എന്താകും എല്‍ദോസിന്റെ തുടര്‍നീക്കം? ഡിസിസി പ്രസിഡന്റ് സ്ഥാനം ചോദിച്ചതായി സൂചന

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഇടമില്ലാത്തതില്‍ കടുത്ത നിരാശ പ്രകടിപ്പിച്ച എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കുമോ എന്ന് ഉറ്റുനോക്കി രാഷ്ട്രീയ കേരളം. എല്‍ദോസ് മത്സരിക്കുമോ എന്നതില്‍ ഇന്ന് രാവിലെയോടെ തീരുമാനമാകും. എല്‍ദോസ് തന്റെ സഹപ്രവര്‍ത്തകരോടും അനുയായികളോടും സജീവ ചര്‍ച്ചകള്‍ നടത്തി വരികയാണ്. താന്‍ പാര്‍ട്ടിക്ക് വിധേയനെന്ന് ഇന്നലെ രാത്രി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞ എല്‍ദോസ് മറ്റ് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കില്ലെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിശ്വാസം.

തനിക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ തന്നെ എറണാകുളം ഡിസിസി പ്രസിഡന്റാക്കണമെന്ന ഒരു ഡിമാന്റാണ് എല്‍ദോസ് നേതൃത്വത്തിന് മുന്നില്‍ വച്ചത്. എന്നാല്‍ ഇതിനും പാര്‍ട്ടി നേതൃത്വം വഴങ്ങാന്‍ സാധ്യതയില്ല. അതിനിടെ എല്‍ദോസിന് വേണ്ടി ചില പ്രവര്‍ത്തകര്‍ പെരുമ്പാവൂരില്‍ പ്രകടനവും സംഘടിപ്പിച്ചു.

താന്‍ അവസാന നിമിഷം വരെ പ്രതീക്ഷിച്ചിരുന്നുവെന്നും ആദ്യമേ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കില്‍ മാറി നില്‍ക്കാന്‍ താന്‍ സന്നദ്ധനായിരുന്നുവെന്നും എല്‍ദോസ് കുന്നപ്പള്ളി ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എംഎല്‍എമാര്‍ക്കെല്ലാം സീറ്റുണ്ടെന്ന് തനിക്ക് വാക്ക് ലഭിച്ചതാണ്. അതിന് അനുസൃതമായ പ്രവര്‍ത്തനങ്ങള്‍ താന്‍ ആരംഭിക്കുകയും ചെയ്തിരുന്നു. പ്രവര്‍ത്തകരുടെ ഉള്‍പ്പെടെ വികാരം തനിക്ക് അനുകൂലമായിരുന്നിട്ടും അതിനെ പാര്‍ട്ടി മാനിക്കാത്തതില്‍ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റ് പാര്‍ട്ടിക്കാര്‍ സമീപിച്ചെങ്കില്‍പ്പോലും അത്തരം ഒരു തീരുമാനത്തിലേക്കും താന്‍ കടക്കില്ലെന്നും എല്‍ദോസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Posts

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ
  • June 24, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന് ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ. സ്വർണ്ണപ്പാളികൾ കൊടുത്തുവിടാൻ തീരുമാനമെടുത്ത യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നാണ് പ്രതികരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മേൽശാന്തി നിയമനം നടത്തിയെന്ന ആരോപണം…

Continue reading
പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
  • June 24, 2026

പി. എം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. പദ്ധതി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കാൻ കൂട്ടാക്കാതിരുന്ന പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ, ധാരണപത്ര പ്രകാരം പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും വാദിച്ചു. പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ വല്ലാത്ത…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം