‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ

ഗ്യാസ് സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് വിനോദയാത്ര ഓഫര്‍ ചെയ്ത് ഹോട്ടല്‍ ഉടമ. ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ സഫീര്‍ ആണ് വ്യത്യസ്ത ഓഫറുമായി എത്തിയത്. വിറകിന് നാല് ഇരട്ടിയാണ് വില കൂടിയതെന്നും മറ്റു വഴിയില്ലെന്നും സഫീര്‍ 24നോട് പറഞ്ഞു.

പാചകവാതകത്തിന്റെ ക്ഷാമം ഹോട്ടലുടമകളെ വലിച്ചത് ചെറുതായിട്ടൊന്നുമല്ല. ഇനി ഒരടി മുന്നോട്ടു പോകണമെങ്കില്‍ ഓഫര്‍ ഇല്ലാതെ നടക്കില്ലെന്നാണ് ഹോട്ടല്‍ ഉടമകള്‍ പറയുന്നത്. അങ്ങനെയൊരു കിടിലന്‍ ഓഫര്‍ വെച്ചിരിക്കുകയാണ് ആലുവ സാഗര്‍ ഹോട്ടല്‍. ഒരു വാണിജ്യ സിലിണ്ടര്‍ നല്‍കിയാല്‍ മൂന്നാറിലേക്ക് ട്രിപ്പും ഒരു ദിവസം റിസോര്‍ട്ടിലും കുടുംബസമേതം കഴിയാമെന്നാണ് വാഗ്ദാനം.

കുറച്ചുദിവസം ഹോട്ടല്‍ അടച്ചിട്ടു. പിന്നീട് വിറകടുപ്പില്‍ പാചകം ചെയ്ത് തുറന്നു. വിറകടുപ്പില്‍ ജോലി ചെയ്യാന്‍ തൊഴിലാളികള്‍ തയ്യാറാകുന്നില്ലെന്നും ആരിഫ് പറയുന്നു. അപ്പോള്‍ പുതുവഴി. വീട്ടിലെ സിലിണ്ടര്‍ കണ്ടു വിളിച്ചിട്ട് കാര്യമില്ലെന്നും വാണിജ്യ സിലിണ്ടര്‍ തന്നെ എത്തിച്ചാല്‍ ഉടന്‍ മൂന്നാറിലേക്ക് പോകാമെന്നും ഹോട്ടല്‍ ഉടമ പ്രത്യേകം ഓര്‍മിപ്പിക്കുന്നു.

Related Posts

തകഴിക്ക് വിട്ടോളൂ! കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള യു. പ്രതിഭയുടെ ആവശ്യം തള്ളി CPIM
  • May 12, 2026

കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള സിപിഐഎം നേതാവ് യു. പ്രതിഭയുടെ ആവശ്യം തള്ളി ആലപ്പുഴ ജില്ല നേതൃത്വം. വക്കീൽ ഓഫീസ് തുറന്ന് കായംകുളത്ത് തന്നെ പ്രവർത്തിക്കാൻ യു. പ്രതിഭ താല്പര്യം അറിയിച്ചിരുന്നു. കായംകുളം ഏരിയാ കമ്മിറ്റി അംഗമായ പ്രതിഭയോട് പ്രവർത്തനം തകഴിയിലേക്ക് മാറ്റാൻ…

Continue reading
വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി
  • May 12, 2026

വാണിജ്യ സിലിണ്ടറിന്റെ വില കുത്തന കൂടിയതിന് പിന്നാലെ ഹോട്ടൽഭക്ഷണങ്ങളുടെ വിലയും കൂട്ടി. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. കാറ്ററിങ്, ഹോസ്റ്റൽ മേഖലകളെല്ലാം പ്രതിസന്ധിയിലാണ്. ഇതോടെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തകഴിക്ക് വിട്ടോളൂ! കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള യു. പ്രതിഭയുടെ ആവശ്യം തള്ളി CPIM

തകഴിക്ക് വിട്ടോളൂ! കായംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനുളള യു. പ്രതിഭയുടെ ആവശ്യം തള്ളി CPIM

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

വാണിജ്യ LPG വില വർധന; ഹോട്ടൽഭക്ഷണങ്ങളുടെ വില കൂട്ടി

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം?

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം?

യുദ്ധഭീതിയിൽ പശ്ചിമേഷ്യ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ തുടരില്ലെന്ന് ട്രംപ്; ഇറാനെ പാകിസ്ഥാൻ സഹായിച്ചതായി വെളിപ്പെടുത്തൽ

യുദ്ധഭീതിയിൽ പശ്ചിമേഷ്യ: ഇറാനുമായുള്ള വെടിനിർത്തൽ കരാർ തുടരില്ലെന്ന് ട്രംപ്; ഇറാനെ പാകിസ്ഥാൻ സഹായിച്ചതായി വെളിപ്പെടുത്തൽ

കാത്തിരുന്ന്… കാത്തിരുന്ന്… മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്

കാത്തിരുന്ന്… കാത്തിരുന്ന്… മുഖ്യമന്ത്രിയെ കണ്ടെത്താൻ ചർച്ച തുടർന്ന് ഹൈക്കമാൻഡ്

ബാഴ്‌സയുടെ ആഘോഷത്തില്‍ പലസ്തീന്‍ പതാകയേന്തി ലാമീന്‍ യമാല്‍; സോഷ്യല്‍ മീഡിയയില്‍ ‘കൈയ്യടി’

ബാഴ്‌സയുടെ ആഘോഷത്തില്‍ പലസ്തീന്‍ പതാകയേന്തി ലാമീന്‍ യമാല്‍; സോഷ്യല്‍ മീഡിയയില്‍ ‘കൈയ്യടി’