ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് പരിഗണിക്കും

ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജി ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും.
ദ്വാരപാലക ശിൽപ്പ കേസിൽ സ്വാഭാവിക ജാമ്യം ലഭിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപാളി കേസിലും ജാമ്യം ലഭിച്ചാൽ ജയിൽ മോചിതനാകും. ദ്വാരപാലക ശില്പ കേസിൽ റിമാൻഡിലായി 90 ദിവസം കഴിഞ്ഞതിന് പിന്നാലെയാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉപാധികളോടെ സ്വാഭാവിക ജാമ്യം ലഭിച്ചത്.

എന്നാൽ, കട്ടിള പാളി കേസിൽ റിമാൻഡ് തുടരുന്നതിനാൽ ജയിൽ മോചിതനാകാനായില്ല. പിന്നാലെ കഴിഞ്ഞ 31-ാം തീയതി 90 ദിവസം പൂർത്തിയായെന്ന് കാട്ടിയാണ് കട്ടിളപാളി കേസിലും ജാമ്യഹർജിയുമായി ഉണ്ണികൃഷ്ണൻ പോറ്റി വിജിലൻസ് കോടതിയെ സമീപിച്ചത്. ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളിലും ശ്രീകോവിൽ കട്ടിളപ്പാളികളിലുമുള്ള സ്വർണ്ണം അപഹരിക്കാൻ ഗൂഢാലോചന നടത്തിയെന്നതാണ് തിരുവനന്തപുരം സ്വദേശിയായ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെയുള്ള പ്രധാന ആരോപണം. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പ്രത്യേക അന്വേഷണ സംഘം ഉണ്ണിക്കൃഷ്ണൻ അറസ്റ്റ് ചെയ്തത്.

2019-ലാണ് സ്‌പോൺസർ എന്ന നിലയിൽ സ്വർണ്ണം പൂശാനെന്ന വ്യാജേന സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളുടെ പാളികളും കട്ടിളപ്പാളികളും ആദ്യമായി പുറത്തേക്ക് കൊണ്ടുപോകുന്നത്. ദേവസ്വം ഉദ്യോഗസ്ഥരുടെ ഒത്താശയോടെയായിരുന്നു ഇത്. നിലവിൽ ദ്വാരപാലകശിൽപത്തിലെ സ്വർണമോഷണത്തിന്റെയും ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണമോഷണത്തിന്റെയും പേരിലാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രതി ചേർത്തിരിക്കുന്നത്.

Related Posts

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി
  • February 10, 2026

2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, 79 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി. ഫെബ്രുവരി രണ്ടാം വാരത്തിൽ വിതരണം ആരംഭിക്കും. അടുത്ത അധ്യായന വർഷത്തിന് മൂന്നുമാസം മുമ്പാണ് പുസ്തകമെത്തുന്നത്. സൗജന്യ യൂണിഫോമും മൂന്നുമാസം മുമ്പ് വിതരണം ചെയ്യും. യൂണിഫോമിനുള്ള…

Continue reading
കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു
  • February 10, 2026

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി. യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു. ഇതോടെ നിലവിലെ യൂണിയന്‍ അസാധുവാകും. വിസിയുടെ നീക്കം കലോത്സവം തടയാന്‍ എന്ന് എസ്എഫ്‌ഐ. കലോത്സവ, സ്‌പോര്‍ട്‌സ് മീറ്റ് ഫണ്ടുകള്‍ അനുവദിക്കാത്ത വിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയിലേക്ക് എസ്എഫ്‌ഐ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

‘2026-27 അധ്യയനവർഷത്തെ പാഠപുസ്തകങ്ങൾ തയ്യാർ, സൗജന്യ യൂണിഫോമും 3 മാസം മുമ്പ് വിതരണം ചെയ്യും’; മന്ത്രി വി ശിവൻകുട്ടി

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു

കേരള സര്‍വകലാശാലയില്‍ വിസിയുടെ പ്രതികാര നടപടി; യൂണിയന്‍ തിരഞ്ഞെടുപ്പിനുള്ള ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം,

ജയിൽ പുള്ളികൾക്ക് 10 ഇരട്ടി തുകയാണ് ഉയർത്തിയത്, 2000 പോര ഓണറേറിയം 21000 രൂപയാക്കി ഉയർത്തണം,

തിരുവല്ല സ്പാ ബലാത്സംഗ കേസ്; പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു

തിരുവല്ല സ്പാ ബലാത്സംഗ കേസ്; പ്രതി സുബിന്‍ അലക്‌സാണ്ടറിനെ കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

ശബരിമല സ്വര്‍ണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്

സിനിമ വിചാരണയെ ബാധിക്കില്ല; ‘കാലം പറഞ്ഞ കഥ’യ്ക്ക് അനുകൂലമായി സെൻസർ ബോർഡ്

സിനിമ വിചാരണയെ ബാധിക്കില്ല; ‘കാലം പറഞ്ഞ കഥ’യ്ക്ക് അനുകൂലമായി സെൻസർ ബോർഡ്