‘ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരം’; വിമർശനവുമായി ദീപിക എഡിറ്റോറിയൽ

ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തതിനെതിരെ വിമർശനവുമായി ദീപിക എഡിറ്റോറിയൽ. ക്രൈസ്തവ പ്രാതിനിധ്യമില്ലാത്തത് ഖേദകരം ക്രൈസ്തവ പ്രാതിനിധ്യം ഉറപ്പാക്കാൻ ബിജെപി സർക്കാർ തയ്യാറായില്ല. കോടതി ഇടപെടൽ ഇല്ലെങ്കിൽ ന്യൂനപക്ഷങ്ങൾക്ക് നീതി അപ്രാപ്യമാക്കുന്ന സ്ഥിതിയെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. ക്രൈസ്തവരെ അത്രപോലും വിലമതിക്കുന്നില്ല എന്നതിന് ഉദാഹരണമാണ് ഇതെന്ന് എഡിറ്റോറിയൽ വിമർശിച്ചു.

ഒരുവശത്ത് ക്രൈസ്തവരെ ലക്ഷ്യമാക്കി നിയമങ്ങളും ഭേദഗതികളും കൊണ്ടുവരുന്നു. ആ സമയത്ത് ന്യൂനപക്ഷ കമ്മീഷൻ ഒരു ഔദ്യോഗികത മാത്രമായി ചുരുങ്ങിയെന്ന് എഡിറ്റോറിയൽ കുറ്റപ്പെടുത്തി. ബിജെപി ഭരണത്തിൽ പാർശ്വവൽക്കരിക്കപ്പെടുന്നവർക്ക് ചില കാര്യങ്ങൾ ചൂണ്ടിക്കാണിക്കാതെ വയ്യ. 2020ൽ ജോർജ് കുര്യൻ സ്ഥാനമൊഴിഞ്ഞത് മുതൽ മറ്റാരെയും കൊണ്ടുവന്നിട്ടില്ലെന്ന് എഡിറ്റോറിയൽ‌ ചൂണ്ടിക്കാട്ടി.

എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും വ്യക്തിഗത സാന്നിധ്യം നിയമപരമല്ല. എങ്കിലും ക്രൈസ്തവരെ ദേശീയതലത്തിൽ കേൾക്കുന്നതിന് ഇത് ആവശ്യമാണെന്ന് എഡിറ്റോറിയലിൽ പറയുന്നു. ഇക്കാര്യം പലതവണ സഭാ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത് ആണ്. മുസ്ലിം പാഴ്സി വിഭാഗത്തിൽ നിന്നും രണ്ടുപേരെ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. കോടതി ഇടപെട്ടതിനെത്തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്. ന്യൂനപക്ഷ കമ്മീഷനിൽ ക്രൈസ്തവർ വന്നിട്ട് എന്തിനാണെന്ന് ചോദ്യം ഉയർന്നേക്കാം. തുല്യരായി കാണുന്നുവെന്ന് വാദിക്കാനുള്ള കച്ചിത്തുരുമ്പ് എങ്കിലും ആയേക്കാമെന്ന് ദീപിക എഡിറ്റോറിയൽ പറയുന്നു.

Related Posts

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്
  • September 29, 2026

സംസ്ഥാനത്തെ 38 തദ്ദേശ സ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയാണ്. കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്ഥാനാര്‍ഥി ഫര്‍സീന അറയ്ക്കലിന് ജയം. 436 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞതവണ ഫാത്തിമ തഹലയ 2135 വോട്ടുകള്‍ക്ക് ജയിച്ച ഡിവിഷനാണ്.…

Continue reading
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം
  • September 29, 2026

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണങ്ങള്‍ കൊണ്ടുവരാന്‍ നീക്കം. ചോദ്യം ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മൈക്ക് നല്‍കും. ബഹളം ഒഴിവാക്കാന്‍ മൈക്കിലൂടെയുള്ള ചോദ്യങ്ങള്‍ക്ക് മാത്രമാകും മറുപടി. ക്ഷോഭപ്രകടനം മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് ദോഷം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് പുതിയ ആലോചനകള്‍. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍…

Continue reading

You Missed

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയിലും കൊച്ചി കോര്‍പറേഷനിലെ അയ്യപ്പന്‍കാവ് വാര്‍ഡും നിലനില്‍ത്തി യുഡിഎഫ്

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

‘കെ റഫീഖിന്റെ ഇടപെടലും പ്രതികരണങ്ങളും അപക്വം’; സിപിഐഎം വയനാട് വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

മുട്ടില്‍ മരംമുറിയിലെ ഗൂഢാലോചന; അന്വേഷണം വേണ്ടെന്ന് എസ്‌ഐടിയോട് നിര്‍ദേശിച്ചത് പിണറായി വിജയന്റെ ഓഫീസിലെ ഉന്നതന്‍

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പൊലീസ് മേധാവിക്ക് നല്‍കിയ കത്ത് ഇഡി ഇന്ന് ഹൈക്കോടതിയില്‍ ഹാജരാക്കും

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ

പഞ്ചാബിലെ ലവ്‌ലി യൂണിവേഴ്സിറ്റിയിൽ ഉണ്ടായ സംഭവങ്ങൾ അതീവ ഗൗരവത്തോടെ കാണണം; പിണറായി വിജയൻ