കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ്

കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കോഴിക്കോടെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകീട്ടാണ് പ്രതിപക്ഷ നേതാവ് ഖലീല്‍ ബുഖാരി തങ്ങളുടെ വീട്ടിലെത്തിയത്.

കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മാസം മുമ്പാണ് ഖലീല്‍ ബുഖാരി തങ്ങളും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടന്നത്. ഈ കൂടിക്കാഴ്ചകള്‍ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കാന്തപുരവും എപി വിഭാഗവും സമദൂര നിലപാടാണ് സമീപകാലത്തെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത് വ്യക്തമായതാണ്. അതുകൊണ്ട് കൂടിയാണ് ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയത്.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും വികസന കാഴ്ചപ്പാടും ജനാധിപത്യബോധവും ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയുടെ മറ്റ് വിശദാംശങ്ങള്‍ അദ്ദേഹം പരസ്യപ്പെടുത്തിയിട്ടില്ല.

Related Posts

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു
  • March 27, 2026

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു.പാണക്കാട് എത്തി സാദിഖലി തങ്ങളില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. മതേതരത്വവും മനുഷ്യത്വവും പ്രവര്‍ത്തിയില്‍ കൊണ്ട് നടക്കുന്നവരാണ് മുസ്ലിം ലീഗുകാര്‍ എന്ന് ഞെരളത്ത് ഹരിഗോവിന്ദന്‍ പ്രതികരിച്ചു. ഇടതുപക്ഷത്തിനും സംഘപരിവാറിനും എതിരെ വിമര്‍ശനമുയര്‍ത്തിയാണ് ഞരളത്ത് ഹരിഗോവിന്ദന്‍…

Continue reading
കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍
  • March 27, 2026

മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജ വേണുഗോപാലിന്റെ പ്രതികരണത്തിന് മറുപടിയുമായി കെ.മുരളീധരന്‍.രാഷ്ട്രീയ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചു പിതാവിനെ വലിച്ചിഴയ്ക്കരുത് എന്നാണ് ട്വന്റിഫോറിലൂടെ പദ്മജയ്ക്ക് കെ മുരളീധരന്‍ മറുപടി നല്‍കിയത്. ട്വന്റിഫോറിന്റെ തിരഞ്ഞെടുപ്പ് പ്രത്യേക പരിപാടിയായ ജെന്‍-സി മാനിഫെസ്റ്റോയിലായിരുന്നു കഴിഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

പ്രശസ്ത സോപാനസംഗീതജ്ഞന്‍ ഞരളത്ത് ഹരിഗോവിന്ദന്‍ മുസ്ലിം ലീഗില്‍ ചേര്‍ന്നു

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

കരുണാകരന്‍ ജീവിച്ചിരുന്നെങ്കില്‍ താന്‍ ബിജെപിയിലേക്ക് കൊണ്ടുവന്നേനെയെന്ന പത്മജയുടെ പ്രതികരണം: വിമര്‍ശനവുമായി കെ മുരളീധരന്‍

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

ശബരിമല സ്വര്‍ണക്കൊളള: മന്ത്രി എന്ന നിലയില്‍ ധാര്‍മിക ഉത്തരവാദിത്തമില്ലെന്ന് പറയാനാകില്ല: കടകംപള്ളി സുരേന്ദ്രന്‍

‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ

‘ഒരു വാണിജ്യ സിലിണ്ടര്‍ ഒപ്പിച്ചു താ, പകരം മൂന്നാര്‍ ട്രിപ്പും റിസോര്‍ട്ട് സ്‌റ്റേയും തരാം’; ഓഫറുമായി ആലുവ സാഗര്‍ ഹോട്ടലിന്റെ ഉടമ

‘തുടർഭരണം ഫാസിസ്റ്റ് മനോഭാവമുണ്ടാക്കും’; സർക്കാരിനതിരെ ബി.അശോക് IAS

‘തുടർഭരണം ഫാസിസ്റ്റ് മനോഭാവമുണ്ടാക്കും’; സർക്കാരിനതിരെ ബി.അശോക് IAS

‘SDPI പ്രവർത്തകർ യുഡിഎഫിന് വോട്ട് ചെയ്യില്ല, പ്രാദേശിക വികാരം എൽഡിഎഫിന് അനുകൂലം’; കെ എം അഷ്‌റഫ്‌

‘SDPI പ്രവർത്തകർ യുഡിഎഫിന് വോട്ട് ചെയ്യില്ല, പ്രാദേശിക വികാരം എൽഡിഎഫിന് അനുകൂലം’; കെ എം അഷ്‌റഫ്‌