നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി. ആശുപത്രിയ്ക്കും ജോലി ചെയ്യാന്‍ സന്നദ്ധരായ ജീവനക്കാര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. (High Court intervenes in nurses strike)

എസ്മ പ്രയോഗിക്കണമെന്നാവശ്യപ്പെട്ട് കേരളാ പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. ആശുപത്രിയിലെ സേവനങ്ങള്‍ മുടങ്ങരുതെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നുമാണ് പൊലീസിനും തൊഴില്‍വകുപ്പിനും നല്‍കിയ നിര്‍ദേശം.

അതേസമയം, നഴ്‌സസ് സമരത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളെ ബാധിച്ചു. നാല്‍പതിലേറെ ആശുപത്രികളുടെ പ്രവര്‍ത്തനമാണ് പ്രതിസന്ധിയിലായത്. രോഗികളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ കലക്ടറുടെ അനുമതി തേടി. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നാണ് നഴ്‌സസിന്റെ നിലപാട്.

സമരം അനാവശ്യമെന്ന് പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍. ഇതിനിടെ സമരം ചെയ്യുന്ന കോഴിക്കോട് റെഡ് ക്രസന്റ് ആശുപത്രിയിലെ നഴ്‌സസിന്റെ എക്‌സിപിരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ ബ്ലാക്ക് മാര്‍ക്ക് വീഴത്തുമെന്നാണ് മാനേജ്‌മെന്റിന്റെ മുന്നറിയിപ്പ്.

സര്‍ക്കാര്‍ പറയുന്ന സാലറി നല്‍കാമെന്നും സമരത്തില്‍ നിന്ന് പിന്മാറണമെന്നും മാനേജ്‌മെന്റ് പറയുന്നതും ശബ്ദ സദ്ദേശത്തിലുണ്ട്.

Related Posts

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം
  • March 10, 2026

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. കോഴിക്കോട് എം രവിചന്ദ്രന്‍ എന്ന ഏജന്റ് വിറ്റ SC 224420 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയിരിക്കുന്നത്. 30…

Continue reading
എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്
  • March 10, 2026

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നതിനായി എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിക്ക്. ദേശിയ വര്‍ക്കിങ്ങ് പ്രസിഡിന്റ് പി.സി.ചാക്കോയും സംസ്ഥാന അധ്യക്ഷന്‍ തോമസ്. കെ. തോമസുമാണ് ഡല്‍ഹിയിലേക്ക് പോകുന്നത്. സീറ്റ് തര്‍ക്കം ഇന്നലെ മുഖ്യമന്ത്രിയേയും അറിയിച്ചിരുന്നു. സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുന്നതിനായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം

ആരുനേടി ഇന്നത്തെ കോടി? അറിയാം സ്ത്രീ ശക്തി ലോട്ടറിയുടെ സമ്പൂര്‍ണഫലം

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

എലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയം; എന്‍സിപി സംസ്ഥാന നേതൃത്വം നാളെ ഡല്‍ഹിയിലേക്ക്

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി

നെന്മാറ ഇരട്ടക്കൊല കേസ്; ചെന്താമരയുടെ സഹോദരനടക്കം സാക്ഷികള്‍ മൊഴിമാറ്റി

നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

നഴ്‌സസ് സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ആശുപത്രി സേവനങ്ങള്‍ മുടങ്ങരുതെന്ന് പൊലീസിനും തൊഴില്‍ വകുപ്പിനും നിര്‍ദേശം

ലീഡറുടെ കുടുംബത്തോട് എന്തിനാണ് പക? ടിഎന്‍ പ്രതാപനെതിരെ തൃശൂര്‍ നഗരമധ്യത്തില്‍ പോസ്റ്ററുകള്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍

‘മുഖ്യമന്ത്രി കുടിച്ചുകൊണ്ടിരുന്ന ആ കപ്പ് വീണുടഞ്ഞു; ഇനി അതുമായി ജനങ്ങളുടെ മുന്നില്‍ വരരുത്’; ഗണേഷ് കുമാര്‍ വിഷയത്തില്‍ വിഡി സതീശന്‍