ഇടുക്കിയിൽ സ്ഥാനാർത്ഥിയായില്ല; എറണാകുളത്ത് തർക്കം തുടരുന്നു; കോൺ​ഗ്രസിൽ വീണ്ടും പ്രതിസന്ധി

കേരള കോൺഗ്രസ് ജോസഫിൽ നിന്ന് കോൺഗ്രസ് ഏറ്റെടുത്ത ഇടുക്കി സീറ്റിൽ സ്ഥാനാർത്ഥിയായില്ല. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി, യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി എന്നിവരുടെ പേരായിരുന്നു പരിഗണനയിൽ. കെപിസിസി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് സീറ്റിനായി അവകാശവാദം ഉന്നയിച്ചതാണ് പ്രതിസന്ധിയായത്.

എറണാകുളത്ത് കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം തുടരുന്നു. വൈപ്പിൻ, പെരുമ്പാവൂർ, കൊച്ചി മണ്ഡലങ്ങളിലാണ് തീരുമാനമാകാത്തത്. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിക്കു പകരം മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്ന മനോജ് മൂത്തേടനും ഉല്ലാസ് തോമസുമാണ് പരിഗണനയിൽ. കൊച്ചിയിൽ ദീപ്തി മേരി വർഗീസിനേയും ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസിനേയും പരിഗണിക്കുന്നു.

എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിന് പിന്നാലെ കെ സുധാകരൻ ഇന്ന് മാധ്യമങ്ങളെ കാണും. അനുനയ ശ്രമങ്ങൾക്കിടെയാണ് കെ.സുധാകരന്റെ വാർത്താസമ്മേളനം.ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ കണ്ണൂർ കോൺഗ്രസിൽ പ്രതിഷേധം പുകയുന്നു. കെ സുധാകരനെ അനുകൂലിച്ച് കണ്ണൂരിൽ ഫ്ലക്സ് ബോർഡുകളും പന്തം കൊളുത്തി പ്രകടനവും നടന്നു. കോൺഗ്രസിന്റെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവന്നേക്കും.

Related Posts

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ
  • June 24, 2026

ശബരിമല സ്വർണ്ണക്കൊള്ളയിൽ തനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലമെന്ന് ദേവസ്വം ബോർഡ് അംഗം പി ഡി സന്തോഷ് കുമാർ. സ്വർണ്ണപ്പാളികൾ കൊടുത്തുവിടാൻ തീരുമാനമെടുത്ത യോഗത്തിൽ പങ്കെടുത്തിരുന്നില്ലെന്നാണ് പ്രതികരണം. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി മേൽശാന്തി നിയമനം നടത്തിയെന്ന ആരോപണം…

Continue reading
പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും
  • June 24, 2026

പി. എം ശ്രീ പദ്ധതിയെച്ചൊല്ലി നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും. പദ്ധതി നടപ്പിലാക്കില്ലെന്ന് വ്യക്തമാക്കാൻ കൂട്ടാക്കാതിരുന്ന പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ, ധാരണപത്ര പ്രകാരം പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്നും വാദിച്ചു. പി എം ശ്രീ പദ്ധതി നടപ്പിലാക്കാൻ വല്ലാത്ത…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം