തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന് തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി; മത്സരിക്കാനാവില്ല

തൊണ്ടിമുതൽ തിരിമറി കേസിൽആന്റണി രാജുവിന് തിരിച്ചടി. ആന്റണി രാജുവിന്റെ ഹർജി ഹൈക്കോടതി തള്ളി. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. കേസിൽ വാദം പൂർത്തിയായ ശേഷം ഇന്ന് വിധി പറയാൻ മാറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യമായ കാര്യങ്ങൾ അന്വേഷിച്ചില്ല, ആര്, എവിടെ വെച്ച് തിരിമറി നടത്തിയെന്ന് അറിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ടിൽ പറഞ്ഞതെന്നും ആന്റണി രാജുവിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഇതിൽ ഒരു ക്രിമിനൽ സാധ്യത തെളിയിക്കാൻ കഴിയില്ലെന്നും തൊണ്ടിമുതൽ വാങ്ങിച്ച് തിരിച്ചുകൊടുത്തു എന്നുള്ളതുകൊണ്ട് കുറ്റം തെളിയിക്കാൻ സാധിക്കുമോയെന്നും കോടതി ചോദിച്ചു. തൊണ്ടിമുതലിൽ തിരിമറിനടത്തിയത് ആന്റണി രാജു തന്നെയാണെന്ന് എന്താണ് ഉറപ്പെന്നും ഇതിലൊരു ഗൂഢാലോചന നടന്നിട്ടുണ്ടെങ്കിൽ സീനിയർ അഭിഭാഷകനെ പ്രതിയാക്കാഞ്ഞത് എന്തുകൊണ്ടെന്നും കോടതി ചോദിച്ചിരുന്നു.

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയതിന് ആന്‍റണി രാജുവിനെ മൂന്നുവർഷത്തേക്കാണ് കോടതി ശിക്ഷിച്ചിരുന്നത്. ഇതോടെ എംഎൽഎ സ്ഥാനത്തുനിന്ന് ആൻറണി രാജു അയോഗ്യനാക്കപ്പെടുകയും ചെയ്തു. കേസില്‍ രണ്ടാം പ്രതിയാണ് ആന്‍റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കള്ളത്തെളിവ് ഉണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കൽ, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് തെളിഞ്ഞത്.

Related Posts

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്
  • May 8, 2026

കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ച തുടരുന്നതിനിടെ എംഎല്‍എമാരുടെ പിന്തുണ രേഖപ്പെടുത്തിയ എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്. ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്’ ദിനപത്രത്തിലാണ് ഫോട്ടോ സഹിതമുള്ള വാര്‍ത്ത വന്നത് കെസിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ടി സിദിഖ് ,സന്ദീപ് വാര്യര്‍ തുടങ്ങിയവര്‍ കെ…

Continue reading
‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു
  • May 8, 2026

വിജയ് രാജ്യത്തിന് തന്നെ മാതൃകയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ ടിവികെ നിര്‍ത്തി വിജയിപ്പിച്ചു. കേരളത്തില്‍ സംവരണ മണ്ഡലങ്ങളില്‍ മാത്രമാണ് ആദിവാസി വിഭാഗങ്ങളെ പരിഗണിക്കുന്നതെന്നും നടന്‍ എന്നതിലുപരി വിജയ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

മുഖ്യമന്ത്രി ചര്‍ച്ച; സണ്ണി ജോസഫിന്റെ പിന്തുണ കെ സി വേണുഗോപാലിന്; എഐസിസി നിരീക്ഷകരുടെ പട്ടിക പുറത്ത്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘ പടരുന്നത് എലികളുടെ കാഷ്ഠത്തിലൂടെ, ഗുരുതരമായി ബാധിക്കുന്നത് വൃക്കയിലും ശ്വാസകോശത്തിലും’; എന്താണ് ഹാന്റ വൈറസ്

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

‘വിജയ് രാജ്യത്തിന് തന്നെ മാതൃക; 25ഓളം ജനറല്‍ സീറ്റുകളില്‍ ആദിവാസി ദളിത് സ്ഥാനാര്‍ഥികളെ നിര്‍ത്തി വിജയിപ്പിച്ചു’; സി കെ ജാനു

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

അവയവദാനത്തിനായി വ്യാജരേഖ; പിന്നില്‍ വന്‍ റാക്കറ്റെന്ന് പൊലീസ്; നിയന്ത്രിച്ചത് കാസര്‍ഗോഡ് സ്വദേശി നജീബ്

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

ബിഹാറിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 165 വിദ്യാർഥികൾ ആശുപത്രിയിൽ

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

മുന്‍ ഡിജിപി ഡോ.പി.ജെ അലക്‌സാണ്ടര്‍ അന്തരിച്ചു