തെക്കൻ ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി; 15 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

തെക്കൻ ഫിലിപ്പീൻസിൽ യാത്രാ ബോട്ട് മുങ്ങി 15 പേർ മരിച്ചു. 350 പേരുമായി ജോളോ ദ്വീപിലേക്ക് പോയ ‘MV തൃഷ കേർസ്റ്റിൻ 3 ‘എന്ന യാത്രാബോട്ട് ആണ് മുങ്ങിയത്. നിരവധി യാത്രക്കാരെ കാണാതായി. കാണാതായ നൂറിലധികം പേർക്കായി തിരച്ചിൽ തുടരുകയാണ്. അപകടത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ഫിലിപ്പൈൻ തീരസംരക്ഷണ സേനയുടെ കണക്കനുസരിച്ച്, 332 യാത്രക്കാരും 27 ജീവനക്കാരുമുള്ള ബോട്ട് തിങ്കളാഴ്ച പുലർച്ചെ 1:50 ന് സാംബോംഗ സിറ്റിയിൽ നിന്ന് പുറപ്പെട്ട് ഏകദേശം നാല് മണിക്കൂറിന് ശേഷം അപകടത്തിൽപ്പെടുകയായിരുന്നു. ബാസിലാൻ പ്രവിശ്യയിലെ ബലൂക്ക്-ബലൂക്ക് ദ്വീപ് ഗ്രാമത്തിൽ നിന്ന് ഏകദേശം 1 നോട്ടിക്കൽ മൈൽ (ഏകദേശം 2 കിലോമീറ്റർ) അകലെയാണ് ബോട്ട് മുങ്ങിയത്. രക്ഷപ്പെടുത്തിയവരെ തലസ്ഥാന നഗരമായ ഇസബെലയിലെ ഒരു ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരിക്കുകയാണ്.

Related Posts

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം
  • November 19, 2026

തിരുവനന്തപുരം: ബിജെപി വിട്ട പത്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പദ്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നു. ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പത്മജ വേണുഗോപാൽ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും സണ്ണി ജോസഫ്…

Continue reading
വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്
  • November 19, 2026

തിരുവനന്തപുരം: വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് സർക്കാർ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ഖജനാവ് നിറച്ചു. കിഫ്ബി ഉണ്ടാക്കിയ ബാധ്യതയ്ക്ക് കണക്ക് ഉണ്ടോ. സാമ്പത്തിക അവസ്ഥ തകർത്തിട്ടാണ് കഴിഞ്ഞ സർക്കാർ ഇറങ്ങിപ്പോയത്. ഞാനൊന്നും…

Continue reading

You Missed

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം

മാസ്, ക്ലാസ്, സ്വാഗ്

മാസ്, ക്ലാസ്, സ്വാഗ്

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്