപോലെ ഒരു കുടുംബകഥ എന്നിവയെല്ലാം ഈ സിനിമയിലുണ്ടെന്നും കെ പി സുധീര ശബ്‌ദസന്ദേശത്തിൽ കുറിച്ചു.

കെ.പി. സുധീരയുടെ സന്ദേശം ഇങ്ങനെ

ഒരു മുതിർന്ന നേതാവിന്റെ കണ്ണീരും ചോരയുമാണ് ബി. ഉണ്ണിക്കൃഷ്ണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച, ശ്രീ ഗോകുലം മൂവീസ് നിർമിച്ച പ്രതിഛായ. സിനിമ കണ്ടശേഷം വികാരഭരിതമായ ഹൃദയത്തോടുകൂടിയാണ് ഞാൻ നിൽക്കുന്നത്. കാരണം രാഷ്ട്രീയം പ്രമേയമായി ഉണ്ടാക്കിയ ഒരു സിനിമയ്ക്ക് ഇത്രയധികം മനുഷ്യ ഹൃദയങ്ങളിൽ വികാരഭരിതമാക്കാൻ സാധിക്കുമെന്ന് എനിക്കിപ്പോഴാണ് മനസിലാക്കിയത്. സിനിമയുടെ കേന്ദ്ര കഥാപാത്രമായ കെ.എൻ. വർഗീസ് എന്ന ബാലചന്ദ്രമേനോന്റെ കഥാപാത്രം മേനോന്റെ ചിരപ്രതിഷ്ഠിതമായ അഭിനയത്തെ പുതുക്കിപ്പണിയുകയാണെന്ന് എനിക്ക് തോന്നി. നിരപരാധിയായ ഒരു രാഷ്ട്രീയ നേതാവിന്റെ ഹൃദയ ശുഭ്രതയുടെ പ്രതിഛായ തകർത്ത് തരിപ്പണമാക്കുന്ന കാഴ്ച ശരിക്കും പ്രേക്ഷകരെ വേദനിപ്പിക്കും കേട്ടോ.

ആദ്യത്തെ പകുതിയിൽ അതിഗംഭീരമായി അച്ഛനായി ബാലചന്ദ്ര മേനോൻ അഭിനയിച്ചു തകർത്തു. രണ്ടാമത്തെ പകുതി മകനായ നിവിൻ പോളിയും. പക്ഷേ ഈ സിനിമയിൽ ഉടനീളം കെ.എൻ. വർഗീസ് എന്ന കേന്ദ്രകഥാപാത്രം നിറഞ്ഞുനിൽക്കുകയാണ്. അദ്ദേഹത്തിന്റെ, മുഖ്യമന്ത്രി കഥാപാത്രത്തിന്റെ സാന്നിധ്യം സിനിമയിൽ ഉടനീളമുണ്ട്. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാൻ കാണിച്ച ഔചിത്യം ഈ സിനിമയുടെ വിജയത്തിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. എല്ലാവരും വളരെ നൈസർഗികമായ അഭിനയമാണ് കാഴ്ചവെച്ചിട്ടുള്ളത്. പച്ചമനുഷ്യരുടെ കദനങ്ങളോട് കാരുണ്യവും കശ്മലതയോട് വെറുപ്പും കാണിച്ച ഒരു മുഖ്യമന്ത്രിയുടെ ജീവിതമാണ് നമ്മളിതിൽ കാണുന്നത്.

അതിന്റെ ഗുണവും ദോഷവും കാണിക്കുന്നുണ്ട്. രാഷ്ട്രീയത്തിലെ അദ്ദേഹത്തിന്റെ വൈരുധ്യവൈചിത്ര്യാദികൾ നമ്മളെ അമ്പരപ്പിക്കും. നിത്യം കാണുന്ന കാഴ്ചകൾതന്നെയാണ്. രാഷ്ട്രീയത്തിനോടുള്ള കൂറ് വ്യക്തികളോടല്ല, സാഹചര്യങ്ങളോടാണ് എന്ന പാഠമാണ് ചിത്രം പറയുന്നത്. മുഖ്യമന്ത്രിയുടെ കഥാപാത്രം പറയുന്നുണ്ട്, നൂറ് തെറ്റുചെയ്യുമ്പോൾ നൂറ് ശരിയും ചെയ്യുന്നുണ്ടെന്ന്. ഒരച്ഛനും മകനും തമ്മിലുള്ള തീവ്രവും തീക്ഷ്ണവുമായ ഹൃദയബന്ധം, അതുപോലെ ഒരു കുടുംബകഥ എന്നിവയെല്ലാം ഈ സിനിമയിലുണ്ട്. വളരെ ശക്തമായ സംഭാഷണങ്ങളാണ് സിനിമയിൽ കൊടുത്തിട്ടുള്ളത്. തിരക്കഥയും അഭിനന്ദനാർഹമാണ്. ഈ സിനിമയുടെ അരങ്ങത്തും അണിയറയിലും പ്രവർത്തിച്ചിട്ടുള്ള എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. കുടുംബസമേതം കാണാൻപറ്റുന്ന വികാരതീവ്രമായ നല്ലൊരു ചിത്രമാണ് പ്രതിഛായ.”

Related Posts

അന്‍സിബയുടെ പരാതി: ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ടെന്ന് പാലാരിവട്ടം പൊലീസ്
  • September 28, 2026

കൊച്ചി: നടി അന്‍സിബ ഹസന്‍ നല്‍കിയ പരാതിയില്‍ ലക്ഷ്മി പ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള BNS 74 ചേര്‍ത്തിട്ടുണ്ട് എന്ന വിശദീകരണവുമായി പാലാരിവട്ടം പൊലീസ്. എഫ്‌ഐആറില്‍ ടൈപ്പിങ് പിഴ സംഭവിച്ചു എന്നാണ് വിശദീകരണം. ലക്ഷ്മിപ്രിയക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള വകുപ്പ് ചുമത്തിയില്ലെന്ന് ചൂണ്ടികാണിച്ച് അന്‍സിബ…

Continue reading
ഓര്‍മകളില്‍ ‘ക്വീന്‍’; സില്‍ക്ക് സ്മിത വിടവാങ്ങിയിട്ട് 30 വര്‍ഷം
  • September 23, 2026

തെന്നിന്ത്യന്‍ ചലച്ചിത്ര താരം സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 30 വര്‍ഷം. എണ്‍പതുകളുടെ തുടക്കത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ വേഷമിട്ട നായികനടി സ്മിതയായിരുന്നു. അഭിനയശേഷി ഉണ്ടായിട്ടും മാദകനടിയായി ഒതുങ്ങേണ്ടി വന്നു സില്‍ക്ക് സ്മിതയ്ക്ക്. (silk smitha 30th death anniversary) വശ്യസുന്ദരമായ…

Continue reading

You Missed

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

സിപിഐഎം കൗണ്‍സിലര്‍ക്കെതിരായ കൈക്കൂലി ആരോപണം: 14 സെന്റ് പുറമ്പോക്ക് ഭൂമി മുന്‍പും മറിച്ചുവിറ്റെന്ന് അജിന്‍ പറയുന്ന വിഡിയോ പുറത്തുവിട്ട് പരാതിക്കാരന്‍

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

ഫ്ളൈ ദുബായ് വിമാനത്തിലെ ആക്രമണം: സഹപൈലറ്റിന് തീവ്ര ചിന്താഗതി? ഫ്ളൈ ദുബായ് ഇയാളെ ജോലിക്ക് എടുത്തത് വിലക്ക് നിലനില്‍ക്കെ

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്