‘പുതുയുഗ യാത്ര ജനം ഏറ്റെടുത്തു; സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകും’; വിഡി സതീശൻ

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഇന്ന് തിരുവനന്തപുരത്ത്. സമാപന സമ്മേളനത്തിൽ സർപ്രൈസ് ഉണ്ടാകുമെന്ന് വി ഡി സതീശൻ ട്വന്റിഫോറിനോട് പറഞ്ഞു. പുതുയുഗ യാത്ര ജനം ഏറ്റെടുത്തു. യുഡിഎഫ് കേരളത്തെ പുനർനിർമ്മിക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.

പുതുയു​ഗ യാത്രയിൽ‌ 10000 കണക്കിന് വോട്ടിന് തോറ്റ കണ്ണൂരിലെ മണ്ഡലങ്ങളിൽ പോലും കണ്ടത് ജനപ്രളയമാണെന്ന് വിഡി സതീശൻ പറഞ്ഞു. യുഡിഎഫ് കേരളത്തെ പുനർ നിർമ്മിക്കുമെന്നാണ് ജാഥയിൽ പറഞ്ഞത്. ഒരു പ്രസ്ഥാനം തിരഞ്ഞെടുപ്പിന് മുൻപ് ഇത്ര വലിയ ഗൃഹപാഠം ചെയ്യുന്നത് ഇന്ത്യൻ ചരിത്രത്തിലാദ്യമാണ്. വർഗീയതക്കെതിരെയുള്ള അതിശക്തമായ പോരാട്ടം നടന്നു. യാത്രയിൽ ഗ്രൂപ്പുകൾ അപ്രസക്തമായി, കണ്ടത് ടീം യുഡിഎഫിനെയാണെന്ന് വിഡി സതീശൻ പറഞ്ഞു.

പേരാമ്പ്ര മണ്ഡലത്തിലെ വിവാദത്തിലും വിഡി സതീശൻ പ്രതികരിച്ചു. ‌ഷാഫി പറമ്പിൽ സദസ്സിൽ നിന്ന് സ്നേഹപൂർവം മാറ്റിയതാണ്. ഇപ്പോഴത്തെ കാലത്ത് ഇതൊക്കെ വലിയ വാർത്തയാണ്. അതിനെക്കാൾ വലിയ വാർത്തകൾ ഗോവിന്ദൻ മാസ്റ്ററുടെ ജാഥയിൽ ഉണ്ടായിരുന്നല്ലോയെന്ന് അദേഹം ചോദിച്ചു. ഒരു വൃദ്ധനായ മനുഷ്യനെ എൽഡിഎഫ് ബലിയാട് ആക്കിയല്ലോയെന്നും അദേഹം പറഞ്ഞു.

കണ്ണൂർ ആരോഗ്യമന്ത്രിയുടെ നാടകം ഉണ്ടായിരുന്നുവെന്ന് വിഡി സതീശൻ പരിഹസിച്ചു. അങ്ങനെയൊന്നും യുഡിഎഫ് ജാഥയിൽ ഉണ്ടായില്ല. ജാഥ വലിയ മാറ്റത്തിന്റെ സൂചനയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. ഈ യാത്ര നൽകിയ ആവേശം നേതാക്കൾക്കും പ്രവർത്തകർക്കുമുണ്ട്. എല്ലാ സ്ഥലങ്ങളിലും പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു

Related Posts

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു
  • June 8, 2026

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണൻ .ഡിവൈഎഫ്ഐ വടകര ബ്ലോക്ക്‌ പ്രസിഡന്റ്‌ ആയിരുന്ന റിബേഷ് ശനിയാഴ്ച ആണ് ഭാരവാഹിത്വം ഒഴിഞ്ഞത്. കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ്ഐടി അന്വേഷണം തുടങ്ങിയതിനു തൊട്ടുപിന്നാലെ ആണ്…

Continue reading
പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി
  • June 8, 2026

പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്നെന്ന് മുന്‍വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. തൊടുന്യായങ്ങള്‍ പറഞ്ഞു പിഎം ശ്രീയുമായി മുന്നോട്ടുപോകാനാണ് ശ്രമം. കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ലെന്നും ഒരു നയാ പൈസ വാങ്ങിയിട്ടില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. പിഎം ശ്രീ പദ്ധതി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ DYFI ഭാരവാഹിത്വം ഒഴിഞ്ഞു

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘ആനയാണ് ചത്തതെങ്കില്‍ ലോകത്തുള്ള ആള്‍ക്കാരെല്ലാം ഇവിടെ വന്നേനെ; മരണത്തില്‍ ഉത്തരവാദി വനംവകുപ്പ്’; ചിന്നക്കനാലിലെ കാട്ടാന ആക്രമണത്തില്‍ ജനരോഷം

‘മുണ്ടക്കൈ – ചൂരൽമല ഗുണഭോക്തൃ ഫണ്ട് വിതരണത്തിൽ കാലതാമസം വരുത്തി’; വയനാട് ജില്ലാ കളക്ടർക്കെതിരെ നടപടിക്ക് നീക്കം

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

പിഎം ശ്രീ; കേരളം ഇതുവരെ പദ്ധതി ആരംഭിച്ചിട്ടില്ല; ഒരു നയാ പൈസ വാങ്ങിയിട്ടില്ല; വി ശിവന്‍കുട്ടി

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം

ഫിലിപ്പീൻസിൽ ഭൂചലനത്തിന് പിന്നാലെ സുനാമി; തെക്കൻ പ്രദേശങ്ങളിൽ വൻ നാശനഷ്ടം