‘കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞു, മെയ് 4ന് കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വരും’; പ്രധാനമന്ത്രി തിരുവല്ലയിൽ

നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിൽ. ചങ്ങനാശ്ശേരിയിൽ എൻഎൻഎസ് ഹിന്ദു കോളേജിൽ ഹെലികോപ്റ്റർ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗം തിരുവല്ലയിൽ എത്തി. കേരളത്തിൽ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

NDA യോടുള്ള ഈ സ്നേഹം കേരളം മുഴുവൻ കാണുന്നു. കേരളം ഏറ്റവും വലിയ പരിവർത്തനത്തിന് തയ്യാറായിരിക്കുന്നു. മേയ് 4ന് NDA സർക്കാർ അധികാരത്തിലേറാനുള്ള കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞു. കേരളത്തിൽ ആദ്യമായി BJP അധികാരത്തിലെത്തും. കേരളത്തിലെ ഏറ്റവും വലിയ ചരിത്രത്തിലെ മാറ്റം ഉണ്ടാകാൻ പോകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

എൻഡിഎ സ്ഥാനാർഥി അനൂപ് ആൻറണി കഴിഞ്ഞ 5 വർഷക്കാലമായി എന്നോടൊപ്പം പ്രവർത്തിക്കുന്നു. ആത്മാർത്ഥതയുള്ള വ്യക്തിയാണ്. അനൂപ് ആൻറണി തൻറെ സുഹൃത്താണ്. അനൂപ് ആന്റണി എനിക്കുവേണ്ടി രാജ്യം മുഴുവൻ ജോലി ചെയ്തിട്ടുണ്ട്.എൻ്റെ വലം കയ്യാണ്.പുതിയ വികസന മുന്നേറ്റത്തിൻ്റെ കേന്ദ്രമായി തിരുവല്ല മാറുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ 1,25000 പ്രവർത്തകരുമായി കഴിഞ്ഞ ദിവസം സംവദിച്ചു. കേരളം ദൈവദത്ത ഭൂമി. വൻ തൊഴിൽ സാധ്യതയാണ് കേരളത്തിൽ ഉള്ളത്. എന്നിട്ടും കേരളം പിന്നിൽ. LDF – UDF സർക്കാരുകൾ വികസനത്തിന് ഒന്നും ചെയ്യുന്നില്ല. വൻ പദ്ധതികളില്ല. കോട്ടയം മെഡി. കോളജ് ദുരവസ്ഥയിൽ. ഗ്രാമീണ റോഡുകളുടെ അവസ്ഥ പരിതാപകരം. ഒരു വൻകിട പാലം പണിയാൻ പോലും ഇവർക്ക് കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യ വികസനങ്ങളിൽ വലിയ അപര്യാപ്തതയെന്നും അദ്ദേഹം വിമർശിച്ചു.

കേരളത്തിൽ ഇതുവരെ ബിജെപിയുടെ സർക്കാർ ഉണ്ടായിട്ടില്ല. എന്നിട്ടും ബിജെപി സർക്കാർ ചെയ്യാൻ കഴിയാവുന്ന എല്ലാ സഹായങ്ങളും കേരളത്തിനു നൽകാൻ ബിജെപിക്ക് കഴിഞ്ഞു. കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്തിനേക്കാൾ കൂടുതൽ കേരളത്തിന് എൻഡിഎ സർക്കാർ നൽകി. കേരളത്തിലെ ജനങ്ങൾക്ക് നിലവാരമുള്ള ജീവിതസൗകര്യം ഒരുക്കലാണ് ബിജെപിയുടെ ലക്ഷ്യം.

ജൽ ജീവൻ മിഷൻ വഴി എല്ലായിടങ്ങളിലും ശുദ്ധജലം എത്തിക്കാൻ കഴിഞ്ഞു. കേരളത്തിലെ കർഷകർക്ക് 13,000 കോടി രൂപ സൗജന്യമായി നൽകിയിരുന്നു. കേരളത്തിലെ റബർ കർഷകർക്കും ഇതിന്റെ സൗകര്യം കിട്ടിയിട്ടുണ്ട്.ക്രിസ്തു മതക്കാർ ഏറെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും BJP യാണ്. കേരളത്തിലും BJP വരും.കേരളത്തിൽ NDA സർക്കാർ അധികാരത്തിൽ വന്നാൽ വലിയ വികസനങ്ങൾ ഉണ്ടാകും.

കേരളത്തിലെ ദേശീയപാത വികസനം സാധ്യമാക്കിയത് നരേന്ദ്രമോദി സർക്കാർ.ശബരി റെയിൽ പാത പുതിയ വികസനത്തിന്റെ പാത തുറക്കും. ശബരിമലയിലേക്ക് നേരിട്ട് സഞ്ചാരസൗകര്യം ഉണ്ടാകും. തീർത്ഥാടനം സുഗമമാകും. പുതിയ തൊഴിലവസരത്തിന്റെ സാധ്യതകൾ തുറക്കപ്പെടും. കേരളത്തിലെ സർക്കാരുകൾ ഈ പദ്ധതികൾ നടപ്പിലാക്കാതിരിക്കാൻ ഓരോ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

ഇതിൻറെ ഏറ്റവും വലിയ നഷ്ടം സംഭവിച്ചുകൊണ്ടിരിക്കുന്നത് തിരുവല്ലയ്ക്ക്. ഇത് മോദിയുടെ ഗ്യാരണ്ടിയാണ്.കേരളം വികസനത്തിന്റെ പാതയിൽ അതിവേഗം മുന്നേറും. സ്ത്രീകൾക്ക് കൂടുതൽ സഹായം നൽകുന്നു. സ്ത്രീ ശാക്തീകരണം പ്രധാന ലക്ഷ്യം. സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ കൂടുതൽ സംവരണം ഇനിയും ഉണ്ടാകും. സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഏർപ്പെടുത്തിയത് മോദി സർക്കാർ. വനിതാ സംവരണ ബില്ലിനെ എല്ലാവരും തുറന്ന മനസ്സോടുകൂടി അംഗീകരിക്കണം.

തൊഴിൽ തേടി യുവാക്കൾ കേരളത്തിന് പുറത്തേക്ക് പോകുന്നത് ആശങ്കയുണ്ടാക്കുന്നു. കേരളത്തിൽ തൊഴിലവസരങ്ങൾ ഉണ്ടാകണമെങ്കിൽ വ്യവസായങ്ങൾ വരണം. ഇവിടെ അഴിമതിയും വർഗീയതയും മാത്രം. ഇത് മാറിയെങ്കിൽ മാത്രമേ കേരളം വികസിക്കൂ. ഇടത് വലതുമുന്നണിയെ തോൽപ്പിച്ചെങ്കിൽ മാത്രമേ കേരളത്തിൽ വികസനം വരൂവെന്നും മോദി ചൂണ്ടിക്കാട്ടി

പശ്ചിമേഷ്യൻ യുദ്ധത്തിൽ കോൺഗ്രസിന്റെ വലിയ വലിയ നേതാക്കൾ അപകടകരമായ പ്രസ്താവനകൾ നടത്തുന്നു. പ്രകോപനപരമായ പ്രസ്താവനകളാണ് കോൺഗ്രസിന്റെ നേതാക്കൾ നടത്തുന്നത്. നമ്മുടെ യുവാക്കളുടെയും ചെറുപ്പക്കാരുടെയും ജോലി ചെയ്യുന്നവരുടെയും സുരക്ഷയാണ് നമ്മുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രാധാന്യമുള്ള കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗൾഫ് രാജ്യങ്ങളുമായി നിരന്തരം സമ്പർക്കത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുന്നു. പ്രവാസികളായ ആരും ഒറ്റയ്ക്കല്ല. ഭാരതത്തിൻ്റെ പൂർണമായ സ്നേഹം അവരോടൊപ്പം ഉണ്ടെന്നും മോദി പറഞ്ഞു.

ഡീൽ വിവാദം, എൽഡിഎഫ് യുഡിഎഫ് രാഷ്ട്രീയപാർട്ടികൾ ആരോപണം അഴിച്ചുവിട്ടിരിക്കുന്നു. കേരളത്തിൽ ബിജെപി എ ടീം. എൽഡിഎഫും യുഡിഎഫും ബി ജെ പി യെ അധിക്ഷേപിക്കുന്നു. ഇരുമുന്നണികളും രഹസ്യ ധാരണ. എൽഡിഎഫിന്റെ ടീമാണ് ബിജെപിയെന്ന് യുഡിഎഫ് പ്രചാരണം നടത്തുന്നു.

എൽഡിഎഫ് തിരിച്ചും സമാനമായ പ്രചരണം അഴിച്ചുവിടുന്നു.അവരുടെ ശത്രുത WWF പോലെ കപടമാണ്. ഇരു മുന്നണികളും വിമർശിക്കുന്നത് ബിജെപിയെ മാത്രമാണ്.ഇരുമുന്നണികളും തമിഴ്നാട്ടിൽ ഒന്നാണ്. എൽഡിഎഫ് യുഡിഎഫ് മുന്നണികൾ വോട്ട് പ്രീണനം നടത്തുന്നു. മുനമ്പത്ത് ഇത് കണ്ടതാണ്. ഇത് അപകടകരമായ പ്രവണതയാണ്.

വോട്ട് ബാങ്ക് പ്രീണത്തിനായി കേരളത്തിനെ അപകടത്തിൽ ആക്കുന്നു. ഇരുമുന്നണികളും അഴിമതിയിൽ മുങ്ങിക്കുളിച്ചു.ശബരിമല സ്വർണക്കൊള്ള ഉദാഹരണം. സ്വർണക്കൊള്ള സിബിഐക്ക് വിട്ടില്ല. കോൺഗ്രസ്സിന്റെ ഉന്നതരിലേക്കാണ് കൊള്ളയുടെ പങ്ക് നീളുന്നത്. രണ്ടു മുന്നണിക്കും ശബരിമല കൊള്ളയിൽ വലിയ പങ്കുണ്ട്. ഇരുമുന്നണികളും നുണയർ. CAA കാലത്ത് നുണ പറഞ്ഞു. കേരള സ്റ്റോറി നുണയെന്ന് പറഞ്ഞു. FCRA യിലും നുണ പറയുന്നു. സിവിൽ കോഡിലും നുണ പറഞ്ഞു.എല്ലാ കാര്യത്തിലും കള്ളം പറയുകയാണ് യുഡിഎഫ് ചെയ്യുന്നത്.

Related Posts

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ
  • November 11, 2026

കൊച്ചി: സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, 382 വാഹങ്ങൾക്കെതിരെ നടപടി. 241344 രൂപ പിഴ ഈടാക്കി. പിസിസി, സ്പീഡ് ഗവർണർ എന്നിവ കേന്ദ്രികരിച്ചാണ് പരിശോധന. പിസിസി ഇല്ലാതെ ജീവനക്കാരുള്ള ബസുകൾക്കെതിരെ നടപടിക്ക് ശിപാർശ. സ്പീഡ് ഗവർണർ ഇല്ലാത്തതിന് 28…

Continue reading
ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്
  • November 11, 2026

ഡൽഹി: ജമ്മുകശ്മീരിൽ ഭീകരാക്രമണം, 3 ജവാന്മാർക്ക് പരുക്ക്. CRPF ജവാന്മാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കുൽഗാമിൽ ആണ് ആക്രമണം നടന്നത്. മേഖലയിൽ സൈന്യം തിരിച്ചടി ആരംഭിച്ചു. മേഖലയിലേക്ക് കൂടുതൽ സൂരക്ഷ വിന്യാസം. അഖ്റാൻ മേഖലയിൽ ആണ് സംഭവം. 2:15 ഓടെയാണ് സംഭവം…

Continue reading

You Missed

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

സ്വകാര്യ ബസുകളിൽ MVD യുടെ മിന്നൽ പരിശോധന, കൊച്ചിയിൽ 382 വാഹങ്ങൾക്കെതിരെ നടപടി; 241344 രൂപ പിഴ

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജിന് സമീപത്തെ മാൻഹോളിൽ നവജാത ശിശുവിന്റെ മൃതദേഹം

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന റാലി:കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തു

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

ജമ്മുകശ്മീരിൽ ഭീകരാക്രമണം, CRPF ജവാന്മാർക്ക് നേരെ ആക്രമണം; 3 പേർക്ക് പരുക്ക്

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

കോവളം സ്പാ പീഡനക്കേസ്; പൊലീസിന് ഡിജിറ്റൽ തെളിവുകൾ ലഭിച്ചു

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി

വൈദ്യുതി പർച്ചേസിന്റെ ഫയൽ അയച്ചത് സണ്ണി ജോസഫ്; അങ്ങനെ ഒരു കരാർ ഇല്ലാലോ പിന്നെ എങ്ങനെ പിന്മാറും?, മുഖ്യമന്ത്രി