വാഹ​നത്തിന്റെ മുകളിലേക്ക് മരം മുറിച്ചിട്ട് പരീക്ഷണം; ഒരു പോറൽ പോലും ഇല്ല; ഞെട്ടിച്ച് ബിവൈഡിയുടെ യാങ്‌വാങ് U8L SUV

  • Auto
  • December 3, 2025


ഒരു വാഹനം വാങ്ങുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്ന ഒന്നാണ് വാഹ​നത്തിന്റെ സുരക്ഷ സംബന്ധിച്ച ഫീച്ചറുകൾ. വാഹനത്തിന്റെ സുരക്ഷ തെളിയിക്കുന്നതിനായി ഇടി പരീക്ഷയാണ് പ്രധാന മാനദണ്ഡമായി കാണുന്നത്. ഇന്ത്യയിൽ ഭാരത് എൻഎക്യാപിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വാഹനങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്. എന്നാൽ ഇടി പരീ​ക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് ചൈനീസ് വാഹന നിർമാതാക്കളായ ബിൽഡ് യുവർ ഡ്രീംസ്(BYD).

ബ്രാൻഡിൻ്റെ ഏറ്റവും പുതിയ യാങ്‌വാങ് U8L എസ്‌യുവിയെയാണ് കമ്പനി വേറിട്ട് പരീക്ഷണത്തിന് വിധേയമാക്കിയത്. ഇൻ്റേണൽ ഡ്യൂറബിലിറ്റി ടെസ്റ്റിനായി വാഹനത്തിന്റെ മുകളിലേക്ക് പനമരം മുറിച്ചിട്ടായിരുന്നു പരീക്ഷണം. മൂന്ന് തവണയാണ് ഇത്തരത്തിൽ മരം മുറിച്ചിട്ട് പരീക്ഷണം നടത്തിയത്. വലിയ പനമരം മുറിച്ചിട്ടിട്ടും വാഹനത്തിന്റെ ഒരു ​ഗ്ലാസ് പോലും പൊട്ടിയില്ല എന്നതാണ് എല്ലാവരെയും ഞെട്ടിച്ചത്.

ആദ്യ പരീക്ഷണത്തിൽ മരത്തിൽ നിന്നും വാഹനം 300 സെൻ്റീമീറ്റർ അകലെ നിർത്തിയാണ് മുകളിലേക്ക് വീഴ്ത്തിയതെങ്കിൽ രണ്ടാം ഘട്ടത്തിൽ 400 സെൻ്റീമീറ്റർ മൂന്നാം ഘട്ടത്തിൽ 500 സെൻ്റീമീറ്റർ അകലത്തിലുമാണ് എസ്‌യുവിയിലേക്ക് മരം പതിച്ചിരിക്കുന്നത്. അവസാന പരീക്ഷണത്തിൽ, മരത്തിന്റെ മുകൾ ഭാഗം പോലും ഒടിഞ്ഞുവീണു.

ചൈന ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും ആഡംബര എസ്‌യുവിയാണ് തങ്ങളെന്ന് തെളിയിക്കുന്നതിനുള്ള U8-ന്റെ പുതിയ പരീക്ഷണം. ക്രാബ് വാക്കിംഗ് ഫീച്ചറും ഒരു ബോട്ട് പോലെ വെള്ളത്തിൽ പൊങ്ങിക്കിടക്കാനും പരിമിതമായ വേഗതയിൽ ചെറിയ ദൂരം സഞ്ചരിക്കാനും വരെ കഴിയുന്ന അസാധാരണ എസ്‌യുവിയാണിത്. യാങ്‌വാങ് U8L SUV നിലവിൽ ഇന്ത്യയിൽ വിൽപനക്കെത്തിയിട്ടില്ല. അറ്റോ 3, ഇമാക്‌സ് 7, സീൽ, സീലയൺ 7 എന്നീ ഇവികളാണ് രാജ്യത്തെ വിപണിയിൽ നിലവിൽ ബിവൈഡി വിൽപനക്കെത്തിച്ചിരിക്കുന്നത്.

Related Posts

ഇ വിറ്റാരയ്ക്കായുള്ള കാത്തിരിപ്പിന് അവസാനം: മാരുതിയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവി നാളെ എത്തും
  • December 1, 2025

ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാരയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഇന്തോ – ജാപ്പനീസ് കാർ നിർമാതാക്കളായ മാരുതി സുസുക്കി. ഡിസംബർ 2ന് വാഹനത്തിന്റെ വില പ്രഖ്യാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റിൽ വാഹനത്തിന്റെ നിർമാണം ഗുജറാത്തിലെ പ്ലാന്റിൽ ആരംഭിച്ചിരുന്നു. ഇവിടെ നിർമ്മിച്ച…

Continue reading
റിസർവേഷൻ ചാർട്ട് ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് തയ്യാറാക്കും
  • July 1, 2025

ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂർ മുൻപ് റിസർവേഷൻ ചാർട്ട് തയ്യാറാക്കും. റെയിൽവേ ബോർഡിന്റേതാണ് പുതിയ നിർദേശം. ദൂരസ്ഥലത്ത് നിന്ന് റെയിൽ വേ സ്റ്റേഷനിലേക്ക് പുറപ്പെടുന്നവർക്ക് വെയിറ്റിംഗ് ലിസ്റ്റ് സംബന്ധിച്ച് നിലവിലെ സംവിധാനത്തിൽ വ്യക്തത ലഭിക്കില്ലെന്ന് വിലയിരുത്തൽ. നിലവിലെ പുതിയ പരിഷ്കാരത്തിലൂടെ ഇതിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്‌ഐടി കസ്റ്റഡിയില്‍ വിട്ടു

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

ശബരിമല സ്വർണകൊള്ള; മുൻ എക്സിക്യൂട്ടീവ് ഓഫിസർ സുധീഷ് കുമാറിന് ജാമ്യമില്ല

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

പ്രതീക്ഷിക്കാത്ത തിരിച്ചടി, ശക്തമായി തിരിച്ചു വരും; തെറ്റുകൾ ഉണ്ടെങ്കിൽ കണ്ടെത്തി തിരുത്തും’; ബിനോയ് വിശ്വം

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി