ഹിസ്ബുല്ലയെ തള്ളി ലബനൺ; സായുധ പ്രവർത്തനം നിരോധിച്ചു

ഹിസ്ബുല്ലയുടെ സായുധ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി ലെബനൻ. ആയുധങ്ങൾ കൈമാറണമെന്ന് പ്രധാനമന്ത്രി നവാഫ് സലാം ആവശ്യപ്പെട്ടു. ഹിസ്ബുല്ലയുടെ പ്രവർത്തനങ്ങൾ നിയമവിരുദ്ധമാണെന്ന് ലബനൺ സർക്കാർ പറഞ്ഞു. 2024-ൽ ഇസ്രയേലുമായി ഉണ്ടാക്കിയ വെടിനിർത്തലിനും ചർച്ചകൾ പുനരാരംഭിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിബദ്ധത സലാം വീണ്ടും ഉറപ്പിച്ചു.

ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് പ്രസ്താവന. ലബനണിൽ നിന്നുള്ള ഹിസ്ബുല്ലയുടെ ആക്രമണങ്ങൾ തടയാൻ സുരക്ഷാ സേനയോട് ധാനമന്ത്രി നവാഫ് സലാം നിർദേശിച്ചു. വടക്കൻ ഇസ്രയേലിലെ ഹൈഫയിലെ സൈനിക താവളത്തിലേക്ക് ഹിസ്ബുള്ള മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചതിനെത്തുടർന്ന് ലബനൺ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ വ്യോമാക്രമണം നടത്തിയിരുന്നു. ഖമനയിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് ഹിസ്ബുല്ല പറഞ്ഞു.

യുദ്ധം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ ഇറാനിലെ ആകെ മരണസംഖ്യ ഉയരുകയാണ്. ഇറാനിൽ മാത്രം 555 പേർ മരിച്ചു. അതേസമയം അതേസമയം ഗൾഫ് മേഖലയിലേക്ക് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ഇറാൻ. യു എ ഇ, സൗദി അറേബ്യ, ബഹ്റൈൻ, കുവൈത്ത്, ഒമാൻ, ഖത്തർ, ഇറാഖ്, ജോർദാൻ, സൈപ്രസ് എന്നിവിടങ്ങളിൽ ആക്രമണം. കൂടുതൽ ആക്രമണങ്ങളും മിസൈൽ വേധ സംവിധാനങ്ങൾ തകർത്തു

Related Posts

നൂറ് ശതമാനമെന്ന് പറയേണ്ട, ‘നോ സൈഡ് എഫക്ടും’ വേണ്ട; ക്ലിനിക്കുകളുടെ പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന ചില വാക്കുകള്‍ക്ക് നിയന്ത്രണവുമായി ദുബായ്
  • September 2, 2026

ദുബായ്: ക്ലിനിക്കുകള്‍ നല്‍കുന്ന പരസ്യങ്ങളില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ദുബായ് ഹെല്‍ത്ത് അതോറിറ്റി. രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങള്‍ എന്ന നിലയ്ക്ക് ആണ് നിയന്ത്രണം നല്‍കിയിരിക്കുന്നത്. ക്ലിനിക്കുകള്‍ പങ്കിടുന്ന വിവരങ്ങള്‍ സത്യസന്ധവും വ്യക്തവും ആയിരിക്കണമെന്നും ഹെല്‍ത്ത് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. (Dubai authority…

Continue reading
ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധത്തിനും കരുത്തുപകര്‍ന്ന നേതാവായിരുന്നു ഫാദര്‍ അമീര്‍ എന്ന് ഇന്ത്യന്‍ അംബാസിഡര്‍
  • July 16, 2026

ഫാദര്‍ അമീര്‍ ഷെയ്ഖ് ഹമദ് ബിന്‍ ഖലീഫഅല്‍താനിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ എംബസിയും വിവിധ പ്രവാസി സംഘടനകളും ചേര്‍ന്ന് സംഘടിപ്പിച്ച അനുസ്മരണ യോഗം,ഖത്തറും ഇന്ത്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയായി. ഖത്തറിന്റെ ആധുനികവല്‍ക്കരണത്തിനും ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം…

Continue reading

You Missed

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ആശയുടെ സ്വന്തം അനഘ; ഐശ്വര്യ ലക്ഷ്‌മിയുടെ ജന്മദിനത്തിൽ ‘ആശ’യിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം 7 ആയി; രക്ഷാപ്രവർത്തനം തുടരുന്നു

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം: നിർണായക നീക്കവുമായി കണ്ണൂർ സർവ്വകലാശാല

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

ചാനൽചർച്ചയിലെ പരാമർശം: അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിൽ UDF-ൽ എതിർപ്പ്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ

മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണം: തീരുമാനം വൈകരുത്; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ