ചില മില്‍ ഉടമകള്‍ക്ക് ഗൂഢ രാഷ്ട്രീയ ലക്ഷ്യം’; നെല്ല് സംഭരണത്തില്‍ മില്‍ ഉടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മില്ലുടമകളെ തള്ളി മന്ത്രി ജി ആര്‍ അനില്‍. താനും ഉദ്യോഗസ്ഥരും ഉടമകളുമായി സംസാരിച്ചിരുന്നുവെന്നും ഇനിയും ചര്‍ച്ചക്ക് തയാറെന്നും മന്ത്രി പറഞ്ഞു. കര്‍ഷകരെയും സര്‍ക്കാരിനെയും തെറ്റിക്കാന്‍ ഗൂഢശ്രമം നടക്കുന്നുവെന്ന് ആരോപിച്ച മന്ത്രി ഏറ്റെടുത്ത നെല്ലിന്റെ വില ഈയാഴ്ച തന്നെ നല്‍കുമെന്നും പറഞ്ഞു.

ചില മില്ല് ഉടമകള്‍ കുറഞ്ഞ വിലയ്ക്ക് നെല്ല് കൊടുക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിച്ചു ചൂഷണത്തിന് ശ്രമം നടത്തി. അതുകൊണ്ടാണ് സര്‍ക്കാര്‍ ഇടപെട്ടത്.
നെല്ല് സംഭരണം തുടരുന്നു. 24 ലോഡ് നെല്ല് ഇന്നലെ ആലപ്പുഴയില്‍ നിന്നെടുത്തു. തൃശൂരില്‍ നിന്നും പാലക്കാട് നിന്നും നെല്ല് സംഭരിച്ചു. കൂടുതല്‍ മില്ലുകള്‍ സഹകരിക്കാന്‍ രംഗത്ത് വന്നിട്ടുണ്ട്. സംഭരണം വ്യാപകമാക്കാന്‍ കൃഷി വ്യവസായ മന്ത്രിമാരുമായി നാളെ ചര്‍ച്ച നടത്തും. ചില മില്‍ ഉടമകള്‍ക്ക് ഗൂഢ രാഷ്ട്രീയ ലക്ഷ്യം – മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നെല്ല് സംഭരണത്തില്‍ സര്‍ക്കാറും മില്ലുടമകളും രണ്ട് തട്ടിലാണ്. മുഖ്യമന്ത്രിയുടെ യോഗത്തിന് ശേഷം മന്ത്രിമാര്‍ ആരും വിളിച്ചില്ലെന്നാണ് മില്ലുടമകള്‍ ആരോപിച്ചത്. നെല്ല് സംഭരിക്കാന്‍ ജൂണ്‍ മാസം മുതല്‍ സപ്ലൈകോയെ ബന്ധപ്പെട്ടിരുന്നെന്നും എന്നാല്‍ സര്‍ക്കാര്‍ മറുപടി നല്‍കിയില്ലെന്നുമാണ് കുറ്റപ്പെടുത്തല്‍.

Related Posts

‘UDF നിസഹായാവസ്ഥ കാണിച്ചു, പിഷാരടിയെ പോലും BJP തടഞ്ഞു’; LDFന് ജനങ്ങളുടെ കാര്യത്തിലാണ് താത്പര്യം; മുഖ്യമന്ത്രി
  • April 2, 2026

പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.BJP യെ ചെറുതായി കാണരുത്. പിഷാരടിയെ പോലും തടഞ്ഞു. മറ്റുള്ള സ്ഥലത്ത് കാണിക്കുന്നത് ഇവിടെയും കാണിച്ചു.…

Continue reading
നിയമസഭാ തിരഞ്ഞെടുപ്പ്; LDF – UDF മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും
  • April 2, 2026

സംസ്ഥാനം പോളിങ്ങ് ബൂത്തിലെത്താൻ ഇനി ഒരാഴ്ച. എൽഡിഎഫ് -യുഡിഎഫ് മുന്നണികൾ ഇന്ന് പ്രകടന പത്രിക പുറത്തിറക്കും. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഇന്ദിരാ ഗ്യാരന്റിയിൽ ഊന്നിയുളളതാകും യുഡിഎഫ് പ്രകടന പത്രിക. എൽഡിഎഫിൻ്റെ പ്രകടന പത്രിക രാവിലെ 10 മണിക്ക് കോഴിക്കോട് മുഖ്യമന്ത്രി പിണറായി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘പോ മോനെ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം പിൻവലിക്കണം, പിണറായി ആരാണെന്ന് റെഡ്ഡിക്ക് അറിയില്ലായിരിക്കും’; വി ശിവൻകുട്ടി

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘വയനാട് ഫണ്ട്‌ പിരിവ്, പണി പൂർത്തിയായാൽ മാത്രമെ കണക്ക് പുറത്തുപറയു എന്ന് സതീശൻ പറയുന്നു, ജോയിന്റ് അക്കൗണ്ടെങ്കിൽ പത്രികയിൽ പറയണ്ടേ’; എം വി ഗോവിന്ദൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

മലയാളത്തിന്റെ മെഗാ താരങ്ങൾ ഒന്നിക്കുന്നു.. ചരിത്രം കുറിക്കാൻ ‘പേട്രിയറ്റ്’ ട്രെയിലർ ലോഞ്ച്

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

ഇത് പിണറായി വിജയന്റെ അവസാന ഇലക്ഷൻ; വെല്ലുവിളിക്കാൻ വരരുത്, ജി സുധാകരൻ

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി

‘MP എന്ന നിലയിൽ വികസനം എത്തിക്കാൻ ആഗ്രഹമുണ്ട്, പക്ഷെ സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ല; ഇന്ദിര ഗ്യാരണ്ടി നാടിനെ മാറ്റും’: പ്രിയങ്ക ഗാന്ധി