‘നുമ്മ പാടണ പാട്ട്’; ഭാവന സ്റ്റുഡിയോസിന്റെ മ്യൂസിക് വീഡിയോ ‘കായൽ’ റിലീസ് ചെയ്തു

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ, ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ ‘കായൽ’ എന്ന മ്യൂസിക് വീഡിയോയിലെ ‘നുമ്മ പാടണ പാട്ട്’ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ജനുവരി 24-ന് റിലീസ് ചെയ്ത ഈ ഹൃദ്യമായ ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിക്കഴിഞ്ഞു.

ഗായകൻ ഷഹബാസ് അമന്റെ സവിശേഷമായ ആലാപനമാണ് ഈ ഗാനത്തിന്റെ ജീവൻ. ഇ.പി. സജീവൻ എഴുതിയ വരികൾക്ക് അനുരാഗ് രാമചന്ദ്രൻ സംഗീതം നൽകിയിരിക്കുന്നു. സച്ചിൻ ബാലു പ്രോഗ്രാമിംഗും അബിൻ പോൾ മിക്സിംഗും മാസ്റ്ററിംഗും നിർവ്വഹിച്ചിരിക്കുന്നു. സഫീർ റുമാനെ സംവിധാനം ചെയ്ത ഈ വീഡിയോ കായലിന്റെ മനോഹരമായ പശ്ചാത്തലത്തിൽ പ്രണയത്തിന്റെയും ഏകാന്തതയുടെയും കഥയാണ് പറയുന്നത്. പ്രശാന്ത് മുരളി, ലിയോണ ലിഷോയ്, ബിബിൻ പെരുംപിള്ളി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ വീഡിയോയിൽ നൗഷാൻ, സനോജ് എം.എസ്, ആമിന ബിന്ത് അലി എന്നിവരും അണിനിരക്കുന്നു.

സിനിമ അണിയറയിൽ ഒരുങ്ങുന്നു, ഈ സംഗീത വിരുന്നിനോടൊപ്പം മറ്റൊരു ആവേശകരമായ വാർത്ത കൂടി അണിയറപ്രവർത്തകർ പങ്കുവെച്ചു. ഈ മ്യൂസിക് വീഡിയോയുടെ അതേ ടീം വീണ്ടും ഒന്നിക്കുന്ന ഒരു പുതിയ സിനിമയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ചിത്രത്തിന്റെ തിരക്കഥാ രചന പൂർത്തിയായിക്കഴിഞ്ഞു. “കായൽ” ഇപ്പോൾ ഭാവന സ്റ്റുഡിയോസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ ലഭ്യമാണ്.

Related Posts

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം
  • November 19, 2026

തിരുവനന്തപുരം: ബിജെപി വിട്ട പത്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പദ്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നു. ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. പത്മജ വേണുഗോപാൽ ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും സണ്ണി ജോസഫ്…

Continue reading
വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്
  • November 19, 2026

തിരുവനന്തപുരം: വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യുഡിഎഫ് സർക്കാർ ഒരു നികുതിയും വർധിപ്പിച്ചിട്ടില്ല. ഖജനാവ് നിറച്ചു. കിഫ്ബി ഉണ്ടാക്കിയ ബാധ്യതയ്ക്ക് കണക്ക് ഉണ്ടോ. സാമ്പത്തിക അവസ്ഥ തകർത്തിട്ടാണ് കഴിഞ്ഞ സർക്കാർ ഇറങ്ങിപ്പോയത്. ഞാനൊന്നും…

Continue reading

You Missed

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം

ലീഡറുടെ മകൾക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതം

മാസ്, ക്ലാസ്, സ്വാഗ്

മാസ്, ക്ലാസ്, സ്വാഗ്

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

വൻ ബാധ്യതയാണ് കിഫ്ബിയും LDF സർക്കാരും വരുത്തിവെച്ചത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

ബിജെപി വിടുന്ന കാര്യം ചേട്ടനോട് പറഞ്ഞിരുന്നു, നിന്റെ സന്തോഷവും സമാധാനവും എന്താണെന്ന് വച്ചാല്‍ അത് ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ഗൂഢാലോചന സിദ്ധാന്തം അവതരിപ്പിച്ചു, പൊലീസുകാരെ കൊണ്ട് പാവകളിപ്പിച്ചു

അരിയില്‍ ഷുക്കൂര്‍ വധക്കേസ്

അരിയില്‍ ഷുക്കൂര്‍ വധക്കേസ്