‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരായ പരാതിയിൽ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം കാത്ത് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. അതുവരെ പരസ്യപ്രതികരണത്തിന് ഇല്ലെന്നാണ് അടൂർ പ്രകാശിന്റെ നിലപാട്. ഹൈക്കമാൻഡിന് നൽകിയ പരാതിയിലും മാധ്യമങ്ങളോട് തുറന്നു പറഞ്ഞ കാര്യത്തിലും ഉറച്ചുനിൽക്കുന്നുവെന്നും അടൂർ‌ പ്രകാശ് വ്യക്തമാക്കി. തീരുമാനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അടൂർ പ്രകാശ് ഡൽഹിയിൽ നിന്ന് അദേഹം ഇന്ന് കേരളത്തിൽ തിരിച്ചെത്തിയേക്കും.

മുഖ്യമന്ത്രി വി ഡി സതീശൻ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ ഡൽഹിയിൽ തുടരുകയാണ്. ബോർഡ്, കോർപറേഷൻ നിയമനങ്ങളിൽ കൂടിയാലോചന ഇല്ലാതെ തീരമാനമെടുത്തെന്നാണ് മുഖ്യമന്ത്രി വി ഡി സതീശന് എതിരെ യുഡിഎഫ് കൺവീനർ ഉന്നയിക്കുന്ന പ്രധാന പരാതി. കെപിസിസി ആസ്ഥാനത്ത് വാർത്താ സമ്മേളനം വിളിച്ച് അതൃപ്തി പരസ്യമാക്കിയശേഷമാണ് അടൂർ പ്രകാശ് ഡൽഹിയിൽ എത്തിയത്.

കഴിഞ്ഞദിവസം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് പരാതികൾ ഉന്നയിച്ചിരുന്നു. കേന്ദ്ര വൈദ്യുതി മന്ത്രിയെ കാണാൻ എത്തിയ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും, ജിഎസ്ടി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനും ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. അടൂർ പ്രകാശിന്റെ പരാതിയും ചർച്ചയായി.

പാർട്ടിയിൽ പറയേണ്ട കാര്യം അടൂർ പ്രകാശ് പുറത്ത് പറഞ്ഞത് കടുത്ത അച്ചടക്ക ലംഘമെന്നാണ് വി ഡി സതീശൻ പക്ഷത്തിന്റെ വാദം. അടൂർ പ്രകാശിന് എതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. സർക്കാരിന്റെ നല്ല തീരുമാനങ്ങൾ ഇയാളെ അറിയാതിരുന്നത് നന്നായെന്ന് അടൂർ പ്രകാശിന്റെ പേര് പരാമർശിക്കാതെ, കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് പരിഹസിച്ചു.

Related Posts

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി
  • October 7, 2026

തിരുവനന്തപുരം: കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്. പിഒഎസ് മെഷീനുകൾ ഇന്ന് ഉച്ചയ്ക്ക് മുൻപ് തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. മിഷൻ തിരിച്ചേൽപ്പിക്കാത്ത വരുടെ വിവരം പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യാൻ സെക്ഷൻ ഓഫീസുകൾക്ക് നിർദ്ദേശം…

Continue reading
പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം
  • October 7, 2026

തിരുവനന്തപുരം: കേരളത്തിൽ SC/ST വികസന കോർപ്പറേഷൻ എംഡി ആയിരിക്കെ നടത്തിയ ഇടപാടിലും ഗ്യാനേഷ്കുമാറിനെതിരെ ആരോപണം. പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന ശിപാർശയടങ്ങിയ റിപ്പോർട്ട് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്റെ ഓഫീസിലെത്തിയെങ്കിലും തുടർനീക്കമുണ്ടായില്ല. 1992-93…

Continue reading

You Missed

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

കെഎസ്ഇബി മീറ്റർ റീഡർമാരുടെ സമരം നേരിടാൻ വൈദ്യുതി വകുപ്പ്; POS മെഷീനുകൾ തിരിച്ചേൽപ്പിച്ചില്ലെങ്കിൽ പൊലീസ് നടപടി

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

‘ഇനി പരസ്യ പ്രതികരണത്തിന് ഇല്ല, പരാതിയിൽ ഉറച്ചുനിൽക്കുന്നു’; ഹൈക്കമാൻഡ് തീരുമാനം കാത്ത് അടൂർ പ്രകാശ്

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തി; പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

വേദനയോടെ മെസി പറഞ്ഞു-‘ ഞാന്‍ ഇത് മിസ് ചെയ്യും’; ലോകം വിങ്ങുന്ന ഹൃദയത്തോടെ കേട്ടിരുന്നു

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

‘മലപ്പുറം മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന നാട്’: പി നന്ദകുമാറിന്റെ വിമർശനം തളളി സിപിഐ

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്

അധികാര കസേരയിൽ ഇരിക്കുന്നവരുടെ കൈകൾ ശുദ്ധമെന്ന് ജനങ്ങൾക്ക് ബോധ്യമാവണം; വിഡി സതീശന്റെയും, ജനീഷിന്റെയും സൗജന്യ യാത്രകൾ തള്ളി യൂത്ത് കോൺഗ്രസ്