‘ഇല്ലാത്ത വാര്‍ത്തകള്‍ കൊണ്ട് പാവം സുധാകരേട്ടനെ നിങ്ങള്‍ അധിക്ഷേപിക്കുന്നതെന്തിന്?’ ചില മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നുവെന്ന് വി ഡി സതീശന്‍

കോണ്‍ഗ്രസില്‍ അനൈക്യമെന്നത് ചില മാധ്യമങ്ങളുടെ നുണബോംബെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരു ചാനല്‍ കോണ്‍ഗ്രസിനെതിരെ കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ 40ഓളം വ്യാജവാര്‍ത്തകളുണ്ടാക്കിയെന്നാണ് വി ഡി സതീശന്റെ ആരോപണം. ഇത്തരം വ്യാജവാര്‍ത്തകള്‍ക്കപ്പുറം ജനങ്ങളുടെ മനസിലാണ് യുഡിഎഫ്. അതിനെ തകര്‍ക്കാനാകില്ല. വ്യാജ വാര്‍ത്തകള്‍ ശൂന്യതയില്‍ നിന്ന് സൃഷ്ടിച്ച് പാവം സുധാകരനെ അധിക്ഷേപിക്കാന്‍ ശ്രമം നടന്നു. താനും കെ സി വേണുഗോപാലും അടിച്ചുപിരിഞ്ഞുവെന്ന വാര്‍ത്ത തങ്ങള്‍ ഒരുമിച്ചിരുന്ന് കണ്ട് ചിരിച്ചെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ കോണ്‍ഗ്രസ് 48 മണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാക്കിയിട്ടും പട്ടിക വൈകിയെന്ന പ്രചാരണം എന്തിനെന്ന് മനസിലാകുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. പോണ്ടിച്ചേരിയും അസമിലേയും തമിഴ്‌നാട്ടിലേയും ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ തന്നെയാണ് സ്വാഭാവികമായും ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ ചര്‍ച്ചകള്‍ നടന്നത്. എല്ലാവരും തിരക്കിലായിരുന്നു. താരതമ്യേനെ വളരെ വേഗത്തിലാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. എന്നിട്ടും കോണ്‍ഗ്രസിനെക്കുറിച്ച് തെറ്റായ വാര്‍ത്തയുണ്ടാക്കി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നത് ചില മാധ്യമങ്ങള്‍ കാണിക്കുന്ന മര്യാദ ഇല്ലായ്മയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

കെ സുധാകരന്റെ കാര്യത്തില്‍ പാര്‍ട്ടി തീരുമാനം വരുന്നതിനും വളരെ മുമ്പ് അദ്ദേഹത്തിന് ഹൈക്കമാന്‍ഡ് വഴങ്ങിയതായി വാര്‍ത്തകള്‍ വന്നുവെന്ന് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി. ഇത് തിരുത്തി വാര്‍ത്ത വന്നപ്പോഴും ഞങ്ങള്‍ ഔദ്യോഗിക തീരുമാനം എടുത്തിരുന്നില്ല. ചില മാധ്യമങ്ങള്‍ എകെജി സെന്ററില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശം അനുസരിച്ച് കോണ്‍ഗ്രസിനോട് ക്രൂരത കാണിക്കുന്നു. മാധ്യമങ്ങളുടെ പേര് പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമായ.ി തനിക്കെതിരെ വരുന്ന ആക്ഷേപങ്ങളെ നേരിടാന്‍ തനിക്ക് ചങ്കൂറ്റമുണ്ട്. പ്രസ്ഥാനത്തിനെതിരെ തെറ്റായ പ്രചരണം ഈ വിധത്തില്‍ നടത്തുമ്പോള്‍ അതില്‍ വല്ലാത്ത പരിഭവമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Posts

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ
  • June 24, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന് ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ. സ്വർണ്ണപ്പാളികൾ കൊടുത്തുവിടാൻ തീരുമാനമെടുത്ത യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നാണ് പ്രതികരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മേൽശാന്തി നിയമനം നടത്തിയെന്ന ആരോപണം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI
  • June 24, 2026

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്തിൽ കലാശിച്ചു. കൊച്ചിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. എറണാകുളം കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ മാർച്ച് നടത്തി. താലൂക്ക് ഓഫീസിന്റെ കോമ്പൗണ്ടിന് ഉള്ളിലേക്ക്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം