ഇനി നിലത്ത് നിക്ക് പൊന്നേ; സ്വര്‍ണവില പവന് ഒരു ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ട് തവണകളായി 7000ലേറെ രൂപ കുറഞ്ഞു

ഒറ്റയടിക്ക് ഏഴായിരത്തിലേറെ രൂപയുടെ ഇടിവുണ്ടായതോടെ സംസ്ഥാനത്തെ സ്വര്‍ണവില പവന് ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക്. ഇന്ന് രണ്ട് തവണകളായാണ് സ്വര്‍ണത്തിന്റെ വിലയിടിഞ്ഞത്. ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് 3200 രൂപ കൂടി ഇടിഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 99,480 രൂപയായി.

ഇന്ന് മാത്രം സ്വര്‍ണത്തിന് ആകെ ഇടിഞ്ഞത് 7560 രൂപയാണ്. ഈ മാസം ഇതുവരെ പവന് 31800 രൂപ കുറഞ്ഞു. രാവിലെ പവന് 102680 രൂപയായിരുന്നെങ്കില്‍ ഉച്ചയ്ക്ക് അത് 99480 രൂപ ആകുകയായിരുന്നു. രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 4360 രൂപയാണ് കുറഞ്ഞത്.

ഇതോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം സര്‍വകാല ഇടിവിലാണ്. 93 രൂപ 93 പൈസയില്‍ വ്യാപാരം ആരംഭിച്ചു. രൂപയുടെ മൂല്യം 94 രൂപയിലേക്ക് താഴുമെന്നാണ് വിദഗ്ധരുടെ പ്രവചനം. സംസ്ഥാനത്തെ സ്വര്‍ണവിലയും ഇടിയുകയാണ്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിന്റെ സ്വാധീനഫലമായാണ് വിപണിയില്‍ ഇത്തരം മാറ്റങ്ങളുണ്ടാകുന്നത്. ഇന്ന് വിപണി ഇടിവോടെയാണ് ആരംഭിച്ചത്. വ്യാപാരത്തുടക്കത്തില്‍ സെന്‍സെക്സ് 1,5000 പോയിന്റിലേറെ ഇടിഞ്ഞു. നിഫ്റ്റി 22,690നരികെ എത്തിനില്‍ക്കുന്നു. 16 സെഷനുകളിലായി വിദേശ നിക്ഷേപകര്‍ വിറ്റൊഴിച്ചത് ഒരു ലക്ഷം കോടി രൂപയുടെ ഓഹരികളാണ്.

Related Posts

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങൾക്ക് കനത്ത തിരിച്ചടി; ഇറാന്റെ മറുപടി അംഗീകരിക്കാനാകില്ലെന്ന് ട്രംപ്
  • May 11, 2026

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നീക്കങ്ങൾക്ക് കനത്ത തിരിച്ചടി. അമേരിക്കൻ സമാധാന കരാറിന് ഇറാൻ നൽകിയ മറുപടി അംഗീകരിക്കാനാകാത്തെന്ന് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ട്രംപിന്റെ ചൈന സന്ദർശനം ഈ ആഴ്ച നടക്കാനിരിക്കെ, പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ലോകരാജ്യങ്ങളുടെ ഭാഗത്തുനിന്ന് സമ്മർദ്ദം ശക്തമാണ്.…

Continue reading
വ്യക്തിഗത നികുതിദായകരിൽ ഒന്നാമൻ ധോണി; ബിഹാറിലും ജാർഖണ്ഡിലും പിരിച്ചത് 20,000 കോടി
  • May 9, 2026

ബിഹാറിലും ജാർഖണ്ഡിലും ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി ഇന്ത്യൻ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണി. ആദായനികുതി വകുപ്പ് പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ ഡി. സുധാകര റാവുവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആദായനികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇരു സംസ്ഥാനങ്ങളിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

‘രാജ്യത്ത് ഇന്ധന പ്രതിസന്ധി ഇല്ല; ആവശ്യത്തിന് ക്രൂഡ് ഓയിൽ ശേഖരമുണ്ട്’: പെട്രോളിയം മന്ത്രാലയം

അഞ്ച് കിരീട പോരാട്ടങ്ങളില്‍ ഗോള്‍വല കാത്തു; ബാഴ്‌സയുടെ വിജയത്തേര് തെളിച്ചവന്‍

അഞ്ച് കിരീട പോരാട്ടങ്ങളില്‍ ഗോള്‍വല കാത്തു; ബാഴ്‌സയുടെ വിജയത്തേര് തെളിച്ചവന്‍

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്

‘കെപിസിസി അധ്യക്ഷനെ തീരുമാനിക്കുന്നത് ഹൈക്കമാന്റ്; അധ്യക്ഷ സ്ഥാനത്തിന് എല്ലാവര്‍ക്കും ആഗ്രഹം ഉണ്ടാകും’; കൊടിക്കുന്നില്‍ സുരേഷ്

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്

പത്തനംതിട്ടയിൽ മൂന്നു വയസ്സുകാരിയെ തെരുവുനായ കടിച്ചുകീറി; ഗുരുതര പരുക്ക്

‘അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങള്‍; യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടും’; ഇറാന്‍

‘അമേരിക്കയുടേത് യുക്തിരഹിതമായ ആവശ്യങ്ങള്‍; യുദ്ധം ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ പോരാടും’; ഇറാന്‍

സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി; അമേരിക്ക നിര്‍ദേശിച്ച സമാധാന കരാറിന് ഇറാന്‍ നല്‍കിയ മറുപടി അംഗീകരിക്കാനാകില്ലെന്ന് ട്രംപ്

സമാധാന നീക്കങ്ങള്‍ക്ക് തിരിച്ചടി; അമേരിക്ക നിര്‍ദേശിച്ച സമാധാന കരാറിന് ഇറാന്‍ നല്‍കിയ മറുപടി അംഗീകരിക്കാനാകില്ലെന്ന് ട്രംപ്