സി സി മുകുന്ദൻ ബിജെപിയിലേക്ക്; നാട്ടികയിൽ സ്ഥാനാർഥിയാകും

കോൺഗ്രസ് കൈവിട്ടതോടെ സിപിഐ പുറത്താക്കിയ തൃശൂർ നാട്ടികയിലെ സിറ്റിങ് എംഎൽഎ സി സി മുകുന്ദൻ ബിജെപിയിലേക്ക്. കോൺ​ഗ്രസ് കൈവിട്ടതോടെയാണ് സിസി മുകുന്ദൻ ബിജെപി പാളയത്തിലേക്ക് എത്തുന്നത്. കോൺ​ഗ്രസ് പിന്തുണക്കില്ലെന്ന് അറിയിച്ചതോടെ ബിജെപി സിസി മുകുന്ദനെ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ സി സി മുകുന്ദനെ കൂടി പരിഗണിക്കുമെന്നാണ് കോൺഗ്രസിന്റെ ഉറപ്പ്.

ഇടതു വോട്ടുകൾ സി സി മുകുന്ദൻ പിടിച്ചാൽ യുഡിഎഫിന് അത് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തൽ. സ്വതന്ത്രനായി മത്സരിച്ച് ശക്തി തെളിയിക്കാൻ മുകുന്ദനോട് കോൺഗ്രസ് നിർദേശം. മുകുന്ദന് പിന്തുണ നൽകിയാൽ ഇടത് വോട്ടുകൾ എൽഡിഎഫിനായി ഏകോപിപ്പിക്കപ്പെടും എന്നാണ് കോൺ​ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ബിജെപിയുമായി സഖ്യത്തിലേക്കില്ലെന്നായിരുന്നു സിസി മുകുന്ദൻ വ്യക്തമാക്കിയിരുന്നത്. സിപിഐയും കോൺ​ഗ്രസും കൈവിട്ടതോടെ ബിജെപിയിലേക്കെത്തുമെന്നാണ് വിവരം. ബിജെപി ഓഫീസിലെത്തി അം​ഗത്വം സ്വീകരിക്കുമെന്നാണ് വിവരം. ശേഷം വാർത്താ സമ്മേളനം നടത്തും.

Related Posts

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌
  • August 11, 2026

സിപിഐഎം മുൻ സംസ്ഥാന കമ്മിറ്റി അംഗവും ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അമരക്കാരനുമായിരുന്ന ഡോക്ടർ എം പി പരമേശ്വരൻ അന്തരിച്ചു. 92 വയസായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. ജനകീയാസൂത്രണം, സാക്ഷരതാ പ്രസ്ഥാനം എന്നിവയുടെ പ്രധാന ആസൂത്രകനായിരുന്നു. നാലാംലോക വാദവുമായി ബന്ധപ്പെട്ട വിവാദത്തിൽ 2004 ൽ…

Continue reading
‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം
  • August 11, 2026

സ്ഥലംമാറ്റ ഉത്തരവിന് പിന്നാലെ കണ്ണൂര്‍ ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപ ലേഖ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും എന്‍ജിഒ യൂണിയന്‍ ഒരു മണിക്കൂര്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ചു. സ്ഥലംമാറ്റത്തില്‍ കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ…

Continue reading

You Missed

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

കമ്മ്യൂണിസ്റ്റ് തത്വചിന്തകനും ശാസ്ത്രജ്ഞനുമായ ഡോ. എം പി പരമേശ്വരൻ അന്തരിച്ചു‌

‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം

‘വാഹനാപകടത്തില്‍ പരുക്കേറ്റ ദീപയുടെ ശാരീരികാവസ്ഥ മനസിലാക്കിയില്ല; മാനസിക ബുദ്ധിമുട്ട് പലരോടും പങ്കുവെച്ചിരുന്നു’; കണ്ണൂര്‍ ഡിഎംഒയ്‌ക്കെതിരെ കുടുംബം

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

സംസ്ഥാനത്തിന്റെ പേര് മാറ്റം: കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

’25 കോടിയുടെ നഷ്ടം വൈദ്യുതി മേഖലയിൽ ഉണ്ടായിട്ടുണ്ട്, 90% കണ്ടെത്തി പരിഹരിച്ചു വരികയാണ്’; പ്രകൃതിക്ഷോഭം വലിയ നാശനഷ്ടം ഉണ്ടാക്കിയെന്ന് സണ്ണി ജോസഫ്

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പ്: യുയുസിമാർക്ക് SFI പണം വാഗ്ദാനം ചെയ്യുന്നുവെന്ന് MSF