മലപ്പുറത്തെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തം; കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി

മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കടയ്ക്കുള്ളിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ​ഗുരുതരമായ പരുക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. മഹാലാഭമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്.

മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീ പിടിച്ച വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചു. വ്യാപാര സ്ഥാപനത്തിന് പിൻവശത്താണ് തീ ആളി പടരുന്നത്. മുൻവശത്തെ തീ പൂർണമായി അണച്ചു. നാല് ഫയർഫോഴ്സ് യുണീറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുന്നത്. അതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു.

Related Posts

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി
  • May 23, 2026

കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജിത് ദീപ്കെ. കോക്രോച്ച് ജനത പാർട്ടിയുടെ വെബ്സൈറ്റ് മരവിപ്പിച്ചു. അക്കൗണ്ടുകൾ ഹാക്ക് ചെയ്യാനും തടഞ്ഞു വയ്ക്കാനും കഴിയും. പക്ഷേ ഈ പോരാട്ടത്തെ ഇല്ലാതാക്കാൻ കഴിയില്ല എന്ന് സ്ഥാപകൻ വ്യകത്മാക്കി. സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും. പ്രസ്ഥാനത്തെ…

Continue reading
‘ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല, അൻസിബയ്ക്ക് പറയാനുള്ളത് അമ്മയിൽ പറയണമായിരുന്നു’; പ്രിയങ്ക
  • May 23, 2026

നടൻ ടിനി ടോമിനെ പിന്തുണച്ച് നടി പ്രിയങ്ക അനൂപ്. അമ്മയിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അത് ‘അമ്മ’യിൽ തന്നെ പറഞ്ഞു തീർക്കണമെന്നും പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. ടിനിക്കെതിരെ നടക്കുന്നത് വ്യക്തിഹത്യയാണ്. അൻസിബയക്ക് പറയാനുള്ളത് അമ്മയിൽ പറയാമായിരുന്നു. ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

‘ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തും’; ആഭ്യന്തരമന്ത്രി

‘ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തും’; ആഭ്യന്തരമന്ത്രി

‘പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു’; ഗിവർഗീസ് മാർ കൂറിലോസ്

‘പാരിസ്ഥിതിക ദുരന്തമാകുമായിരുന്ന കെ റെയിൽ ഉപേക്ഷിച്ച വി ഡി സതീശൻ സർക്കാരിനെ അഭിനന്ദിക്കുന്നു’; ഗിവർഗീസ് മാർ കൂറിലോസ്

‘സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദിച്ചു കൊണ്ടേയിരിക്കും, പാറ്റകൾ ഒരിക്കലും മരിക്കില്ല’; കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനത പാർട്ടി

‘ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല, അൻസിബയ്ക്ക് പറയാനുള്ളത് അമ്മയിൽ പറയണമായിരുന്നു’; പ്രിയങ്ക

‘ടിനിയെ കീറി മുറിക്കാൻ ആരെയും അനുവദിക്കില്ല, അൻസിബയ്ക്ക് പറയാനുള്ളത് അമ്മയിൽ പറയണമായിരുന്നു’; പ്രിയങ്ക

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത