സിസി മുകുന്ദന് എംഎല്‍എയുടേത് രാഷ്ട്രീയ പാപ്പരത്തം നിറഞ്ഞ നിലപാടെന്ന് സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദര്‍. തന്നെ സ്ഥാനാര്‍ഥിയും എംഎല്‍എയും ആക്കിയത് സിപിഐയും ഇടതുപക്ഷവും ആണെന്ന് അദ്ദേഹം മറന്നു പോയി. സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും എതിരെ സംസാരിക്കുന്ന മുകുന്ദന് എതിരാളികളുടെ കയ്യിലെ കളിപ്പാവയായി – അദ്ദേഹം പറഞ്ഞു.
വലതു കൂടാരത്തില്‍ അഭയം തേടാനുള്ള സിസി മുകുന്ദന്റെ നീക്കം ഒരു തരത്തിലും എല്‍ഡിഎഫിനെ ബാാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ,
വിസ്മയം തുടരും എന്ന് വിഷയത്തില്‍ പ്രതികരിക്കവേ വിഡി സതീശന് പറഞ്ഞു. സിസി മുകുന്ദന് വിസ്മയത്തിന്റെ ഭാഗം. വിസ്മയങ്ങള്‍ തുടരും – അദ്ദേഹം വ്യക്തമാക്കി.
സിപിഐ നേതൃത്വത്തിന്റെ അനുനയ നീക്കങ്ങള്‍ തള്ളിക്കൊണ്ടാണ് തൃശൂര്‍ നാട്ടികയില്‍ യുഡിഎഫ് സ്വതന്ത്രസ്ഥാനാര്ഥിയാകുമെന്ന സിറ്റിങ് എംഎല്‍എ സി സി മുകുന്ദന്റെ പ്രഖ്യാപനം. ഗീതാ ഗോപിയെ നാട്ടികയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതില്‍ പ്രതിഷേധിച്ചാണ് സി സി മുകുന്ദന് സിപിഐ നേതൃത്വവുമായി ഇടഞ്ഞത്. അതേസമയം നാട്ടികയില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് ഗീതാഗോപിയുടെ പ്രതികരണം







