‘ മുഹമ്മദ് റിയാസിനെതിരെ മത്സരിപ്പിക്കണം’; പി വി അന്‍വറിന് സ്വാഗതമോതി ബേപ്പൂരില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

യുഡിഎഫ് അസോസിയേറ്റ് അംഗമാക്കിയതിന് പിറകെ പി വി അന്‍വറിന് സ്വാഗതമോതി കോഴിക്കോട് ബേപ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍. നിയമസഭാ തിരഞ്ഞെടുപ്പില്‍, മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കണമെന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം.

മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെ അസോസിയേറ്റ് അംഗമാക്കാന്‍ യുഡിഎഫ് ഏകോപന സമിതി യോഗം തീരുമാനമെടുത്തതിന് പിറകെയാണ് വിവിധ ഇടങ്ങളില്‍ ഫ്‌ലക്‌സ് ബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടത്. ബേപ്പൂര്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തും പാര്‍ക്കിനോട് ചേര്‍ന്നും ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. പി വി അന്‍വറിന് ബേപ്പൂരിന്റെ മണ്ണിലേക്ക് സ്വാഗതം എന്നാണ് ബോര്‍ഡുകളില്‍ എഴുതിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി എ മുഹമ്മദ് റിയാസിനും എതിരെ പി വി അന്‍വര്‍ തുടര്‍ച്ചയായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. കോഴിക്കോട് കേന്ദ്രീകരിച്ച് മിനി ക്യാബിനറ്റ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന് നേതൃത്വം നല്‍കുന്നത് മുഹമ്മദ് റിയാസ് ആണ് എന്നുമായിരുന്നു അന്‍വറിന്റെ പരാമര്‍ശം. റിയാസിനെതിരെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ബേപ്പൂരില്‍ അന്‍വര്‍ തന്നെ മത്സരിക്കണം എന്നാണ് യുഡിഎഫ് പ്രവര്‍ത്തകരുടെ ആവശ്യം.

എന്നാല്‍, അന്‍വറിന്റെ വാക്കുകള്‍ അതിരു കടക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ താക്കീത് നല്‍കുന്നു. പാര്‍ട്ടിയ്ക്ക് വിരുദ്ധമായി അന്‍വര്‍ സംസാരിക്കരുതെന്നും യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. അന്‍വറിനെ സ്വാഗതം ചെയ്യുമ്പോഴും, യുഡിഎഫില്‍ ഒരു വിഭാഗത്തിന്റെ എതിര്‍പ്പും പ്രകടമാണ്.

Related Posts

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി
  • July 2, 2026

സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും…

Continue reading
പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ
  • July 2, 2026

മദ്യപിച്ചു വാഹനം ഓടിച്ചു, യൂട്യൂബർ പൊലീസ് പിടിയിൽ. കാസർഗോഡ് പെരുമ്പള സ്വദേശിനി ധന്യക്കെതിരെ കുമ്പള പൊലീസ് ആണ് കേസെടുത്തത്. വാഹന പരിശോധനയ്ക്കിടെ മനുഷ്യജീവന് അപകടമുണ്ടാക്കുംവിധം പ്രതി വാഹനവുമായി കടന്നു കളഞ്ഞെന്ന് എഫ്ഐആർ.`ഹെലൻ ഓഫ് സ്പാർട്ട’ എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ സജീവമാണ് യുവതി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

‘വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്, എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി

‘വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാട്, എന്നാലും മന്ത്രിസഭ തീരുമാനം അംഗീകരിക്കും’; മന്ത്രി കെ എം ഷാജി