സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന


സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധ സേന. കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. യുഎഇ പ്രസിഡന്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് സംസാരിച്ചു. അതിനിടെ യുഎഇയില്‍ ഹിസ്ബുല്ല അംഗങ്ങള്‍ അറസ്റ്റിലായി.

ചെറിയ പെരുന്നാള്‍ ദിനത്തില്‍ യുദ്ധസാഹചര്യം ഉടന്‍ മാറുമെന്നും സമാധാനം പുലരുമെന്നുമുള്ള പ്രാര്‍ഥനയും പ്രതീക്ഷയുമാണ് ഗള്‍ഫ് നാടുകള്‍ക്കുള്ളത്. ലോക മുസ്ലീങ്ങള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈദ് ആശംസകള്‍ നേര്‍ന്നു. മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. പ്രതിസന്ധികള്‍ പരിഹരിക്കാനും ആഗോള സുസ്ഥിരത നിലനിര്‍ത്താനുമുള്ള രാജ്യത്തിന്റെ ഉറച്ച നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം വാണിജ്യസ്ഥാപനത്തിന്റെ മറവില്‍ ലബനാനിലേയും, ഇറാനിലെയും ഹിസ്ബുല്ല ശൃംഖലക്കായി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ യുഎഇയില്‍ ഹിസ്ബുല്ല അംഗങ്ങള്‍ അറസ്റ്റിലായി. ഇവര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും തീവ്രവാദഫണ്ടിങ് നടത്തിയെന്നുമാണ് കണ്ടെത്തല്‍. പിടിയിലായ അഞ്ച് പേരുടെ ചിത്രങ്ങളും എസ്എസ്എ പുറത്തുവിട്ടിട്ടുണ്ട്.

Related Posts

ഇന്നും സൗദിയിലേക്ക് ആക്രമണശ്രമം നടത്തി ഹൂതികള്‍; മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍ ശകലങ്ങള്‍ പതിച്ചു
  • November 12, 2026

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങള്‍ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ വ്യോമ പ്രതിരോധ സേന പരാജയപ്പെടുത്തി. റിയാദ്, മക്ക, കിഴക്കന്‍, തെക്കന്‍ പ്രവിശ്യകളിലേക്ക് തൊടുത്തുവിട്ട മിസൈലുകളും ഡ്രോണുകളുമാണ് ആകാശത്തുവെച്ച് തകര്‍ത്തത്. മക്കയിലെ സബൂഹ ഗ്രാമത്തില്‍ മിസൈല്‍…

Continue reading
സൗദിയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവത്ക്കരണം കര്‍ശനമാക്കുന്നു
  • November 7, 2026

റിയാദ്: സൗദി അറേബ്യയിലെ ജിമ്മുകളിലും സ്‌പോര്‍ട്‌സ് സെന്ററുകളിലും സ്വദേശിവല്‍ക്കരണം കര്‍ശനമാക്കുന്നു. ഇതിനായുള്ള നടപടികള്‍ ഈ മാസം 18-നകം പൂര്‍ത്തിയാക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്വകാര്യ മേഖലയിലെ കായിക രംഗത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്കായി ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.…

Continue reading

You Missed

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

പി ടി ഉഷയ്ക്ക് ഇന്ന് നിർണായകം, നാമനിർദ്ദേശം ചട്ടവിരുദ്ധമെന്ന് മുൻ ഭാരവാഹി

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

അമേരിക്കയിൽ വിമാനയാത്ര സ്തംഭിച്ചു!

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ചടയമംഗലത്ത് 13 കാരനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനെ ഉടൻ അറസ്റ്റ് ചെയ്യണം; റൂറൽ എസ്‍പിയെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ദേ സ്വർണ്ണം പിന്നേം! ഉച്ച കഴിഞ്ഞ് പൊന്ന് വില വീണ്ടും താഴേക്ക്

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

ഭീകര പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക നേട്ടമുണ്ടാക്കി: നവീ മുംബൈ സ്വദേശി പിടിയിൽ

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി

മൊഴി നൽകിയതിന് വധഭീഷണി, ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം; വി ഒ സാജന് വധഭീഷണി