‘ആരെയും അധിക്ഷേപിച്ചിട്ടില്ല; പാണക്കാട് കുടുംബത്തെ അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധം’; ഉമർ ഫൈസി മുക്കം

പാണക്കാട് കുടുംബത്തിനെതിരായ പരാമർശത്തിന്റെ പേരിൽ സമസ്ത നേതാക്കളുടെ വിമർശനത്തിൽ പ്രതികരണവുമായി മുശാവറ അംഗം ഉമർ ഫൈസി മുക്കം. താൻ ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും ബാഫഖി തങ്ങളെയും പാണക്കാട് കുടുംബത്തെയും അവഹേളിച്ചു എന്നത് വാസ്തവ വിരുദ്ധമാണെന്നു ഉമർ ഫൈസി മുക്കം വിശദീകരിച്ചു.

സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ, സെക്രട്ടറി എം ടി അബ്ദുള്ള മുസ്ലിയാർ, ട്രഷറർ കൊയ്യോട് ഉമ്മർ മുസ്ലിയാർ എന്നിവർ ചേർന്നാണ് ഉമർ ഫൈസി മുക്കത്തിന്റെ പ്രസ്താവനക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കിയത്. മേലിൽ ഇത്തരം പദപ്രയോഗങ്ങൾ ഉണ്ടാകരുതെന്നും താക്കീത് നൽകുകയും ഉമർ ഫൈസിയുടെ പരാമർശം സമസ്ത പ്രവർത്തകന് ഭൂഷണം അല്ലെന്നും പരാമർശത്തിനു പരിഹാരം ചെയ്യണമെന്നും നിർദേശിക്കുകയും ചെയ്തു.

പാണക്കാട് തങ്ങൾമാർക്ക് ഉണ്ടായ പ്രയാസസത്തിൽ സമസ്ത ദുഃഖം രേഖപ്പെടുത്തി. ഇത്തരം പ്രവർത്തനങ്ങൾ ആരിൽ നിന്ന് ഉണ്ടായാലും തക്കതായ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചിരുന്നു. മത സാമുദായിക പ്രാസ്ഥാനിക മഹല്ല് തലങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഇത്തരം പ്രവണത പൊറുക്കാവുന്നതല്ലെന്നും സമസ്ത നേതാക്കൾ പറഞ്ഞു.

ലപ്പുറം എടവണ്ണപ്പാറയിലെ പ്രസംഗം മുഴുവൻ കേൾക്കണം. പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞത് യാഥാർത്ഥ്യമാണെന്ന് ഉമർ ഫൈസി മുക്കം പറഞ്ഞു. തന്നെ ആരും ശാസിച്ചിട്ടില്ലെന്നും വിശദീകരണം തേടിയിട്ടുമില്ലെന്നു അദേഹം പറഞ്ഞു. മുസ്ലിം ലീഗ് നേതാവ് ഷാഫി ചാലിയത്തിന് മറുപടി ഇല്ലെന്നും അദേഹം കൂട്ടിച്ചേർത്തു. ബാഫഖി തങ്ങൾ മുതൽ ഹൈദരലി തങ്ങൾ വരെയുള്ളവരുടെ പരമ്പര്യം പറഞ്ഞിട് കാര്യമില്ലെന്നും വഴിപിഴച്ച് പോയവരെ പരിഗണിക്കാൻ ആകില്ലെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ലക്ഷ്യം വെച്ച് ഉമർ ഫൈസി പ്രസംഗിച്ചത്.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
മുട്ടിൽ മരംമുറി കേസ്: പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് കോടതി
  • August 11, 2026

മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസിൽ പ്രതികൾക്ക് വാറണ്ട്. ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയാണ് പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട് പുറപ്പെടുവിച്ചത്. പ്രതികൾ കോടതിയിൽ ഹാജരാകാത്ത സാഹചര്യത്തിലാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. മുട്ടിൽ നിന്ന് മരംമുറിച്ച് അമ്പലമേടുള്ള തടി ഫാക്ടറിയിലെത്തിച്ചതാണ്…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം