ലൈംഗികാതിക്രമം നടത്തിയ കേസ്; പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്

ചലച്ചിത്ര പ്രവർത്തകയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിന് എതിരെ കുറ്റപത്രം സമർപ്പിച്ച് പൊലീസ്. ലൈംഗിക അതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് തിരുവനന്തപുരം കന്റോണ്മെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. ചലച്ചിത്ര പ്രവർത്തകർ അടക്കം 6 സാക്ഷികളെ ഉൾപ്പെടുത്തി.

രു വർഷം മുതൽ 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. നവംബർ 6ന് തിരുവനന്തപുരത്ത് ചലച്ചിത്രമേളയുടെ സ്ക്രീനിങ്ങിനിടെ കുറ്റകൃത്യം നടന്നെന്നാണ് പരാതി. ഹോട്ടൽ മുറിയിൽവെച്ച് ലൈം​ഗികാതിക്രമം നടത്തിയെന്നതാണ് കേസ്. മുറിയിലെത്തിയ സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി. മുഖ്യമന്ത്രിയ്ക്ക് ലഭിച്ച പരാതി പിന്നീട് കൂടുതൽ അന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു.

പരാതി വ്യാജമെന്നായിരുന്നു പി ടി കുഞ്ഞുമുഹമ്മദിന്റെ വാ​ദം. 25 വർഷമായി പൊതുരംഗത്തുള്ള ആളാണ് താനെന്നും ഒരാളോടും മോശമായി പെരുമാറിയിട്ടില്ലെന്നും അവർ തെറ്റിദ്ധരിച്ചതാകാമെന്നുമായിരുന്നു പി ടി കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം.

Related Posts

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ
  • March 31, 2026

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതിയിൽ പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ. എംപിമാർ തിരഞ്ഞെടുപ്പ് തിരക്കുകളിൽ നിന്നും മാറി ഡൽഹിയിലെത്തി വിഷയം ഉന്നയിക്കണമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാദർ മാത്യു കോയിക്കൽ ആവശ്യപ്പെട്ടു. ആശങ്കപ്പെടേണ്ടെന്ന് ബിജെപി പറഞ്ഞാലും…

Continue reading
”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്
  • March 31, 2026

രാഹുൽ ഗാന്ധിക്കെതിരെ മുതിർന്ന സിപിഐ എം നേതാവ് ബൃന്ദ കാരാട്ട്. ഇന്നലെ പാടിയ രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി അവർ രംഗത്തെത്തി. ‘പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ’ എന്നായിരുന്നു രാഹുൽ ഗാന്ധിക്കെതിരെയുള്ള ബൃന്ദ കാരാട്ടിന്റെ മറുപാട്ട്. കോൺഗ്രസ് ഗ്യാരണ്ടി വാഗ്ദാനം പൊള്ളയാണ്. തെലങ്കാന…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി