ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്; മരണം 36 ആയി

ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്. പ്രക്ഷോഭത്തിൽ മരണം 36 ആയി. ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ധർണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം അക്രമാസക്തമായി നേരിട്ടു. നിരവധി പേർക്ക് പരിക്ക്. ഇന്നലെ ഇറാനിലെ 88 നഗരങ്ങളിൽ 257 സ്ഥലങ്ങളിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ നടന്നു. പ്രക്ഷോഭം രാജ്യത്തെ സാമ്പത്തികാവസ്ഥ കൂടുതൽ മോശമാക്കുമെന്നും സംയമനം പാലിക്കണമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു.

ഇറാനിൽ പണപ്പെരുപ്പവും കറൻസി തകർച്ചയുമാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയാക്കിയത്. പ്രക്ഷോഭത്തിൽ 60-ലധികം പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും 2,076 പേരെ അറസ്റ്റ് ചെയ്തതായും ള്ള മനുഷ്യാവകാശ പ്രവർത്തകരുടെ വാർത്താ ഏജൻസി അറിയിച്ചു. ഡിസംബർ 28 നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ ഇറാനിയൻ കറൻസിയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞതിൽ രോഷം പ്രകടിപ്പിച്ച് കടയുടമകൾ തലസ്ഥാനത്തെ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.

കറൻസി കൂടുതലായി അച്ചടിച്ച് വിതരണം ചെയ്യുന്നത് പരിഗണനയിലെന്നും പെസഷ്‌കിയാൻ. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി രാജ്യം വിടാനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യയിലെ ഇറാൻ എംബസി. റഷ്യയിലേക്ക് 20 കുടുംബാംഗങ്ങൾക്കൊപ്പം ഖമനയി പോകാനൊരുങ്ങുന്നുവെന്നായിരുന്നു റിപ്പോർട്ട്.

Related Posts

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്ന് നിഗമനം; മെസ്സിയുടെ പേരിലെ തട്ടിപ്പില്‍ വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും
  • October 3, 2026

തിരുവനന്തപുരം: ലിയോണല്‍ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിലെ തട്ടിപ്പില്‍ മുന്‍ കായിക മന്ത്രി വി അബ്ദുറഹിമാനെ പ്രതി ചേര്‍ത്തേക്കും. അബ്ദുറഹിമാന്‍ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുവെന്നാണ് നിഗമനം. സ്‌പോണ്‍സര്‍ക്ക് അന്യായമായ ലാഭം ഉണ്ടാക്കാന്‍ മന്ത്രി സഹായം ചെയ്തുവെന്നും എസ്‌ഐടി വിലയിരുത്തലുണ്ട്. വഴിവിട്ട ഇടപെടലും…

Continue reading
വനത്തോട് ചേര്‍ന്ന തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണം; ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവില്‍ വിവാദം
  • September 30, 2026

ഇടുക്കി: വനത്തോട് ചേര്‍ന്ന് തോട്ടം മേഖലയില്‍ രാത്രി സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവ്. കാട്ടാന ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ആളുകളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടി. കളക്ടറുടെ ഉത്തരവിനെതിരെ എല്‍ഡിഎഫും ഇടത് കര്‍ഷക സംഘടനകളും രംഗത്തെത്തി. വൈകിട്ട് 6 മുതല്‍…

Continue reading

You Missed

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

ഇതിലപ്പുറം ‘ചാടി’ക്കടന്നവളാണ് ഈ ആന്‍സി സോജന്‍! മെഡല് മുഖ്യം ഈ കട്ട ‘വിജയ് ഫാന്‍’ ഗേളിന്

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ