റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍. ഇന്ത്യ അഭയം നല്‍കിയ ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകരെ സിഐഎസ്എഫ് അറസ്റ്റ് ചെയ്തത്. ബോട്ട് ഓടിച്ച കൊച്ചി സ്വദേശിയും പിടിയിലായി. ഐറിസ് ലവാന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്ന് പ്രതിരോധ മന്ത്രാലയം. (Journalist arrested for capturing footage of IRIS Lavan)

റിപ്പബ്ലിക് ടിവിയുടെ റിപ്പോര്‍ട്ടര്‍ ക്യാമറാമാന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒഫീഷ്യല്‍ സീക്രട്ട് ആക്ട് പ്രകാരമാണ് നടപടി. ഇരുവര്‍ക്കും എതിരെ ജാമ്യം ഇല്ലാ വകുപ്പ് ചുമത്തി.

അതേസമയം, ഇറാന്‍ കപ്പലിന് ഇന്ത്യ അഭയം നല്‍കിയത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലെന്ന് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പ്രതികരിച്ചു. ഇന്ത്യയുടേത് ശരിയായ നടപടിയാണ്. നിരവധി യുവ നാവികര്‍ കപ്പലില്‍ ഉണ്ട്. സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്നാണ് കപ്പല്‍ സഹായം തേടിയത് എന്നും എസ് ജയശങ്കര്‍ പറഞ്ഞു. മട്ടാഞ്ചേരി കോള്‍ ബര്‍ത്തില്‍ ആണ് കപ്പല്‍ നങ്കൂരം ഇട്ടിരിക്കുന്നത്.

കഴിഞ്ഞമാസം 28ന് ഐറിസ് ലവാന്‍ എന്ന കപ്പല്‍ തീരത്ത് അടുപ്പിക്കുന്നതുമായി ബന്ധപ്പെട്ട അനുമതി ഇറാന്‍ തേടിയിരുന്നു. കപ്പലില്‍ സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടന്നാണ് തീരത്ത് അടുപ്പിക്കാന്‍ അനുമതി തേടിയത്. കപ്പലില്‍ ഉണ്ടായിരുന്ന 183 പേരെ കൊച്ചിയിലെ നാവിക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഈ മാസം 4ന് ഐറിസ് ലവാന്‍ കൊച്ചി തീരത്ത് അടുപ്പിച്ചത്.

അതിനിടെ, ഐറിസ് ദേനയിലെ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കന്‍ സര്‍ക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നാവികരെ ശ്രീലങ്ക ഏറ്റെടുത്ത മറ്റൊരു കപ്പലായ ഐറിന്‍സ് ബുഷെറില്‍ നാട്ടിലേക്ക് അയക്കരുതെന്നും അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്

Related Posts

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ; ഇന്ത്യക്കാര്‍ ഉടനടി ഇറാന്‍ വിടണമെന്ന് എംബസി
  • April 9, 2026

വെടിനിര്‍ത്തലിന് പിന്നാലെ പശ്ചിമേഷ്യയിലെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ച് ഇന്ത്യ. ഇറാനിലെ ഇന്ത്യക്കാരുടെ സുരക്ഷക്ക് മുന്‍ഗണനയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി മറികടക്കാനുള്ള ചര്‍ച്ചകള്‍ക്കായി പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഖത്തറിലെത്തി. (india is closely watching situations…

Continue reading
ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു; ബഹ്‌റൈൻ, സൗദി രാജ്യങ്ങൾക്ക് നേരെ ആക്രമണം
  • April 2, 2026

ഗൾഫ് രാജ്യങ്ങളിലേക്ക് ഇറാന്റെ ആക്രമണം തുടരുന്നു. ബഹ്‌റൈന് നേരെ പുലർച്ചെ 3 തവണ ആക്രമണമുണ്ടായി.ഇതേതുടർന്ന് ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ വഴി ഹമാദ് ടൗണിലേക്ക് ഉള്ള യാത്ര നിരോധിച്ചു. സൗദിയിലെ കിഴക്കൻ പ്രവിശ്യ ലക്ഷ്യമാക്കി വന്ന ബാലിസ്റ്റിക് മിസൈൽ തകർത്തു.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

ഇന്ത്യന്‍ വംശജനായ താരം കുടുങ്ങുമോ?; ലോക കപ്പിലെ ഒത്തുകളിയില്‍ അന്വേഷണം തുടങ്ങി ഐസിസി

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

സ്കേറ്റിങ്ങിൽ രാജ്യാന്തര നേട്ടവുമായി മലയാളി സഹോദരിമാർ

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്

EV മേഖലയിൽ മത്സരിക്കാൻ ടെസ്‌ല മോഡൽ YL: 6 സീറ്റർ SUV വാഗ്ദാനം ചെയ്യുന്നത് 681 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച്

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

മുണ്ടത്തിക്കോട് അപകടം: മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം, പരുക്കേറ്റവർക്ക് 50,000; സഹായം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി

നിതിൻ രാജിന്റെ മരണം: അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം നാളേക്ക് മാറ്റി

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ

‘എന്തിനാണ് നമുക്ക് തീ കൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ? മനുഷ്യജീവിതങ്ങൾ പണയംവെയ്ക്കുന്ന ഉത്സവങ്ങൾ’; വിമർശിച്ച് ആർ ശ്രീലേഖ