‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് പുറത്തുവിട്ട് പയ്യന്നൂരിൽ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണൻ. അഞ്ച് ലക്ഷം രൂപ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ ബാങ്ക് രേഖകളാണ് പുറത്തുവിട്ടത്. കൂടുതൽ തെളിവുകൾ പുറത്തുവിടേണ്ടി വരുമെന്നും വി കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക് പോസ്റ്റ്.

ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നിൽക്കുന്ന സത്യമെന്ന് വി കുഞ്ഞികൃഷ്ണൻ പറഞ്ഞു. ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പുമാണ് വി കുഞ്ഞികൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടത്.

വി കുഞ്ഞികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്

പയ്യന്നൂരിൽ തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത് മുതൽ സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത് പയ്യന്നൂരിൽ ഒരു തരത്തിലുമുള്ള ഫണ്ട് തിരിമറിയും നടന്നിട്ടില്ല, പാർട്ടിയുടെ ഒരു രൂപ പോലും നഷ്ടപ്പെട്ടിട്ടില്ല എന്നാണ്.

നിഷേധിക്കാൻ പറ്റാത്ത വിധം തെളിവുകൾ സംസാരിക്കട്ടെ എന്നാണെങ്കിൽ, ആ തെളിവുകൾ മുന്നോട്ടു വയ്ക്കാൻ കണക്കുകൾ പരിശോധിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയ, ഫണ്ട് വെട്ടിപ്പ് തെളിവ് സഹിതം കണ്ടെത്തിയ ഞാൻ തയ്യാറാണ്. ഈ തെളിവുകൾക്കെതിരെയും ആശ്രിതരെ വെച്ച് ന്യായീകരണവുമായി ഈ സംഘം എത്താൻ സാധ്യതയുണ്ട്. പക്ഷേ ഏത് ന്യായീകരണങ്ങൾക്കും മേലെയാണ് സൂര്യനെ പോലെ തിളങ്ങി നിൽക്കുന്ന സത്യം. ആ സത്യത്തെ നിങ്ങൾ ഇരുട്ടുകൊണ്ട് മറക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഇനിയും സംസാരിക്കുന്ന തെളിവുകൾ പുറത്ത് വരും. ഒന്നുകൊണ്ടും നിങ്ങൾ “ധൈര്യപ്പെടേണ്ട”.

018 ജൂലൈ മാസം ഒമ്പതാം തീയതി പയ്യന്നൂർ റൂറൽ ബാങ്ക് മെയിൻ ബ്രാഞ്ചിലുള്ള, ധീര രക്തസാക്ഷി സഖാവ് ധനരാജ് കുടുംബ സഹായനിധിയുടെ അക്കൗണ്ടിൽ നിന്ന് 5 ലക്ഷം രൂപ അന്നത്തെ ഏരിയ സെക്രട്ടറിയുടെ പേഴ്സണൽ അക്കൗണ്ടിലേക്ക് മാറ്റിയതിന്റെ തെളിവ് ഞാൻ പൊതുസമക്ഷം വയ്ക്കുകയാണ്.

ബാങ്കിന്റെ അക്കൗണ്ട് സ്റ്റേറ്റ്മെൻ്റും, ധനരാജ് രക്തസാക്ഷി ഫണ്ട് ചിലവഴിച്ചതിന്റെ കണക്ക് കമ്മിറ്റിക്ക് മുൻപാകെ കാണിച്ചതിന്റെ പകർപ്പും ഇതിനോടൊപ്പം പോസ്റ്റ് ചെയ്യുന്നു. പയ്യന്നൂരിലെ പാർട്ടി നേതൃത്വം ധീര രക്തസാക്ഷി സഖാവ് ധനരാജിന്റെ പേരിൽ പിരിച്ച ഫണ്ടിൽ നിന്ന് പോലും പണം അപഹരിച്ചിട്ടുണ്ട് എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവാണ് ഈ പാർട്ടിക്കും ഇന്നാട്ടിലെ ജനങ്ങൾക്കും മാധ്യമങ്ങൾക്കും ഇനി വേണ്ടത്? നിങ്ങൾ നടത്തിയ ഈ ധനാപഹരണം ഈ പാർട്ടിയേയും പാർട്ടിയെ വിശ്വസിക്കുന്ന പാർട്ടി കുടുംബങ്ങളേയും അനുഭാവികളേയും വഞ്ചിക്കുന്നതല്ല എന്ന് ഇപ്പോഴും നെഞ്ചിൽ തൊട്ട് പറയാൻ സാധിക്കുമോ നിങ്ങൾക്ക്? ഈ തെളിവുകൾ പയ്യന്നൂരിലെ ജനങ്ങൾ മനസ്സിലാക്കും. അഴിമതിക്കാർ ആരാണെന്ന് ജനം വിലയിരുത്തും.

https://www.facebook.com/stories/301795641547202/?source=EMBED_POST&ref=embed_post

Related Posts

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി
  • May 16, 2026

പുലിപ്പല്ല് കൈവശം വെച്ച കേസില്‍ റാപ്പര്‍ വേടന് തിരിച്ചടി. പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലാണ് എന്ന സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. കേസില്‍ വനംവകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഫ്‌ളാറ്റില്‍ നിന്നും കഞ്ചാവ്…

Continue reading
ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍
  • May 16, 2026

പൂര്‍ണ സമവായത്തില്‍ എത്താതെ രമേശ് ചെന്നിത്തല – വി ഡി സതീശന്‍ ചര്‍ച്ച. എന്നാല്‍, ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ചര്‍ച്ചയില്‍ വി ഡി സതീശന്‍ ഉറപ്പ് നല്‍കി. അന്‍വര്‍ സാദത്തിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ചെന്നിത്തല ആവര്‍ത്തിച്ചു. ഇക്കാര്യത്തില്‍ ലീഗുമായി സംസാരിച്ച…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

മാമന്റെ ജോസ് മോന് ഫുള്‍ എ പ്ലസ്; എസ്എസ്എല്‍സി പരീക്ഷയില്‍ മിന്നും വിജയം നേടി മിന്നല്‍ മുരളി താരം വസിഷ്ഠ്

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

പൊലീസ് പിടിച്ചെടുത്തത് യഥാര്‍ഥ പുലിപ്പല്ലെന്ന് സ്ഥിരീകരണം; റാപ്പര്‍ വേടന് തിരിച്ചടി

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

‘ആഭ്യന്തര വകുപ്പിൽ വിട്ടുവീഴ്ചയില്ല, അൻവർ സാദത്ത് മന്ത്രിസഭയിൽ ഉണ്ടാകണം’; തീരുമാനത്തിൽ മാറ്റമില്ലാതെ രമേശ് ചെന്നിത്തല

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കാറിന് തീ പിടിച്ചത് വീട്ടിലെത്താന്‍ അഞ്ച് മിനിറ്റ് മാത്രം ബാക്കി നില്‍ക്കെ; അപകടം ആശുപത്രിയില്‍ പോയി മടങ്ങി വരുമ്പോള്‍; നോവായി സോന

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും

കോൺഗ്രസ് മന്ത്രിപ്പട്ടിക ഇന്ന് തന്നെ; ലീഗിന് 5 മന്ത്രിസ്ഥാനം നൽകും, രാത്രി ഹൈക്കമാൻഡിന് പട്ടിക കൈമാറും