ശബരിമലയിൽ മുന്നൊരുക്കങ്ങളെല്ലാം നടത്തി പക്ഷെ ഒന്നും പൂർത്തിയാക്കിയില്ല; പ്രശ്നങ്ങൾ 2 ദിവസത്തിനകം പരിഹരിക്കും, കെ ജയകുമാർ

ശബരിമലയിൽ നടത്തിയ മുന്നൊരുക്കങ്ങളിൽ വീഴ്ച സമ്മതിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. മുന്നൊരുക്കങ്ങളെല്ലാം നടത്തി പക്ഷെ ഒന്നും പൂർത്തിയാക്കിയില്ല. ഹൈക്കോടതി പറഞ്ഞതെല്ലാം ശെരിയാണ്. മുന്നൊരുക്കങ്ങൾ ആറ് മാസത്തിനുള്ളിൽ ആരംഭിക്കണമായിരുന്നു.മാത്രമല്ല നിലവിൽ ഇക്കാര്യങ്ങളെല്ലാം പൂർത്തിയാക്കികൊണ്ടിരിക്കുകയാണ്. രണ്ട് ദിവസത്തിനകം ഇത്തരം കാര്യങ്ങളിലെ ആശങ്ക പരിഹരിക്കാൻ സാധിയ്ക്കും. പൂർണമായും മുന്നൊരുക്കങ്ങൾ ആരംഭിച്ചില്ല എന്നല്ല ഉദേശിച്ചത് ഒന്നും വിചാരിച്ച രീതിയിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നാണ് പറയുന്നത് കെ ജയകുമാർ വ്യക്തമാക്കി.

ഭക്തർക്ക് ഇന്നലെയുണ്ടായ ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിക്കുകയാണ്. ഇനി ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കുന്നത്. ക്രമീകരണങ്ങളുടെ ഭാഗമായി ചിലയിടങ്ങളിൽ വീഴ്ചപറ്റിയിട്ടുണ്ട്. അതെല്ലാം ഓരോന്നായി പരിഹരിക്കുകയാണ്. എവിടെയൊക്കെയാണ് അടിയന്തരമായ വിള്ളലുകൾ ഉണ്ടായിരിക്കുന്നതെന്ന് കഴിഞ്ഞ മൂന്ന് ദിവസം ശബരിമലയിൽ നിന്നപ്പോൾ മനസിലാക്കിയിരുന്നു. ഭക്തർക്ക് രണ്ട് മൂന്ന് മണിക്കൂറുകൾ ക്യൂവിൽ നിൽക്കേണ്ടി വന്നേക്കാം എന്നാൽ അതില്കൂടുതൽ കാത്തിരിപ്പ് ഇല്ലാത്ത രീതിയിലേക്ക് ക്രമീകരണങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം ട്വന്റി ഫോറിനോട് പറഞ്ഞു.

ക്യൂവിൽ നിൽക്കുന്ന ആളുകൾക്ക് വെള്ളവും ബിസ്കറ്റും അടക്കമുള്ള കാര്യങ്ങൾ നൽകാനായി കൂടുതൽ ആളുകളെ നിയോഗിക്കുന്നുണ്ട്. ആശങ്കയില്ലാത്ത നിലയിൽ ദർശനം നടത്താൻ എല്ലാവര്ക്കും കഴിയും. ഹൈക്കോടതിയുടെ വിലപ്പെട്ട പരാമർശങ്ങളും നിർദേശങ്ങളും നടപ്പാകും.

നിലയ്ക്കലും പമ്പയിലും സെക്ടർ തിരിക്കും. പരമാവധിയാളുകളെ നിലയ്ക്കലിൽ നിർത്തുന്നതോടെ സന്നിധാനത്തുള്ള ഭക്തരുടെ എണ്ണം കുറയും. ശബരിമലയിലേക്ക് കയറിപോകുന്നത് പോലെ ആളുകൾ ഇറങ്ങി വരുന്നില്ല. മിക്കവാറും സന്നിധാനത്ത് തന്നെ നിൽക്കുന്നതാണ് പതിവ്. അതുകൊണ്ടാണ് ഇത്ര തിരക്ക് അനുഭവപ്പെടുന്നത്. ഒരു മണിക്കൂറിൽ മൂവായിരത്തിൽ അധികം ആളുകൾ പതിനെട്ടാംപടി കയറുന്നില്ല കെ ജയകുമാർ പറഞ്ഞു.

Related Posts

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്
  • August 18, 2026

മലപ്പുറം: സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ് ചെറുകാവ് പഞ്ചായത്ത് കമ്മിറ്റി. കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ പി കെ സി അബ്ദുറഹിമാനോട്‌ ആണ് വിശദീകരണം ചോദിച്ചത്. സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടിക്ക്…

Continue reading
മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു
  • August 18, 2026

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് കൊച്ചി ഇ.ഡി സംഘം കോഴിക്കോട് വീണ്ടും വ്യാപക പരിശോധന നടത്തുന്നു. രാവിലെ തുടങ്ങിയ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു. സി.പി.ഐ. എം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഫ്ലാറ്റിലും തറവാട് വീട്ടിലും ഉൾപ്പെടെ എട്ട് കേന്ദ്രങ്ങളിലാണ്…

Continue reading

You Missed

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി