സംഘർഷം മുറുകുന്നതിനിടെ ഇറാൻ ആക്രമണം നടത്തിയ ബെയ്ത്ത് ഷെമേഷിൽ സന്ദർശനം നടത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നെതന്യാഹുവിന്റെ ഓഫീസീന് നേരെ ആക്രമണം നടത്തിയെന്ന ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് അവകാശവാദത്തിന് പിന്നാലെയാണ് സന്ദർശനം. ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒൻപതോളം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. സാധാരണക്കാരെ സംരക്ഷിക്കുമെന്നും ടെഹ്‌റാനെതിരേ തിരിച്ചടിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാനിയൻ മിസൈലുകൾ ഇസ്രയേൽ നഗരങ്ങളെ തകർത്തുവെന്നും മരണസംഖ്യ ഉയരുകയാണെന്നും അദ്ദേഹം പറഞ്ഞു.
മധ്യപൂർവേഷ്യയിൽ സംഘർഷം തുടരുകയാണ്. ഇസ്രയേലിന് നേരെ വീണ്ടും ഇറാന്റെ മിസൈൽ ആക്രമണം ഉണ്ടായി. മധ്യ ഇസ്രയേലിൽ അപായ സൈറനുകൾ മുഴങ്ങി. ടെഹ്റാനിൽ ഇറാനിയൻ സ്റ്റേറ്റ് ടിവിക്ക് നേരെ ഇസ്രയേലിന്റെ ആക്രമണമുണ്ടായി. യുഎസ് – ഇസ്രയേൽ സംയുക്താക്രമണത്തിൽ ഇറാനിൽ മരണം 555 ആയി.
ഇസ്രയേൽ ഉൾപ്പെടെ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്ന് എത്രയും വേഗം ഒഴിയാൻ പൗരന്മാർക്ക് നിർദേശം നൽകിയിരിക്കുകയാണ് യുഎസ്.ഇറാനെതിരായ സൈനിക നടപടി അഞ്ചാഴ്ച വരെ നീളുമെന്ന് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി








