‘പെട്രോളിയം-ഡീസൽ ഉത്പാദനത്തിൽ രാജ്യം സ്വയം പര്യാപ്തം; എല്ലാ പമ്പുകളിലും ആവശ്യത്തിന് പെട്രോൾ ഉണ്ട്’; പെട്രോളിയം മന്ത്രാലയം

പെട്രോളിയം -ഡീസൽ ഉത്പാദനത്തിൽ രാജ്യം സ്വയം പര്യാപ്തമെന്ന് പെട്രോളിയം മന്ത്രാലയം. മുഴുവൻ ശുദ്ധീകരണശാലങ്ങളും 100 ശതമാനം ശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. പ്രകൃതി വാതകങ്ങൾ തടസ്സമില്ലാതെ വിതരണം ചെയ്യപ്പെടുന്നുണ്ടെന്നും പെട്രോളിയം മന്ത്രാലയ ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ പറഞ്ഞു. നിലവിൽ പ്രതിസന്ധി നേരിടുന്നവർ പ്രാദേശിക ഡീലർമാരുമായി സംസാരിച്ച് പൈപ്പ് നാച്ചുറൽ ഗ്യാസ് കണക്ഷൻ എടുക്കണമെന്നും പെട്രോളിയം മന്ത്രാലയം അറിയച്ചു.

എല്ലാ പെട്രോൾ പമ്പുകളിലും ആവശ്യത്തിന് പെട്രോൾ ഉണ്ടെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. തമിഴ്നാട്ടിൽ ഒരു പെട്രോൾ പമ്പിൽ ലൂസ് കണ്ടെയ്നറുകളിൽ പെട്രോൾ നൽകുന്നത് ശ്രദ്ധയിൽപ്പെട്ടു. അത് സുരക്ഷിതമല്ല. പെട്രോൾ പമ്പിനെതിരെ നടപടിയെടുത്തെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു. എല്ലാ ഡീലർമാരും വിതരണം ചെയ്യുമ്പോൾ കർശനമായി മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.

രാജ്യത്തേക്ക് ഇന്ധനം ഭൂരിഭാഗവും വരുന്നത് ഹോർമുസ് കടലിടുക്ക് വഴി അതിനാണ് പ്രതിസന്ധി ഉണ്ടായതെന്ന് പെട്രോളിയം മന്ത്രാലയം പറഞ്ഞു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മന്ത്രാലയം പറഞ്ഞു. 50- 55 ലക്ഷം എൽപിജി ബുക്കിങ്ങുകൾ ആണ് ഒരു ദിവസം ശരാശരി ഉണ്ടാകാറുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബുക്കിംഗ് 75 ലക്ഷമായി ഉയർന്നു. അത് പരിഭ്രാന്തിയെ തുടർന്ന് ബുക്ക് ചെയ്യുന്നതാണെന്ന് മന്ത്രാലയം പറഞ്ഞു. മുൻപുണ്ടായിരുന്നത് പോലെ 50 ലക്ഷത്തോളം സിലിണ്ടറികൾ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ട്. കരിചന്തയ്ക്കും പൂഴ്ത്തിവെപ്പിനും എതിരെ നടപടിയെടുക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയെന്ന് പെട്രോളിയം മന്ത്രാലയം പറഞ്ഞു.

ഗാർഹിക സിലിണ്ടറുകൾ തടസ്സപ്പെടാത്ത വിതരണം ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് എൽപിജി വിവരണം ഉറപ്പാക്കി. എൽപിജിയുടെ ആഭ്യന്തര ഉൽപാദനം 30 ശതമാനം ആയി ഇന്ന് വർദ്ധിച്ചു. 48,000 കിലോ ലിറ്റർ അധിക മണ്ണെണ്ണ വിതരണം ചെയ്തു. അഭ്യൂഹങ്ങൾ പടരാതിരിക്കാൻ മാധ്യമങ്ങളും ശ്രമിക്കണമെന്ന് പെട്രോളിയം മന്ത്രാലയം നിർദേശിച്ചു

Related Posts

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്
  • July 30, 2026

കേരളത്തെ നടുക്കിയ മുണ്ടക്കൈ ചൂരല്‍ മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് രണ്ട് വര്‍ഷം. 2024 ജൂലൈ 30-ന് മുണ്ടക്കൈ, ചൂരല്‍മല, അട്ടമല,പുഞ്ചിരിമട്ടം എന്നിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 298 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായാണ് ഉള്ളുപൊട്ടിയ ആ…

Continue reading
ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ മുരളീധരൻ
  • July 30, 2026

ശബരിമല നെയ് ക്രമക്കേടിൽ ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ. മുരളീധരൻ. ശബരിമലയിലേക്ക് മിൽമ ഗുണമേന്മ കുറഞ്ഞ നെയ് വിതരണം ചെയ്തെന്നായിരുന്നു ക്ഷീര വകുപ്പിന്റെ കണ്ടെത്തൽ. ഇതിൽ ദേവസ്വം വകുപ്പിന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കാനും അടിയന്തിര നിയമ നടപടി വേണമോ എന്ന്…

Continue reading

You Missed

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

‘കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല; ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ ഒരു സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല’; വ്യക്തമാക്കി കേന്ദ്രം

‘കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയിട്ടില്ല; ധാരണാപത്രം ഒപ്പുവെച്ചതല്ലാതെ ഒരു സ്കൂൾ പോലും തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല’; വ്യക്തമാക്കി കേന്ദ്രം

ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ മുരളീധരൻ

ശബരിമല നെയ് ക്രമക്കേട്: ദേവസ്വം സെക്രട്ടറിയോട് റിപ്പോർട്ട് തേടി മന്ത്രി കെ മുരളീധരൻ

‘സ്ഥലം മാറ്റിക്കളയും കേട്ടോ…അതെല്ലാം തീരുമാനിക്കുന്നത് ഇപ്പോള്‍ ഞങ്ങള്‍’; ഭീഷണിയുമായി എന്‍ജിഒ അസോസിയേഷന്‍ നേതാവ്

‘സ്ഥലം മാറ്റിക്കളയും കേട്ടോ…അതെല്ലാം തീരുമാനിക്കുന്നത് ഇപ്പോള്‍ ഞങ്ങള്‍’; ഭീഷണിയുമായി എന്‍ജിഒ അസോസിയേഷന്‍ നേതാവ്

‘സന്തോഷം, പക്ഷേ പൂര്‍ണ തൃപ്തനല്ല’; കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ശ്രീശങ്കര്‍

‘സന്തോഷം, പക്ഷേ പൂര്‍ണ തൃപ്തനല്ല’; കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ശ്രീശങ്കര്‍

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ