‘മൂന്ന് ടേമും മത്സരിച്ചതിന് ശേഷം നാലാം ടേമില്‍ ഭാര്യയെ മത്സരിപ്പിക്കണം എന്ന് പറയുന്നതിലെ ചേതോവികാരം എന്ത്?’; വിമര്‍ശനം ആവര്‍ത്തിച്ച് ടികെ ഗോവിന്ദന്‍

എംവി ഗോവിന്ദനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ടികെ ഗോവിന്ദന്‍. വര്‍ഗവഞ്ചന നടത്തിയിട്ടില്ലെന്നും കമ്യൂണിസ്റ്റായി തുടരുമെന്നും ട്വന്റിഫോറിനോട് പ്രതികരണം. വര്‍ഗ വഞ്ചന എന്താണ് എന്ന് എം വി ഗോവിന്ദനും എം വി ജയരാജനും ഇനിയും മനസിലാക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഗ വഞ്ചന എന്നാല്‍ ഒരു വര്‍ഗത്തെ വഞ്ചിക്കലാണ്. എന്ത് വര്‍ഗ വഞ്ചനയാണ് ഞാന്‍ നടത്തിയത്. കഴിഞ്ഞ ആഴ്ച വരെ പാര്‍ട്ടി സെക്രട്ടറിയേറ്റിലും പാര്‍ട്ടി ജില്ലാ കമ്മിറ്റിയിലും ഒക്കെ പങ്കെടുത്തിട്ടുണ്ട്. ഏതെങ്കിലും ഒരു കാര്യത്തില്‍ പാര്‍ട്ടിയുടെ നയത്തിലോ പാര്‍ട്ടിയുടെ തീരുമാനത്തിലോ എതിര്‍ത്തിട്ടുണ്ടോ. ഏതെങ്കിലും കാര്യം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുത്തിട്ടുണ്ടോ. ഇന്നേവരെ ഒരു വര്‍ഗവഞ്ചനയും കാണിച്ചിട്ടില്ല. സ്വന്തം വര്‍ഗത്തിന് വേണ്ടി ജീവിത കാലം മുഴുവന്‍ പ്രവര്‍ത്തിച്ചു. ഞാന്‍ ഇപ്പോഴും കമ്യൂണിസ്റ്റ്കാരനായി ജീവിക്കുന്നു. ഇനി മരിക്കുന്നത് വരെ കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകും – അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിയുടെ ജനാധിപത്യം തകര്‍ത്ത് സ്വന്തം താത്പര്യം സംരക്ഷിക്കലാണോ വര്‍ഗ താത്പര്യമെന്ന് അദ്ദേഹം ചോദിച്ചു. ഞാന്‍ എതിര്‍ത്തത് അതല്ലേ. എല്ലാ കമ്മിറ്റികളിലും യോഗങ്ങളിലും എംവി ജയരാജന്‍ പങ്കെടുത്തിട്ടുള്ളതല്ലേ. എവിടെ എങ്കിലും ഈ സ്ഥാനാര്‍ഥിയെ കുറിച്ച് നല്ല അഭിപ്രായമുണ്ടോ. പല ലോക്കല്‍ കമ്മിറ്റികളും നടത്താന്‍ സാധിച്ചോ. ശക്തമായ എതിര്‍പ്പല്ലേ വന്നത്. ആരാണ് അപ്പോള്‍ വര്‍ഗത്തോട് വഞ്ചന കാണിക്കുന്നത്. ഞാനാണോ. – അദ്ദേഹം ചോദിച്ചു.

എം വി ഗോവിന്ദന് എതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ടേം ആയി എംഎല്‍എ ആയിരുന്ന് ആ സ്ഥാനം ഒഴിഞ്ഞു പോകുമ്പോള്‍ തന്റെ ഭാര്യയെ തന്നെ അവിടെ പിടിച്ചിരുത്തണമെന്ന് ഗോവിന്ദന്‍ മാഷ്‌ക്കുള്ള വാശിയെന്താണ്. എന്തിനാണ് ഈ വാശിക്ക് ജയരാജനും കൂട്ടരും കൂട്ടു നില്‍ക്കുന്നത്. ആ ചോദ്യത്തിനാണ് ഉത്തരം പറയേണ്ടത്. ഒരു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയെ തന്നെ അടിച്ചേല്‍പ്പിച്ച് ജനവികാരത്തിന് എതിരായി പ്രവര്‍ത്തിക്കേണ്ട കാര്യമെന്താണ്. മൂന്നാം ടേമിലും മത്സരിച്ച് നാലാമത്തെ ടേമില്‍ എന്റെ ഭാര്യയായിരിക്കണം എവിടെ സ്ഥാനാര്‍ഥി എന്ന് പറയുന്നതിലെ ചേതോവികാരം എന്ത്. കെപി രമണി എന്റെ ഭാര്യയായിട്ടാണോ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി വന്നത്. രമണി എത്രയോ കാലം മുന്‍പ് പാര്‍ട്ടി ഏരിയ കമ്മിറ്റി മെമ്പറാണ് – അദ്ദേഹം പറഞ്ഞു.

Related Posts

ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം
  • September 24, 2026

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ്…

Continue reading
മാസപ്പടി കേസ്: ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു; പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ: മുഖ്യമന്ത്രി
  • September 23, 2026

തിരുവനന്തപുരം: മാസപ്പടി കേസിലെ അന്വേഷണത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. ED മോദി VD പേര് കേൾക്കുമ്പോ രസം തോന്നുന്നു.കാര്യങ്ങൾ ഒക്കെ ചെയ്യുമ്പോ ഞങ്ങൾ ആരും ഇല്ലായിരുന്നല്ലോ. ഞങ്ങൾക്ക് ഒരു എടുത്തു ചാട്ടവും ഇല്ലായിരുന്നു. നിയമോപദേശത്തിൽ വ്യക്തമായി സുപ്രീം കോടതി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്