ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

മാനുഷിക സഹായം ശേഖരിക്കാൻ ഇന്ത്യയിലേക്ക് പറക്കാനിരുന്ന ഇറാൻ വിമാനം തകർത്ത് അമേരിക്ക. മഷദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലയുറപ്പിച്ചിരുന്ന വിമാനത്തിനു നേരെയാണ് ആക്രമണമുണ്ടായത്. മരുന്നും മെഡിക്കൽ സാമഗ്രികളും ശേഖരിക്കാൻ ദൽഹിയിൽ നാളെ പുലർച്ചെ നാലിന് എത്താനിരുന്ന വിമാനമാണ് തകർത്തത്. ഇറാനിലെ സ്വകാര്യ വിമാനക്കമ്പനിയായ മഹൻ എയറിന്റെതാണ് ആക്രമിക്കപ്പെട്ട വിമാനം.

അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണ് ആക്രമണമെന്ന് ഇന്ത്യയിലെ ഇറാൻ സ്ഥാനപതി കാര്യാലയം വ്യക്തമാക്കി. ആക്രമണത്തെപ്പറ്റി അന്താരാഷ്ട്ര സ്ഥാപനങ്ങൾ അടിയന്തര അന്വേഷണം നടത്തണമെന്ന് ഇറാനിലെ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. അമേരിക്ക ആക്രമണവിഷയത്തിൽ പ്രതികരിച്ചിട്ടില്ല. ഈ മാസം 18നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ മാനുഷികസഹായം ഇറാനിലെത്തിച്ചത് .

യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ യുദ്ധത്തിന്റെ സാമ്പത്തികഭാരം വഹിക്കാൻ പശ്ചിമേഷ്യയിലെ അറബ് രാജ്യങ്ങളുടെ സഹായം തേടാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലെവിറ്റ് വ്യക്തമാക്കി.

അതേസമയം ശത്രുരാജ്യങ്ങളിൽ നിന്നും രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങളിൽ നഷ്ടപരിഹാരം വാങ്ങാതെ യുദ്ധത്തിൽ നിന്നും പിന്മാറില്ലെന്ന് ഇറാന്റെ സൈനിക ഉപദേഷ്ടാവ് മൊഹ്‌സൻ റെസായി എക്‌സ് പോസ്റ്റിൽ വ്യക്തമാക്കി. ഇറാനുമേലുള്ള എല്ലാ സാമ്പത്തിക ഉപരോധവും അവസാനിപ്പിക്കണമെന്നും അമേരിക്ക ഇറാന്റെ കാര്യങ്ങളിൽ ഇടപെടില്ലെന്ന നിയമപരമായ ഉറപ്പും വേണമെന്നും മൊഹ്‌സൻ റെസായി പറഞ്ഞു.

Related Posts

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍
  • May 16, 2026

പൂര്‍ണ സമവായത്തില്‍ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശന്‍ ചര്‍ച്ച. എന്നാല്‍, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ചര്‍ച്ചയില്‍ വി ഡി സതീശന്‍ ഉറപ്പ് നല്‍കി. അന്‍വര്‍ സാദത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ലീഗുമായി സംസാരിച്ച…

Continue reading
‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല
  • May 16, 2026

ചെന്നിത്തലയെ അനുനയിപ്പിക്കാൻ നേരിട്ട് എത്തി വി ഡി സതീശൻ. വി ഡി സതീശൻ രമേശ്‌ ചെന്നിത്തലയുടെ വീട്ടിൽ എത്തി. അൻവർ സാദത്ത് മന്ത്രിസഭയിൽ വേണം. തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല. ആഭ്യന്തര വകുപ്പിലും വിട്ടുവീഴ്ചയില്ല. ഐസി ബാലകൃഷ്ണനെയും മന്ത്രിയാക്കാൻ ആവശ്യപ്പെട്ടു. വൈകുന്നേരത്തോടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും