പ്രേമലു ശരിക്കും ആകെ നേടിയത്?, ടെലിവിഷൻ പ്രീമിയര്‍ തിയ്യതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്

ടെലിവിഷൻ പ്രീമിയറിന് നസ്‍ലെന്റെ ഹിറ്റ് ചിത്രം പ്രേമലു.

നസ്‍ലെൻ നായകനായി പ്രദര്‍ശനത്തിന് വന്ന ചിത്രമാണ് പ്രേമലു. നസ്‍ലെൻ നായകനായ പ്രേമലുവിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രേമലു വൻ വിജയമായി മാറിയിരുന്നു. ടെലിവിഷൻ പ്രീമിയര്‍ തിയ്യതിയും പ്രഖ്യാപിച്ചിരിക്കുകയാണ്.

ഏഷ്യാനെറ്റിലൂടെയായിരിക്കും നസ്‍ലിന്റെയും മമിതയുടെയും പ്രേമലു ടെലിവിഷനില്‍ കാണാനാകുക. ജൂലൈ 21നാണ് പ്രേമലുവിന്റെ പ്രീമിയര്‍. വൈകുന്നേരം ആറ് മണിക്കായിരിക്കും പ്രദര്‍ശിപ്പിക്കുക. പ്രേമലു ആഗോളതലത്തില്‍ ആകെ 131 കോടി രൂപയില്‍ അധികം നേടി എന്നാണ് സിനിമ ട്രേഡ് അനലിസ്റ്റുകളായ സാക്‍നില്‍ക്കിന്റെ റിപ്പോര്‍ട്ട്. ദിലീഷ് പോത്തനും ഫഹദിനും പുറമേ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ശ്യാം പുഷ്‍കരനും  പങ്കാളിയായിട്ടുണ്ട്. കുടുംബപ്രേക്ഷകരും പ്രേമലു ഏറ്റെടുത്തതോടെ കളക്ഷനില്‍ ചിത്രം പ്രേക്ഷകരെ അമ്പരപ്പിച്ചത്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ആഗോളതലത്തിലെ കളക്ഷനിലും പ്രതിഫലിച്ചത് എന്ന് കരുതാം.

നസ്‍ലെനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്‍തത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരും ചിത്രത്തില്‍ നസ്‍ലിനും മമിതയയ്‍ക്കുമൊപ്പം പ്രധാന വേഷത്തിലുണ്ടായിരുന്നു. ഛായാഗ്രാഹണം അജ്‍മല്‍ സാബുവാണ്. വമ്പൻമാരെയും ഞെട്ടിച്ചാണ് പ്രേമലു ആഗോള കളക്ഷനില്‍ നേട്ടമുണ്ടാക്കിയത് എന്നതും പ്രധാനപ്പെട്ട ഒന്നാണ്.

പ്രേമലു രണ്ടിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ തനിക്ക് നിലവില്‍ വെളിപ്പെടുത്താനാകില്ല എന്ന് ഗിരീഷ് എ ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ കൂടുതല്‍ തമാശയുള്ളതും എനര്‍ജറ്റിക്കുമായിരിക്കും ചിത്രം എന്ന് ഗിരീഷ് എ ഡി പറഞ്ഞതും ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. പ്രേമലുവിനെക്കാള്‍ വലിയ ക്യാൻവാസിലുള്ളതായിരിക്കും രണ്ടാം ഭാഗം എന്നും ഗിരീഷ് എ ഡി പറഞ്ഞതും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. കേരളത്തില്‍ മാത്രമല്ല രാജ്യത്തൊട്ടൊകെ പ്രേമലു സിനിമയ്‍ക്ക് വിജയം നേടാനായി എന്നതിനാല്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചത് വലിയ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

Related Posts

‘അമ്മ’യിലേക്ക് ഇനി മത്സരിക്കാനില്ല, യുവതലമുറ വരട്ടെ; അൻസിബ ഹസൻ
  • June 23, 2026

അമ്മ ഭരണസമിതിയിലേക്ക് മത്സരിക്കാനില്ലെന്ന് നടി അൻസിബ ഹസൻ. യുവതലമുറ മത്സരരംഗത്ത് വരട്ടെയെന്നും അംഗങ്ങൾക്ക് അയച്ച തുറന്ന കത്തിൽ അൻസിബ ഹസൻ പറഞ്ഞു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു. ശക്തവും, കരുണയും, ആർജ്ജവവുമുള്ള ഒരു പുതിയ…

Continue reading
‘ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ബജറ്റ്’; വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ
  • June 19, 2026

പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു എന്ന് മോഹൻലാൽ. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ…

Continue reading

You Missed

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം