തിര. കമ്മീഷന്‍ സര്‍ക്കുലറിലെ ബിജെപി സീല്‍; എക്സിനെതിരെ കലാപശ്രമത്തിന് കേസ്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക സര്‍ക്കുലറില്‍ ബിജെപിയുടെ സീല്‍ പതിച്ച സംഭവത്തില്‍, എക്സ് കലാപശ്രമം നടത്തുന്നെന്ന് എഫ്‌ഐആര്‍. സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിന്റെ പകര്‍പ്പ് ട്വന്റിഫോറിന് ലഭിച്ചു.

മതവൈര്യത്തിന് ശ്രമിച്ചതടക്കം കുറ്റം ചുമത്തി പൊലീസ്. ബി.എന്‍.എസ്. 353 2, 336 അടക്കമുളള വകുപ്പുകളാണ് ചുമത്തിയത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരാതിയിലാണ് തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസ് കേസ് എടുത്തത്. ലക്ഷ്മി എന്‍ രാജു, എക്സ് കോര്‍പറേറ്റ് എന്നിവരെ പ്രതിയാക്കിയാണ് കേസെടുത്തത്.

സീല്‍ വിവാദത്തില്‍ ഇന്നലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടിയും വിശദീകരണവും നല്‍കിയിരുന്നു. അത് സാങ്കേതിക പിഴവായിരുന്നുവെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തെന്നുമായിരുന്നു വിശദീകരണം. ഈ സാങ്കേതിക പിഴവിന്റെ പേരില്‍ കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തില്‍ വ്യാജ വിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സൈബര്‍ പൊലീസിനെ സമീപിച്ചത്. ഈ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയേയും തിരഞ്ഞെടുപ്പ് കമ്മീഷനേയും അധിക്ഷേപിക്കുന്ന വിധത്തിലുള്ള വിഡിയോ നീക്കം ചെയ്യാത്തതിലാണ് ഇപ്പോള്‍ എക്സിനെതിരെ പൊലീസ് നടപടിയുണ്ടായിരിക്കുന്നത്. കമ്മീഷന്റെ പരാതി വന്നയുടന്‍ മെറ്റയ്ക്കും എക്സിനും സൈബര്‍ പൊലീസ് കത്ത് നല്‍കിയിരുന്നു. എന്നാല്‍ മെറ്റ ദൃശ്യങ്ങള്‍ റിമൂവ് ചെയ്യുകയും എക്സ് വിഡിയോ നീക്കാതിരിക്കുകയും ചെയ്തതിലാണ് നടപടി.

സംഭവത്തിലെ പൊലീസ് ഇടപെടലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. താന്‍ അല്ല ഇപ്പോള്‍ പോലീസിനെ നിയന്ത്രിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആയിരിക്കും നീക്കത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നോട്ടീസില്‍ ബിജെപിയുടെ സീല്‍ കണ്ടത് ഗുരുതര വിഷയമാണെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. ഇതെങ്ങനെ സംഭവിച്ചു എന്നുള്ളതെല്ലാം അവര്‍ വ്യക്തത വരുത്തേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്
  • May 11, 2026

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ച് എഐസിസി അധ്യക്ഷനെ കണ്ടെന്ന വാര്‍ത്ത തള്ളാതെ കൊടിക്കുന്നില്‍ സുരേഷ് എംപി. അധ്യക്ഷ സ്ഥാനത്തേക്ക് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും. മന്ത്രിസഭ ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ മാത്രമേ കെപിസിസി അധ്യക്ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിക്കൂവെന്നും കൊടിക്കുന്നില്‍ സുരേഷ് ട്വന്റിഫോറിനോട് പറഞ്ഞു.…

Continue reading
പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്
  • May 11, 2026

പത്തനംതിട്ട ഓമല്ലൂരിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരുക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടിൽ കയറി ആക്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ സുകന്യയെ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അടുക്കള വാതിൽ വഴി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

അഞ്ച് കിരീട പോരാട്ടങ്ങളില്‍ ഗോള്‍വല കാത്തു; ബാഴ്‌സയുടെ വിജയത്തേര് തെളിച്ചവന്‍

അഞ്ച് കിരീട പോരാട്ടങ്ങളില്‍ ഗോള്‍വല കാത്തു; ബാഴ്‌സയുടെ വിജയത്തേര് തെളിച്ചവന്‍

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്

‘അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങള്‍; യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടും’; ഇറാന്‍

‘അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങള്‍; യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടും’; ഇറാന്‍

സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി; അമേരിക്ക നിര്‍ദേശിച്ച സമാധാന കരാറിന് ഇറാന്‍ നല്‍കിയ മറുപടി അംഗീകരിക്കാനാകില്ലെന്ന് ട്രംപ്

സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി; അമേരിക്ക നിര്‍ദേശിച്ച സമാധാന കരാറിന് ഇറാന്‍ നല്‍കിയ മറുപടി അംഗീകരിക്കാനാകില്ലെന്ന് ട്രംപ്