ഇമ്രാൻ ഖാനെ കാണാൻ കുടുംബത്തിന് അനുമതി; പ്രതിഷേധം അവസാനിപ്പിച്ച് അനുയായികൾ

പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രികെ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാനെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്ക് അനുമതി നൽകി പാക് ജയിൽ അധികൃതർ. ഇതോടെ സഹോദരി അലീമ ഖാനും പിടിഐ അനുയായികളും അഡിയാല ജയിലിന് സമീപം നടത്തിവന്ന ധർണ അവസാനിപ്പിച്ചു. ഇന്നും ചൊവ്വാഴ്ചയും ഇമ്രാനെ സന്ദർശിക്കാനാണ് കുടുംബാംഗങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായ അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഇമ്രാൻ ഖാൻ ജയിലിനുള്ളിൽ മരണപ്പെട്ടെന്ന വാർത്തകൾ പ്രചരിച്ചതോടെ പാകിസ്താനിൽ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.അഭ്യൂഹങ്ങൾ ശക്തമായതോടെ ഇമ്രാൻ ഖാന്‍റെ ആയിരക്കണക്കിന് അനുയായികൾ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇരച്ചുകയറി. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതു സംബന്ധിച്ച യാതൊരു സ്ഥിരീകരണവും ഇതുവരെ ജയിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇമ്രാൻ ഖാനുനരേ ജയിലിൽ ക്രൂരമായ ആക്രമണം നടക്കുന്നതായി ആരോപിച്ച് അദ്ദേഹത്തിന്‍റെ മൂന്ന് സഹോദരിമാർ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. സഹോദരനെ കാണണമെന്ന ഇവരുടെ ആവശ്യം അധികൃതർ തള്ളിയതോടെയാണ് ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ പരന്നത്. ജയിൽ അധികൃതരുടെ മോശം പെരുമാറ്റവും പീഡനവും ഉയർത്തിക്കാണിച്ച് അദ്ദേഹം പലപ്പോഴും പരാതികൾ ഉന്നയിച്ചിരുന്നു.

Related Posts

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല
  • August 15, 2026

തിരുവനന്തപുരം: ക്ഷേമപ്രവർത്തനങ്ങൾ ജനാധിപത്യ സംവിധാനത്തിൽ ആരുടെയും ഔദാര്യമല്ല, അത് അവകാശമാണെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ത്രിവർ‌ണ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദുരന്തമുഖത്തുനിന്ന് അതിജീവിച്ചാണ് നമ്മൾ കടന്നുവന്നത്. നഷ്ടങ്ങൾക്ക് പകരമാകാൻ ഒന്നിനും സാധിക്കില്ല.…

Continue reading
ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI
  • August 15, 2026

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ എസ്എഫ്ഐ. തിങ്കളാഴ്ച മുതൽ പ്രതിഷേധം ശക്തമാക്കും. മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ കഴിഞ്ഞ ദിവസം വിദ്യാർത്ഥി സംഘടനകൾ കേരള സർവകലാശാല ആസ്ഥാനത്ത് നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്. സമാധാനപരമായി…

Continue reading

You Missed

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

ലോ കോളജുകളിലെ മൂല്യനിർണയത്തിലെ അപാകത: വിദ്യാർഥികളെ ബലം പ്രയോഗിച്ച് നീക്കിയതിൽ പ്രതിഷേധം ശക്തമാക്കാൻ SFI

‘2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി

‘2047-ൽ രാജ്യം വികസിത ഭാരതം ആകും; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു’; പ്രധാനമന്ത്രി

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

ഒടുവിൽ സമവായം, UPST ഉദ്യോഗാർഥികള്‍ സമരം അവസാനിപ്പിച്ചു; 45 ദിവസത്തെ സാവകാശം തേടി സര്‍ക്കാര്‍

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്

വംശനാശ ഭീഷണി നേരിടുന്ന കുരങ്ങിനെ കൈവശം വച്ച സംഭവം: നടൻ വിക്രം വിശദീകരണം നൽകണമെന്ന് വനം വകുപ്പ്