നാമനിര്‍ദേശ പത്രിക ഇന്ന് കൂടി സമര്‍പ്പിക്കാം; കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള്‍ മാത്രം

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്ന്. സ്ഥാനാര്‍ത്ഥികളില്‍ അധികംപേരും കഴിഞ്ഞ ദിവസങ്ങളിലായി പത്രിക സമര്‍പ്പിച്ചിരുന്നു. ബാക്കിയുള്ളവര്‍ ബന്ധപ്പെട്ട വരണാധികാരികള്‍ക്ക് മുമ്പില്‍ ഇന്ന് പത്രിക സമര്‍പ്പിക്കും. പുനലൂര്‍ യുഡിഎഫിലെ തര്‍ക്കം പരിഹരിക്കപ്പെട്ടതോടെ സ്ഥാനാര്‍ഥി നൗഷാദ് യൂനുസ് പുനലൂര്‍ ആര്‍ടിഒ ഓഫീസില്‍ വരണാധികാരിക്ക് മുന്‍പാകെ ഇന്ന് നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. കരുനാഗപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ഥി ജിതിന്‍ ദേവിന്റെ പത്രിക സമര്‍പ്പണത്തില്‍ പങ്കെടുക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എത്തും, അതിന് ശേഷമുള്ള സ്ഥാനാര്‍ഥിയുടെ റോഡ് ഷോയിലും അദ്ദേഹം പങ്കെടുക്കും.

കൊട്ടാരക്കരയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആര്‍ രശ്മി, ഇരവിപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിഷ്ണു മോഹന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം നൗഷാദ്, കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് ജയമോഹന്‍, ചടയമംഗലം യുഡിഎഫ് സ്ഥാനാര്‍ത്ഥി എം എം നസീര്‍, കുണ്ടറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി റോബിന്‍ രാധാകൃഷ്ണന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് എല്‍ സജികുമാര്‍ അടക്കമുള്ളവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

എല്ലാ മുന്നണികളും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലേയും മത്സരചിത്രം വ്യക്തമായിരിക്കുകയാണ്. കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി 17 നാള്‍ മാത്രമാണ് ബാക്കി. മൂന്നാം തുടര്‍ ഭരണം ലക്ഷ്യമിട്ട് സര്‍ക്കാരിന്റെ 10 വര്‍ഷത്തെ ഭരണനേട്ടം പറഞ്ഞ് എല്‍ഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തില്‍ ഒരു മാറ്റം വേണമെന്ന് വാദിച്ച് എന്‍ഡിഎയും കളംനിറയുകയാണ്.

Related Posts

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച
  • August 11, 2026

സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടരുന്ന LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രാവിലെ പത്തരയ്ക്ക് പൊതുവിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിലാണ് ചർച്ച. റാങ്ക് ഹോൾഡേഴ്സിനെ പ്രതിനിധീകരിച്ച് മൂന്ന് പേർക്ക് ചർച്ചയിൽ പങ്കെടുക്കാം. സമരം 37 ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ചർച്ചയക്ക് വിളിക്കുന്നത്.…

Continue reading
സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം
  • August 10, 2026

വി ഡി സവര്‍ക്കറെ പുകഴ്ത്തി വിവാദ ചോദ്യാവലി തയാറാക്കിയ അധ്യാപകനെ് സസ്‌പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധവുമായി ബിജെപി. കുമ്പളയില്‍ വിദ്യാഭ്യാസ മന്ത്രി പങ്കെടുക്കുന്ന പരിപാടയിലേക്ക് പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ചോദ്യം തയ്യാറാക്കിയ അധ്യാപകന്‍ ഗുരുപ്രസാദിനെതിരയ നടപടിയില്‍ പ്രതിഷേധം…

Continue reading

You Missed

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ജാർഖണ്ഡിൽ പ്രതിഷേധം തുടരുന്നു; ദേവേന്ദ്ര നാഥ് മഹ്തോയുമായി ഫോണിൽ സംസാരിച്ച് അഭിജീത് ദീപ്കെ

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

ഒരു കോടി നേടുമോ? സ്ത്രീ ശക്തി SS-532 ലോട്ടറി ഫലം ഇന്ന്

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ ചർച്ച

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം