‘ഇനി കളിക്കാൻ കഴിയില്ല’; വിരമിക്കൽ പ്രഖ്യാപിച്ച് സൈന നെഹ്‍വാൾ

വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‍വാൾ. മുപ്പത്തിയഞ്ചാം വയസ്സിലാണ് വിരമിക്കൽ പ്രഖ്യാപനം. ദീർഘകാലമായി അലട്ടുന്ന കാൽമുട്ടിലെ പരിക്കാണ് വിരമിക്കൽ തീരുമാനത്തിന് പിന്നിലെന്ന് സൈന പറഞ്ഞു. ബാഡ്മിന്‍റണില്‍ ഒളിംപിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരിയും സൈനയാണ്.

2012 ലെ ലണ്ടന്‍ ഒളിംപിക്സില്‍ ഇന്ത്യയ്ക്കായി സൈന വെങ്കല മെഡല്‍ നേടിയിട്ടുണ്ട്. 2023 ല്‍ സിംഗപ്പുര്‍ ഓപ്പണിലാണ് സൈന അവസാനമായി മല്‍സരിക്കാനിറങ്ങിയത്. രണ്ട് പതിറ്റാണ്ട് നീണ്ട കരിയറില്‍ 24 രാജ്യാന്തര കിരീടങ്ങള്‍ സൈന സ്വന്തമാക്കി. ആകെ 24 രാജ്യാന്തര കിരീടങ്ങൾ സ്വന്തമാക്കി.
രാജ്യം ഖേൽ രത്ന, പത്മഭൂഷൺ, പത്മശ്രീ, അർജുന അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

‘രണ്ടു വര്‍ഷത്തോളമായി കളി നിര്‍ത്തിയിട്ട്. കളിയിലേക്ക് ഞാന്‍ എന്റേതായ സമയത്ത് വന്നു, എന്‍റേതായ സമയത്ത് അവസാനിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് എന്തെങ്കിലും പ്രഖ്യാപനങ്ങള്‍ വേണമെന്ന് കരുതുന്നില്ല. കളിക്കാന്‍ ഇനി കഴിയില്ലെന്ന് നിങ്ങള്‍ക്ക് മനസിലാകുന്ന സമയമുണ്ട്. അതാണിത്’– സൈന വ്യക്തമാക്കി.

കാല്‍മുട്ടിന് നല്ല തേയ്മാനമുണ്ട്, ഒപ്പം വാതവും പിടിപെട്ടതാണ് വലച്ചതെന്ന് താരം പറയുന്നു. ‘സൈന കളിക്കുന്നില്ലെന്ന് ക്രമേണെ മറ്റുള്ളവര്‍ക്കും മനസിലാകും. എന്‍റെ വിരമിക്കല്‍ അത്ര വലിയ കാര്യമാണെന്ന് ഞാന്‍ കരുതുന്നില്ല. കോര്‍ട്ടിലെ എന്‍റെ സമയം കഴിഞ്ഞുവെന്നാണ് ഞാന്‍ മനസിലാക്കുന്നത്. പഴയത് പോലെ കാല്‍മുട്ടുകള്‍ വഴങ്ങുന്നില്ലെന്നും’ താരം കൂട്ടിച്ചേര്‍ത്തു. ആരോഗ്യസ്ഥിതി മാതാപിതാക്കളോടും കോച്ചിനോടും താന്‍ അറിയിച്ചുവെന്നും ഇനിയും കളിക്കളത്തില്‍ തുടരാന്‍ കഴിയില്ല, അത്രയും പ്രയാസമുണ്ടെന്നും സൈന വിശദീകരിച്ചു.

2016 റിയോ ഒളിംപിക്സിനിടെയാണ് സൈനയുടെ കാലിന് പരുക്കേറ്റത്. 2017 ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലവും 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും നേടി വലിയ തിരിച്ചുവരവ് സൈന നടത്തിയിരുന്നുവെങ്കിലും പരുക്ക് പൂര്‍ണമായും ഭേദമായിരുന്നില്ല. 2024ലാണ് താരത്തിന് ആര്‍ത്രൈറ്റിസും കാല്‍മുട്ടിന് തേയ്മാനവും സ്ഥിരീകരിച്ചത്.

Related Posts

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി
  • September 25, 2026

വയനാട്: മുട്ടില്‍ മരംമുറി കേസില്‍ വനംവകുപ്പിന്റെ കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നും ആവശ്യത്തിന് രേഖകള്‍ ഇല്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കോടതി കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതിരുന്നത്. പ്രതികളെ സഹായിക്കാന്‍ വനംവകുപ്പ് തയാറാക്കിയത് ദുര്‍ബലമായ കുറ്റപത്രമെന്ന ആരോപണം…

Continue reading
ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍
  • September 25, 2026

തിരുവനന്തപുരം: ശബരിമല മണ്ഡലകാല മുന്നൊരുക്കം നേരിട്ട് അറിയിക്കാന്‍ ദേവസ്വം മന്ത്രി കെ മുരളീധരനുമായി കൂടിക്കാഴ് നടത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. വിവാദങ്ങള്‍ക്കിടെ ആദ്യമായാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോര്‍ഡും സര്‍ക്കാരും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് മന്ത്രി…

Continue reading

You Missed

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

മുട്ടില്‍ മരംമുറി: കുറ്റപത്രം ഫയലില്‍ സ്വീകരിക്കാതെ ബത്തേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി; സിസിഎഫിനോട് വിശദീകരണം തേടി വനംമന്ത്രി

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

ദേവസ്വം ബോര്‍ഡും സര്‍ക്കാരും ചേര്‍ന്ന് ഇത്തവണത്തെ മണ്ഡലകാല ദര്‍ശനം സുഗമമാക്കുമെന്ന് കെ.മുരളീധരന്‍, എല്ലാം ശുഭമെന്ന് കെ ജയകുമാര്‍

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

നിവേദിത സുബ്രഹ്‌മണ്യം ദേശീയ വനിതാ കമ്മിഷന്‍ അംഗം; വനിത ശിശുക്ഷേമ വകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

‘മംദാനിയെ ജൂതവിരുദ്ധൻ’; യുഎൻ പൊതുസഭയിൽ ന്യൂയോർക്ക് മേയറെ കടന്നാക്രമിച്ച് ബെഞ്ചമിൻ നെതന്യാഹു

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം: ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കി പൊലീസ്