പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽമാർഗം തേടി ജനം. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായുള്ള ഒരു എണ്ണകപ്പൽ കൂടി ഇന്ന് ഇന്ത്യയിൽ എത്തും. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക് മാറാനും ജനങ്ങൾക്കും കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ വലിയ വിലയ്ക്ക് പാചകവാതകം വിൽക്കുന്നവർക്കെതിരെയും സർക്കാർ നടപടികൾ ആരംഭിച്ചു.

സംസ്ഥാനത്ത് ഗാർഗിക സിലിണ്ടർ ബുക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ലഭ്യത കുറഞ്ഞതിനാൽ ബുക്കിങ് നമ്പറിൽ നിന്ന് മറുപടി ലഭിക്കാറില്ല. ചെറുകിട വ്യാപാര കേന്ദ്രങ്ങളെയാണ് കൂടുതലായും പാചകവാതക പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്. ഹോട്ടലുകൾ, തട്ടുകട, ഹോസ്റ്റൽ മെസ് എന്നിവ പലതും അടച്ചുപൂട്ടുകയും മെനു വെട്ടിക്കുറക്കുകയും വില വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും വിറകടുപ്പിലേക്ക് മാറുകയും ബയോഗ്യാസ് ഉപയോഗിക്കാനും തുടങ്ങിയിട്ടുണ്ട്.

രാജ്യത്ത്് വാണിജ്യ പാചകവാതകത്തിനാണ് പ്രതിസന്ധി തുടരുന്നത്. രാജ്യത്തെ എൽപിജി ഉത്പാദനം വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ ഗാർഹികാവശ്യത്തിനുള്ള എൽപിജിയ്ക്ക് പ്രതിസന്ധിയില്ലെന്നാണ് പെട്രോളിയം മന്ത്രാലയം അറിയിച്ചരിക്കുന്നത്. ഹോർമൂസ് കടലിടുക്കിലൂടെ പോകാൻ രണ്ട് കപ്പലുകൾക്കാണ് ഇറാൻ അനുമതി നൽകിയിട്ടുണ്ട്. സൗദിയിൽ നിന്ന് ക്രൂഡ് ഓയിലുമായി ഒരു എണ്ണക്കപ്പൽ കൂടി രാജ്യത്തേക്ക് എത്തുന്നുണ്ട്.

Related Posts

‘വിഡ്ഢി സ്വയം ദൈവം എന്ന് വിശ്വസിക്കുന്നതുകൊണ്ട്, ഒരു പ്രതിച്ഛായ ഉണ്ടാക്കാൻ നോക്കുന്നു’; രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ ഭരണ-പ്രതിപക്ഷ ബഹളം
  • July 29, 2026

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വിഡ്ഢി പരാമർശത്തിൽ ലോക്സഭയിൽ ബഹളം. ഇഡിയറ്റുകൾ ഞങ്ങളെ കേൾക്കാൻ തയ്യാറാകുന്നില്ലെന്ന് വിദ്യാർഥികൾ പരാതി പറഞ്ഞതായി രാഹുൽ ഗാന്ധി പറഞ്ഞു. അവർ വിചാരിക്കുന്നത് താൻ ദൈവം ആണ് എന്നാണെന്ന് രാഹുൽ പറഞ്ഞു. എല്ലാം അറിയാമെന്ന് ഭവിക്കുന്ന ചില…

Continue reading
‘ബിജെപിക്കാർ പോലും ഗൗരവമായി കാണുന്നില്ല, ജെൻ-സി ജനാധിപത്യത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നു’; കങ്കണയ്ക്ക് മറുപടി നൽകി സിജെപി നേതാവ്
  • July 29, 2026

കങ്കണയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി സിജെപി മുഖ്യ വക്താവ് സൗരവ് ദാസ്. സ്വന്തം പാർട്ടിയിലുള്ളവർ പോലും കങ്കണ റണൗട്ടിനെ കാര്യമായി എടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യുന്നില്ല, പിന്നെ എന്തിനാണ് നമ്മൾ അവരെ കാര്യമായി എടുക്കുന്നത്?ജെൻ സി ആകട്ടെ, ജെൻ ആൽഫ ആകട്ടെ, ഒരു പുതിയ…

Continue reading

You Missed

പരീക്ഷാ ക്രമക്കേട്: ‘ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തു’; അർഹതപ്പെട്ടവർക്ക് റാങ്ക് നഷ്ടമായെന്ന് FIR

പരീക്ഷാ ക്രമക്കേട്: ‘ഉദ്യോഗസ്ഥർ അധികാരം ദുരുപയോഗം ചെയ്തു’; അർഹതപ്പെട്ടവർക്ക് റാങ്ക് നഷ്ടമായെന്ന് FIR

‘ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം’; മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

‘ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം’; മാനസിക ആരോഗ്യ കേന്ദ്രത്തിലെ ശോചനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

മരിച്ച് രണ്ടുവർഷത്തിന് ശേഷം മൻമോഹൻ സിങ്ങിന് ക്ലീൻ ചിറ്റ്; കൽക്കരി കുംഭകോണ കേസ് അവസാനിപ്പിച്ച് സുപ്രീം കോടതി

‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

‘പാർലമെന്റിൽ സംസാരിക്കാൻ അനുവദിച്ചില്ല; വിദ്യാർത്ഥികളുടെ ശബ്ദം ഇല്ലാതാക്കാനാകില്ല’; രാഹുൽ ഗാന്ധി

‘ഞാന്‍ എവിടെയും ഒളിവില്‍ പോയിരുന്നില്ല; ചോദ്യങ്ങള്‍ ചോദിച്ചവരെ അടിച്ചമര്‍ത്താനും ഭയപ്പെടുത്താനും ശ്രമിക്കുന്നു’; ഐഷി ഘോഷ്